ഡെയ്ലി ഹണ്ടിെൻറ പ്രസിഡൻറായി മുൻ ഫേസ്ബുക്ക് ഇന്ത്യ മേധാവി
text_fieldsമുംബൈ: ഫേസ്ബുക്ക് ഇന്ത്യയുടെ മേധാവിയും ഉത്തരേഷ്യൻ മാനേജിങ് ഡയറക്ടറുമായിരുന്ന ഉമങ് ബേദി പ്രദേശിക ഭാഷാ വാർത്താ ആപ്ലിക്കേഷനായ ഡെയ്ലി ഹണ്ടിെൻറ പ്രസിഡൻറായി ചുമതലയേറ്റു. പ്രദേശിക ഭാഷയിൽ ഇൻറർനെറ്റ് ഉപയോക്താക്കളുടെ എണ്ണം ഗണ്യമായി വളർന്ന സാഹചര്യത്തിലാണ് ഡെയ്ലി ഹണ്ടിലേക്കുള്ള ബേദിയുടെ കടന്നു വരവ്.
പ്രദേശിക മേഖലയിൽ എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹത്തിലായിരുന്നു ഫേസ്ബുക്കിൽ നിന്നും ഇറങ്ങിയത്. ഇന്ത്യൻ സംരംഭമായ ഡെയ്ലി ഹണ്ട് അതിനുള്ള മികച്ച അവസരമാണെന്നും അഭിമുഖത്തിൽ ബേദി പ്രതികരിച്ചു.
15.5 കോടിയോളം പേർ ഡൈലി ഹണ്ടിെൻറ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെന്നും ലൈസൻസുള്ള 800 പബ്ലിക്കേഷൻസിെൻറ വാർത്തകൾ 14 ഭാഷകളിലായി ഡൈലി ഹണ്ട് നൽകിവരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഡീപ് ലേർണിങ്, മെഷീൻ ലേർണിങ് തുടങ്ങിയ സംവിധാനത്തിലൂടെയുള്ള പ്രോപർട്ടി അൽഗൊരിതം ഉപയോഗിച്ചാണ് ഡൈലി ഹണ്ട് വാർത്തകൾ നൽകുന്നെതന്നും ബേദി കൂട്ടിച്ചേർത്തു.
ബംഗുളൂരുവിലുള്ള മൊബൈൽ കൺസ്യൂമർ പ്രൊഡക്ടസ് ആൻഡ് സൊല്യൂഷൻസ് കമ്പനിയുടെ കീഴിലുള്ള വാർത്താ കണ്ടൻറ് ആപ്പാണ് ഡെയ്ലി ഹണ്ട്. മെട്രിക്സ് പാർട്നേർസ് ഇന്ത്യ, സെക്വോയ, ഒമിദ്യാർ നെറ്റ്വർക്, ഫാൽകൺ എഡ്ജ്, ബൈറ്റ്ഡാൻസ് എന്നിവർ കമ്പനിയുടെ നിക്ഷേപകരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
