Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightവായ്​പ തട്ടിപ്പ്​:...

വായ്​പ തട്ടിപ്പ്​: ചന്ദ കൊച്ചാറിനെ ചോദ്യംചെയ്​തു

text_fields
bookmark_border
chanda-kochar
cancel

മും​ബൈ: െഎ.​സി.െ​എ.​സി.െ​എ-​വി​ഡി​യോ​കോ​ൺ വാ​യ്​​പ ത​ട്ടി​പ്പ്​ കേ​സി​ൽ ബാ​ങ്ക്​ മു​ൻ മേ​ധാ​വി ച​ന്ദ കൊ​ച് ചാ​ർ, ഭ​ർ​ത്താ​വ്​ ദീ​പ​ക്​ കൊ​ച്ചാ​ർ, വി​ഡി​യോ​കോ​ൺ എം.​ഡി വേ​ണു​ഗോ​പാ​ൽ ധൂ​ത്​ എ​ന്നി​വ​രെ എ​ൻ​ഫോ​ഴ്​​സ്​​മ​െൻറ്​ ഡ​യ​റ​ക്​​ട​റേ​റ്റ്​ (ഇ.​ഡി) ചോ​ദ്യം ചെ​യ്​​തു.

വെ​ള്ളി​യാ​ഴ്​​ച മും​ബൈ, ഒൗ​റം​ഗാ​ബാ​ദ്​ എ​ന്നി​വി​ട​ങ്ങ​ളി​ലു​ള്ള ഇ​വ​രു​ടെ വീ​ടു​ക​ൾ, ഒാ​ഫി​സു​ക​ൾ അ​ട​ക്കം അ​ഞ്ചി​ട​ങ്ങ​ളി​ൽ റെ​യി​ഡ്​ ന​ട​ത്തി​യ ഇ.​ഡി ഇ​വ​രെ ശ​നി​യാ​ഴ്​​ച പു​ല​ർ​ച്ച നാ​ലു​വ​രെ ചോ​ദ്യം ചെ​യ്​​തി​രു​ന്നു. വേ​ണു​ഗോ​പാ​ൽ ധൂ​തി​നെ വെ​ള്ളി​യാ​ഴ്​​ച രാ​ത്രി ദ​ക്ഷി​ണ മും​ബൈ​യി​ലെ ബ​ല്ലാ​ർ​ഡ്​ എ​സ്​​റ്റേ​റ്റി​ലു​ള്ള ഇ.​ഡി കാ​ര്യാ​ല​യ​ത്തി​ൽ എ​ത്തി​ച്ചാ​ണ്​ ചോ​ദ്യം ​െച​യ്​​ത​ത്. ശ​നി​യാ​ഴ്​​ച രാ​വി​ലെ വി​ട്ട​യ​ച്ച ധൂ​തി​നെ ഉ​ച്ച​യോ​ടെ വീ​ണ്ടും ​േചാ​ദ്യം ചെ​യ്​​തു.

ച​ന്ദ കൊ​ച്ചാ​ർ, ദീ​പ​ക്​ കൊ​ച്ചാ​ർ എ​ന്നി​വ​രെ ശ​നി​യാ​ഴ്​​ച രാ​വി​ലെ വ​രെ അ​വ​രു​ടെ വീ​ട്ടി​ൽ​വെ​ച്ചാ​ണ്​ ചോ​ദ്യം ചെ​യ്​​ത​ത്. ശ​നി​യാ​ഴ്​​ച ഉ​ച്ച​ക്ക്​ 11.30ഒാ​ടെ ഇ​രു​വ​രും ഇ.​ഡി കാ​ര്യാ​ല​യ​ത്തി​ലെ​ത്തി വീ​ണ്ടും ചോ​ദ്യം​ചെ​യ്യ​ലി​ന്​ വി​ധേ​യ​രാ​യി.

ഇ​തി​നി​ട​യി​ൽ ശ​നി​യാ​ഴ്​​ച ദീ​പ​ക്​ കൊ​ച്ചാ​റി‍​െൻറ സ​ഹോ​ദ​ര​ൻ, പി​താ​വ്​ എ​ന്നി​വ​രു​ടെ വീ​ടു​ക​ള​ട​ക്കം നാ​ലി​ട​ങ്ങ​ളി​ൽ കൂ​ടി ഇ.​ഡി റെ​യി​ഡ്​ ന​ട​ത്തി. ച​ന്ദ കൊ​ച്ചാ​ർ മേ​ധാ​വി​യാ​യി​രി​ക്കെ െഎ.​സി.െ​എ.​സി.െ​എ ബാ​ങ്ക്​ വി​ഡി​യോ​കോ​ണി​ന്​ 3250 കോ​ടി രൂ​പ വാ​യ്പ​ ന​ൽ​കു​ക​യും പി​ന്നീ​ട്​ കി​ട്ടാ​ക്ക​ട​മാ​യി എ​ഴു​തി​ത്ത​ള്ളു​ക​യും ചെ​യ്​​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Enforcement DirectorateICICI Bankmalayalam newsChanda KochharVenugopal DhootVideocon loan case
News Summary - Former ICICI Bank MD & CEO Chanda Kochhar has been called by Enforcement Directorate -business news
Next Story