Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightകുതിച്ചുകയറി......

കുതിച്ചുകയറി... കിതച്ചിറങ്ങുന്നു

text_fields
bookmark_border
fuel singapore-business news
cancel

മാസങ്ങളായി കുതിച്ചുയർന്ന ഇന്ധനവില താഴുന്നത്​ കിതച്ചുകിതച്ച്​. സർക്കാറിന്​ ലഭിക്കുന്ന വിൽപനനികുതിയിൽ കുറവുവരുത്തിയതോടെ സംസ്​ഥാനത്ത്​ ജൂൺ ഒന്ന്​ മുതൽ പെട്രോളിനും ഡീസലിനും ലിറ്ററിന്​ ഒരു രൂപ കുറഞ്ഞിട്ടുണ്ട്​. എന്നാൽ, മുൻ മാസങ്ങളിൽ ഒാരോ ദിവസവും മത്സരിച്ച്​ വില ഉയർത്തിയ എണ്ണക്കമ്പനികൾ ഇപ്പോൾ നാമമാത്ര കുറവാണ്​ വരുത്തുന്നത്​. 

fuel-Price

ആഗോള വിപണിയിൽ അസംസ്​കൃത എണ്ണവിലയിലുണ്ടായ ഗണ്യമായ കുറവ്​ ഇന്ധനവിലയിൽ ഇനിയും പ്രകടമായിട്ടില്ല. ഇൗ വർഷം ജനുവരി ഒന്നിനും മേയ്​ 29നും ഇടയിൽ പെട്രോൾ ലിറ്ററിന്​ 8.67 രൂപയും ഡീസലിന്​ 10.18 രൂപയുമാണ്​ സംസ്​ഥാനത്ത്​ കൂടിയത്​. അതിനുശേഷം വില താഴ്​ന്നുതുടങ്ങി. എന്നാൽ, കഴിഞ്ഞ 14 ദിവസത്തിനിടെ പെട്രോളിന്​ 1.91 രൂപയും ഡീസലിന്​ 1.42 രൂപയും മാത്രമാണ്​ കുറഞ്ഞത്​. ഇൗ കാലയളവിൽ അസംസ്​കൃത എണ്ണവില ബാരലിന്​ നാല്​ ഡോളറോളം താഴ്​ന്നു. 

fuel-Price

എന്നാൽ, പേരിന്​ വില കുറച്ച്​ ഉപഭോക്താക്കളുടെ കണ്ണിൽ പൊടിയിടാനാണ്​ എണ്ണക്കമ്പനികളുടെ ശ്രമം. മേയ്​ 14 മുതൽ 29 വരെയുള്ള കാലയളവിൽ മാത്രം പെട്രോളിന്​ നാല്​ രൂപയോളവും ഡീസലിന്​ 3.62 രൂപയും വർധിപ്പിച്ചിരുന്നു. ചൊവ്വാഴ്​ച പെ​ട്രോളിന്​ 16​ പൈസയും ഡീസലിന്​ 11 പൈസയും മാത്രമാണ്​ കുറഞ്ഞത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dieselmalayalam newsFuel Price. Petrol
News Summary - Fuel Price Hike and Down-Business News
Next Story