ഇറക്കുമതി തീരുവ ഇരട്ടിയാക്കും; വിദേശ ചികിത്സ ഉപകരണങ്ങളുെട വില കൂടും
text_fieldsന്യൂഡൽഹി: വിദേശ മെഡിക്കൽ ഉപകരണങ്ങളുടെ ഇറക്കുമതി തീരുവ ഇരട്ടിയാക്കാൻ കേന്ദ്രസർക്കാർ നീക്കം. പുതിയ ബജറ്റിൽ ഇതുസംബന്ധിച്ച നിർദേശമുണ്ടാകും. ഇറക്കുമതി കുറച്ച് ഇത്തരം ഉപകരണങ്ങൾ രാജ്യത്തുതന്നെ നിർമിക്കാൻ പ്രേരിപ്പിക്കുകയാണ് ലക്ഷ്യം.
േകന്ദ്ര പദ്ധതിയായ ‘മേക്ക് ഇൻ ഇന്ത്യ’യുടെ ഭാഗമായാണ് ഇന്ത്യയിൽ ഉൽപാദനമുള്ള ചികിത്സ ഉപകരണങ്ങൾ വിദേശത്തുനിന്ന് കൊണ്ടുവരുന്നതിനുള്ള തീരുവ വർധിപ്പിക്കുന്നത്. രോഗനിർണയത്തിനും ശസ്ത്രക്രിയകൾക്കും മറ്റും ഉപയോഗിക്കുന്ന വിദേശ സാേങ്കതിക ഉപകരണങ്ങൾക്ക് ഇതോടെ വില വർധിക്കും.
നിലവിൽ ഏഴര ശതമാനം വരെയാണ് ഇവക്ക് നികുതി ഇൗടാക്കുന്നത്. ഇത് അഞ്ചു മുതൽ 15 ശതമാനംവരെ വർധിപ്പിക്കാനാണ് നീക്കം. ബജറ്റിന് മുന്നോടിയായി തയാറാക്കിയ നിർദേശങ്ങളിലാണ് ഇൗ ആവശ്യമുള്ളത്.
അസോസിയേഷൻ ഒാഫ് ഇന്ത്യൻ മെഡിക്കൽ ഡിവൈസ് ഇൻഡസ്ട്രി എന്ന സംഘടനയടക്കം രാജ്യത്ത് ആരോഗ്യ മേഖലയിലെ ഉപകരണങ്ങളുടെ ഉൽപാദകർ ഇൗ ആവശ്യം നേരത്തേ ഉന്നയിച്ചുവരുകയാണ്.
മരുന്ന് ഉൽപാദനരംഗത്ത് ഇന്ത്യ സ്വയംപര്യാപ്തത കൈവരിച്ച സാഹചര്യത്തിൽ സമീപഭാവിയിൽ ചികിത്സ ഉപകരണ ഉൽപാദന രംഗത്തും ഇതേ നേട്ടം ലക്ഷ്യമിട്ടാണ് പുതിയ നീക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
