Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightവിജയ്​ മല്യയെ...

വിജയ്​ മല്യയെ നാട്ടിലെത്തിക്കുന്നതിന്​ തടസ്സമായി നിയമപ്രശ്​നം; പരിഹരിക്കാൻ ശ്രമം നടക്കുന്നുവെന്ന്​

text_fields
bookmark_border
വിജയ്​ മല്യയെ നാട്ടിലെത്തിക്കുന്നതിന്​ തടസ്സമായി നിയമപ്രശ്​നം; പരിഹരിക്കാൻ ശ്രമം നടക്കുന്നുവെന്ന്​
cancel

ലണ്ടൻ: ഇന്ത്യയിലെ ബാങ്കുകളിൽ നിന്ന്​ വായ്​പയെടുത്ത്​ മുങ്ങിയ വിവാദ വ്യവസായി വിജയ്​ മല്യയെ നാട്ടിലെത്തിക്കുന്നതിന്​ വീണ്ടും നിയമതടസ്സം. ഇത്​ നീക്കിയാൽ മാത്രമേ മല്യയെ തിരിച്ചെത്തിക്കാൻ കഴിയു​െവന്ന്​ ബ്രിട്ടീഷ്​ ഹൈകമീഷനിലെ ഉദ്യോഗസ്ഥൻ എൻ.ഡി.ടി.വിയോട്​ പറഞ്ഞു. എന്നാൽ, ഇതിനെ കുറിച്ച്​ ഇപ്പോൾ കുടുതൽ വെളിപ്പെടുത്താനാകില്ലെന്നും അദ്ദേഹം വ്യക്​തമാക്കി.

ഇന്ത്യയിലേക്ക്​ നാടുകടത്തുന്നതിനെതിരെ വിജയ്​ മല്യ നൽകിയ അപ്പീൽ ഹരജി നിരസിച്ചിരുന്നു. എന്നാൽ, ഇതിന്​ ശേഷവും പരിഹരിക്കപ്പെടേണ്ട നിയമപ്രശ്​നമുണ്ടെന്നാണ്​ ഹൈകമീഷൻ ഉദ്യോഗസ്ഥൻ വ്യക്​തമാക്കുന്നത്​. ഇത്​ എത്രയും പെ​ട്ടെന്ന്​ പരിഹരിക്കാനുള്ള ശ്രമങ്ങളാണ്​ ഇന്ത്യ ഇപ്പോൾ നടത്തുന്നതെന്നാണ്​ വിവരം.

ബാങ്കുകളുടെ കൺസോഷ്യത്തിൽ നിന്ന്​ 9,000 കോടി രൂപ വായ്​പയെടുത്ത്​ മുങ്ങിയ കേസിലാണ്​ മല്യക്കെതിരെ കേന്ദ്രസർക്കാർ നടപടി തുടങ്ങിയത്​. സി.ബി.ഐയും എൻഫോഴ്​സ്​മ​​െൻറ്​ ഡയറക്​ടറേറ്റും മല്യക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്​.

Latest Video

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:business newsmalayalam newsVijay Mallya. Extradition
News Summary - "Further Legal Issue, Needs Resolving": UK On Vijay Mallya Extradition-Business news
Next Story