Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightഇന്ധനവില സർവകാല...

ഇന്ധനവില സർവകാല റെക്കോഡിൽ, പെട്രോളിന്​ 80 കടന്നു

text_fields
bookmark_border
ഇന്ധനവില സർവകാല റെക്കോഡിൽ, പെട്രോളിന്​ 80 കടന്നു
cancel

തി​രു​വ​ന​ന്ത​പു​രം: ത​ല​സ്​​ഥാ​ന​ത്ത് പെ​ട്രോ​ൾ വി​ല ലി​റ്റ​റി​ന്​ 80 രൂ​പ ക​ട​ന്നു (80.01). ആ​റ്​ ദി​വ​സ​ത്തി​നി​ടെ 1.40 രൂ​പ​യാ​ണ്​ പെ​ട്രോ​ളി​ന്​ കൂ​ടി​യ​ത്. ഡീ​സ​ൽ ലി​റ്റ​റി​ന്​ 73.06 രൂ​പ​യാ​ണ്​ ശ​നി​യാ​ഴ്ച. ഇ​തോ​ടെ സം​സ്​​ഥാ​ന​ത്ത്​ പെ​ട്രോ​ളി​നും ഡീ​സ​ലി​നും ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന വി​ല​യാ​ണ്​ രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്. 

കോഴിക്കോട്​ ഇന്നലെ പെട്രോളിന്​ 78.93ഉം ഡീസലിന്​ 72.09ഉം രൂപയാണ്​ ലിറ്ററിന്​ വില.  ആ​റ്​ ദി​വ​സ​ത്തി​നി​ടെ ഡീ​സ​ൽ വി​ല​യി​ലു​ണ്ടാ​യ​ത്​ 1.54 രൂ​പ​യ​ു​ടെ വ​ർ​ധ​ന​യാ​ണ്. ക​ർ​ണാ​ട​ക നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്​ ക​ഴി​ഞ്ഞ​തോ​ടെ ഇ​ന്ധ​ന​വി​ല കു​തി​ച്ചു​ക​യ​റു​ക​യാ​ണ്. 

പി​ന്നി​ട്ട ആ​റു ദി​വ​സ​വും വി​ല​യി​ൽ വ​ർ​ധ​ന​വു​ണ്ടാ​യി. വ​രും ദി​ന​ങ്ങ​ളി​ലും വി​ല കൂ​ടി​യേ​ക്കു​മെ​ന്നാ​ണ്​ സൂ​ച​ന. ക​ർ‌​ണാ​ട​ക​യി​ലെ വോ​ട്ടെ​ടു​പ്പി​ന്​ തൊ​ട്ടു​മു​മ്പു​ള്ള 19 ദി​വ​സ​ങ്ങ​ളി​ൽ എ​ണ്ണ​ക്ക​മ്പ​നി​ക​ൾ വി​ല വ​ർ​ധി​പ്പി​ച്ചി​രു​ന്നി​ല്ല. ക്രൂ​ഡോ​യി​ൽ വി​ല​വ​ർ​ധ​ന, ഡോ​ള​റു​മാ​യു​ള്ള വി​നി​മ​യ​മൂ​ല്യ​ത്തി​ൽ രൂ​പ​ക്കു‌​ണ്ടാ​യ ഇ​ടി​വ് എ​ന്നി​വ​യാ​ണ്​ വി​ല​ക്ക​യ​റ്റ​ത്തി​ന്​ മു​ഖ്യ കാ​ര​ണ​ങ്ങ​ളാ​യി ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. 

വി​ല താ​ഴ്ന്നു​നി​ന്ന​പ്പോ​ൾ വ​ർ​ധി​പ്പി​ച്ച നി​കു​തി​ക​ൾ കു​റ​യ്ക്കാ​ൻ കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ൾ ത​യാ​റാ​യ​തു​മി​ല്ല. നി​ല​വി​ൽ ഒ​രു ലി​റ്റ​ർ ​പെ​ട്രോ​ളി​ന്​ 31.-8 ശ​ത​മാ​ന​വും ഡീ​സ​ലി​ന്​ 24.-52 ശ​ത​മാ​ന​വു​മാ​ണ്​ സ​ർ​ക്കാ​ർ നി​കു​തി ചു​മ​ത്തു​ന്ന​ത്.- മു​ൻ സ​ർ​ക്കാ​റി​​െൻറ കാ​ല​ത്ത്​ എ​ണ്ണ വി​ല കൂ​ടി​യ​പ്പോ​ൾ നി​കു​തി കു​റ​ച്ച പാ​ര​മ്പ​ര്യം കേ​ര​ള​ത്തി​നു​ണ്ട്.- 2011 മേ​യ്, സെ​പ്​​റ്റം​ബ​ർ, ന​വം​ബ​ർ, 2012 മേ​യ്​ എ​ന്നീ സ​മ​യ​ങ്ങ​ളി​ൽ പെ​ട്രോ​ളി​ന്​ വി​ല കൂ​ടി​യ​പ്പോ​ൾ വി​ൽ​പ​ന നി​കു​തി​യി​ന​ത്തി​ല്‍ 375.-75 കോ​ടി സം​സ്​​ഥാ​നം വേ​​​​​ണ്ടെ​ന്നു​വെ​ച്ചി​രു​ന്നു.- ഡീ​സ​ലി​ന് 2011 ജൂ​ൺ, 2012 സെ​പ്​​റ്റം​ബ​ർ മാ​സ​ങ്ങ​ളി​ൽ വി​ല കൂ​ടി​യ​പ്പോ​ൾ നി​കു​തി ​കു​റ​ച്ച്​ സ​ർ​ക്കാ​ർ ഒ​ഴി​വാ​ക്കി​യ​ത്​ 243.-42 കോ​ടി രൂ​പ​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:petroldieselprice hikedmalayalam news
News Summary - Fuel Price Hike Again Petrol 80 Rupees-Business News
Next Story