Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightലണ്ടനിൽ വിലസി നീരവ്​...

ലണ്ടനിൽ വിലസി നീരവ്​ മോദി; താമസം 17 ലക്ഷം വാടകയുള്ള ഫ്ലാറ്റിൽ VIDEO

text_fields
bookmark_border
nirav-modi-54.
cancel

ന്യൂ​ഡ​ൽ​ഹി: 13,000 കോ​ടി രൂ​പ​യു​ടെ ബാ​ങ്ക്​ ത​ട്ടി​പ്പ്​ ന​ട​ത്തി ഇ​ന്ത്യ​യി​ൽ​നി​ന്ന്​ ക​ട​ന്ന വ​ജ്ര വ്യ​വ ​സാ​യി​ നീ​ര​വ്​ മോ​ദി ല​ണ്ട​നി​ൽ സു​ഖ​വാ​സ​ത്തി​ൽ. താ​മ​സി​ക്കു​ന്ന ഫ്ലാ​റ്റി​ന്​ പ്ര​തി​മാ​സ വാ​ട​ക 16 ല​ ക്ഷ​ത്തോ​ളം രൂ​പ. ക​ണ്ടെ​ത്തി​യ​പ്പോ​ൾ ധ​രി​ച്ചി​രു​ന്ന ഒാ​സ്​​ട്രി​ച്ച്​ ഹൈ​ഡ്​ ജാ​ക്ക​റ്റി​ന്​ വി​ല ഒ​ മ്പ​ത്​​ ല​ക്ഷം രൂ​പ. ല​ണ്ട​നി​ൽ വ​ജ്ര​വ്യാ​പാ​ര​വും തു​ട​ങ്ങി​യി​ട്ടു​ണ്ട്.

​നീ​ര​വ്​ മോ​ദി എ​വി​ടെ​ യെ​ന്ന്​ അ​റി​യി​ല്ലെ​ന്നും വി​ട്ടു​കി​ട്ടാ​ൻ ബ്രി​ട്ടീ​ഷ്​ സ​ർ​ക്കാ​റി​നോ​ട്​ അ​ഭ്യ​ർ​ഥി​ച്ചി​ട്ടു​​ണ ്ടെ​ന്നു​മാ​ണ്​ കേ​ന്ദ്ര സ​ർ​ക്കാ​ർ പ​റ​ഞ്ഞി​രു​ന്ന​ത്. അ​തി​നി​ടെ ല​ണ്ട​നി​ലെ ‘ദ ​ടെ​ലി​ഗ്രാ​ഫ്​’ പ​ത്ര​ത്തി​ലെ ലേ​ഖ​ക​ൻ മൈ​ക്ക്​ ബ്രൗ​ൺ ആ​ണ്​​ കൊ​മ്പ​ൻ മീ​ശ​യും​ താ​ടി​യും വ​ള​ർ​ത്തി​യ നീ​ര​വ്​ മോ​ദി​യെ വേ​ഷ​പ്പ​ക​ർ​ച്ച​ക്കി​ട​യി​ലും തി​രി​ച്ച​റി​ഞ്ഞ​ത്. ബ്രൗ​ൺ തി​രി​ച്ചും മ​റി​ച്ചും ഉ​ന്ന​യി​ച്ച ചോ​ദ്യ​ങ്ങ​ൾ​ക്ക്​ ‘ഒ​ന്നും പ​റ​യു​ന്നി​ല്ല’ എ​ന്നാ​യി​രു​ന്നു മോ​ദി​യു​ടെ പ്ര​തി​ക​ര​ണം. ഇ​ത്​ ആ​വ​ർ​ത്തി​ച്ച്​ ന​ട​ന്നു​നീ​ങ്ങി​യ മോ​ദി കാ​റി​ൽ ക​യ​റി പോ​കു​ന്ന​തു​വ​രെ​യു​ള്ള ര​ണ്ടു മി​നി​റ്റ്​​ വി​ഡി​യോ ചി​ത്രം പ​ത്രം ട്വി​റ്റ​റി​ൽ പോ​സ്​​റ്റ് ​ചെ​യ്​​തി​ട്ടു​ണ്ട്.

ല​ണ്ട​നി​ൽ വെ​സ്​​റ്റ്​ എ​ൻ​ഡി​ലെ സ​െൻറ​ർ പോ​യ​ൻ​റ്​ ട​വ​ർ ​ബ്ലോ​ക്കി​ൽ ഒ​രു നി​ല​യു​ടെ പ​കു​തി​വ​രു​ന്ന മൂ​ന്ന്​ ബെ​ഡ്​​റൂം ഫ്ലാ​റ്റി​ലാ​ണ്​ നീ​ര​വ്​ മോ​ദി താ​മ​സി​ക്കു​ന്ന​ത്. വെ​സ്​​റ്റ്​ എ​ൻ​ഡി​ലെ ത​ന്നെ സോ​ഹോ​യി​ലാ​ണ്​ വ​​ജ്ര​വ്യാ​പാ​ര സ്​​ഥാ​പ​നം.
ബ്രി​ട്ട​നി​ൽ അ​ഭ​യം​നേ​ടാ​ൻ അ​ധി​കൃ​ത​രോ​ട്​ അ​പേ​ക്ഷി​ച്ചി​ട്ടു​ണ്ടോ എ​ന്ന്, മോ​ദി​യെ റോ​ഡ​രി​കി​ൽ തി​രി​ച്ച​റി​ഞ്ഞ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ ചോ​ദി​ച്ചു. വ​ജ്ര​വ്യാ​പാ​രം ഇ​േ​പ്പാ​ൾ ന​ട​ക്കു​ന്നു​ണ്ടോ, ബ്രി​ട്ട​നി​ൽ എ​ത്ര​കാ​ലം ത​ങ്ങാ​നാ​ണ്​ ഉ​ദ്ദേ​ശ്യം, എ​ത്ര​ത്തോ​ളം സ്വ​ത്തു​ണ്ട്, കൈ​മാ​റ്റ​ത്തി​ന്​ ഇ​ന്ത്യ ആ​വ​ശ്യ​പ്പെ​ടു​ന്ന കാ​ര്യം​ തു​ട​ങ്ങി വേ​റെ​യും ചോ​ദ്യ​ങ്ങ​ളു​ണ്ടാ​യി. ‘‘ഒ​ന്നും പ​റ​യാ​നി​​ല്ല’’ എ​ന്നു മാ​ത്ര​മാ​യി​രു​ന്നു എ​ല്ലാ​ത്തി​നും മ​റു​പ​ടി. ല​ണ്ട​നി​ൽ വ​ർ​ക്ക്​ ആ​ൻ​ഡ്​ പെ​ൻ​ഷ​ൻ​സ്​ വ​കു​പ്പ്​ മോ​ദി​ക്ക്​ നാ​ഷ​ന​ൽ ഇ​ൻ​ഷു​റ​ൻ​സ്​ അ​നു​വ​ദി​ച്ചി​ട്ടു​ണ്ടെ​ന്ന്​ ദ ​ടെ​ലി​ഗ്രാ​ഫ്​ പ​റ​യു​ന്നു. നി​യ​മ​പ​ര​മാ​യി ബ്രി​ട്ട​നി​ൽ ​പ്ര​വ​ർ​ത്തി​ക്കാ​ൻ അ​തു​വ​ഴി അ​വ​കാ​ശ​മു​ണ്ട്. ബ്രി​ട്ടീ​ഷ്​ ബാ​ങ്ക്​ അ​ക്കൗ​ണ്ടു​ക​ൾ ഉ​പ​യോ​ഗി​ക്കു​ക​യും ചെ​യ്യു​ന്നു.

വ്യാ​ജ ബാ​ങ്ക്​ ഗാ​ര​ൻ​റി വ​ഴി പ​ഞ്ചാ​ബ്​ നാ​ഷ​ന​ൽ ബാ​ങ്കി​നെ ക​ബ​ളി​പ്പി​ച്ച്​ നീ​ര​വ്​ മോ​ദി​യും അ​മ്മാ​വ​ൻ മെ​ഹു​ൽ ചോ​ക്​​സി​യും ക​ഴി​ഞ്ഞ​വ​ർ​ഷം ജ​നു​വ​രി​യി​ലാ​ണ്​ ഇ​ന്ത്യ​യി​ൽ​നി​ന്ന്​ ക​ട​ന്ന​ത്. ത​ട്ടി​പ്പ്​ സി.​ബി.​െ​എ അ​ന്വേ​ഷി​ച്ച്​ തു​ട​ങ്ങു​ന്ന​തി​നു​മു​മ്പാ​യി​രു​ന്നു ര​ക്ഷ​പ്പെ​ട​ൽ. ചോ​ക്​​സി ആ​ൻ​റി​ഗ്വ​യി​ൽ പൗ​ര​ത്വ​മെ​ടു​ത്തു. മോ​ദി ബ്രി​ട്ട​നി​ലേ​ക്കും ക​ട​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:londonmalayalam newsNirav ModiFugitive Businessman
News Summary - Fugitive Nirav Modi tracked down in London-Business news
Next Story