Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightഇന്ധന വില കൂടി: ചില്ലറ...

ഇന്ധന വില കൂടി: ചില്ലറ വിൽപന മേഖലയിലെ പണപ്പെരുപ്പം ഉയർന്നു

text_fields
bookmark_border
infation-23
cancel

ന്യൂഡൽഹി: ജൂൺ മാസത്തിൽ രാജ്യത്തെ റീടെയിൽ പണപ്പെരുപ്പ നിരക്ക്​ ഉയർന്നു. ജൂണിൽ അഞ്ച്​ ശതമാനമാണ്​ രാജ്യത്തെ റീടെയിൽ പണപ്പെരുപ്പ നിരക്ക്​. മെയിൽ 4.87 ശതമാനമായിരുന്നു റീടെയിൽ പണപ്പെരുപ്പ നിരക്ക്​. ഇന്ധനവില വർധിച്ചതാണ്​ പണപ്പെരുപ്പം ഉയരുന്നതിലേക്ക്​ നയിച്ചതെന്നാണ്​ സൂചന.

കഴിഞ്ഞ എട്ട്​ മാസവും റിസർവ്​ ബാങ്കി​​​െൻറ ലക്ഷ്യമായ 4 ശതമാനത്തിലേക്ക്​ പണപ്പെരുപ്പം താഴ്​ന്നിരുന്നില്ല. ഇതിനിടെയാണ്​ ജൂണിലും  നിരക്ക്​ ഉയർന്നിരിക്കുന്നത്​. പണപ്പെരുപ്പ നിരക്ക്​ 5.30 ശതമാന​ത്തി​ലെത്തുമെന്നായിരുന്നു റോയി​േട്ടഴ്​സി​​​െൻറ പ്രവചനം. പണപ്പെരുപ്പ നിരക്ക്​ ഉയർന്നതോടെ ആർ.ബി.​െഎ റിപ്പോ, റിവേഴ്​സ്​ റിപ്പോ നിരക്കുകളിൽ മാറ്റം വരുത്താനുള്ള സാധ്യത ഏറെയാണ്​.

അതേ സമയം, രാജ്യത്തെ വ്യവസായിക ഉൽപാദനത്തിലും കുറവുണ്ടായിട്ടുണ്ട്​. വ്യവസായിക ഉൽപാദനം നിരക്ക്​ 3.2 ശതമാനമായാണ്​ താഴ്​ന്നത്​. കഴിഞ്ഞ മാസം ഇത്​ 4.9 ശതമാനമായിരുന്നു. അഭ്യന്തര വിപണിയിൽ ഉൽപന്നങ്ങൾക്കുള്ള ആവശ്യകതയിൽ കുറവുണ്ടായതാണ്​ വ്യവസായിക ഉൽപാദനം കുറയുന്നതിലേക്ക്​ ഇടയാക്കിയതെന്നാണ്​ സൂചന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:inflationindian economyretail inflationmalayalam news
News Summary - Fuel Prices Drive up Inflation to Five-Month High in June; Industrial Production Slows-Business news
Next Story