ചന്ദ കൊച്ചാറും ഭർത്താവും മൊഴി നൽകി
text_fieldsന്യൂഡൽഹി: ഐ.സി.ഐ.സി.ഐ ബാങ്കിെൻറ മുൻ സി.ഇ.ഒ ചന്ദ കൊച്ചാർ, ഭർത്താവ് ദീപക് കൊച്ചാർ എന് നിവർ ബാങ്ക് വായ്പ തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കൽ കേസ് എന്നിവയുമായി ബന്ധപ്പെട് ട് എൻഫോഴ്്സ്മെൻറ് ഡയറക്ടേററ്റിനു മുന്നിൽ ഹാജരായി.
ഇവരിൽനിന്ന് അന്വേഷണ ഉദ്യോഗസ്ഥർ മൊഴി രേഖപ്പെടുത്തി. ഈ മാസം തുടക്കത്തിൽതന്നെ അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകാൻ നിർദേശം ലഭിച്ചിരുെന്നങ്കിലും ദമ്പതികൾ സമയം നീട്ടിനൽകാൻ ആവശ്യപ്പെടുകയായിരുന്നു. ദീപക് െകാച്ചാറിെൻറ സഹോദരൻ രാജീവ് കൊച്ചാറും കേസുമായി ബന്ധപ്പെട്ട്നിരവധി തവണ എൻഫോഴ്്സ്മെൻറ് ഡയറക്ടേററ്റിനു മുന്നിൽ ഹാജരായിരുന്നു.
രാജീവ് കൊച്ചാറിനെ സി.ബി.ഐയും ചോദ്യംചെയ്തിരുന്നു. സിംഗപ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘അവിസ്ത അൈഡ്വസറി’യുടെ സ്ഥാപകനാണ് ഇദ്ദേഹം.
