ട്രപിെൻറ വിമർശനം; ഫോർഡ് മെക്സികോയിലെ കാർ നിർമാണ പദ്ധതി ഉപേക്ഷിച്ചു
text_fieldsന്യൂയോർക്ക്: പ്രമുഖ കാർ നിർമാതാക്കളായ ഫോർഡ് മെക്സികോയിലെ പുതിയ കാർ നിർമാണശാലയുടെ പ്രവർത്തനങ്ങൾ അവസാനിപ്പിച്ചു. മെക്സ്കോയിൽ പ്ലാൻറ് തുടങ്ങാനുള്ള ഫോർഡിെൻറ നീക്കത്തിനെതിരെ നിയുക്ത അമേരിക്കൻ പ്രസിഡൻറ് ട്രംപ് തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് തന്നെ രംഗത്ത് വന്നിരുന്നു. മറ്റ് രാജ്യങ്ങളിൽ വ്യവസായങ്ങൾ തുടങ്ങിയാൽ അത് അമേരിക്കയിലെ തൊഴിലുകളെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ട്രംപിെൻറ വിമർശനം. ഇതിനെ തുടർന്നാണ് പദ്ധതി ഫോർഡ് ഉപേക്ഷിച്ചതെന്നാണ് സൂചന. അമേരിക്കയിലെ സെൻറ് ലൂസിയയിൽ പുതിയ പ്ലാൻറ് തുടങ്ങാനും ഫോർഡ് തീരുമാചനിച്ചിട്ടുണ്ട്.
ട്രംപ് അധികാരത്തിൽ എത്തിയിരുന്നില്ലെങ്കിലും തങ്ങൾ മെക്സികോയിലെ കാർ നിർമാണ പദ്ധതി ഉപക്ഷേിക്കുമായിരുന്നുവെന്ന് തീരുമാനത്തെ കുറിച്ച് ഫോർഡ് പ്രതികരിച്ചു. നോർത്ത് അമേരിക്കിയിൽ കാറുകളുടെ ആവശ്യകതിയിൽ കുറവ് ഉണ്ടായതാണ് പ്ലാൻറ് ഉപേക്ഷിക്കാൻ കാരണമെന്നും ഫോർഡ് സി.ഇ.ഒ മാർക്ക് ഫീൽഡ്സ് പറഞ്ഞു.
തൊഴിലുകൾ അമേരിക്കയിലേക്ക് കൊണ്ട് വരുന്നതിനായി കർശന നടപടികൾ എടുക്കുമെന്ന് ട്രംപ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇത് അദ്ദേഹം നടപ്പിൽ വരുത്തുന്നതിെൻറ ഭാഗമായാണ് ഫോർഡ് കാർ നിർമാണശാല മെക്സികോയിൽ നിന്ന് മാറ്റുന്നതെന്നാണ് സൂചന. പല അമേരിക്കൻ കമ്പനികളും അവരുടെ ഉൽപ്പന്നങ്ങൾ നിർമിക്കുന്നത് മറ്റ് രാജ്യങ്ങളിലാണ്. ഇത്തരത്തിൽ മറ്റ് രാജ്യങ്ങളിലേക്ക് പോവുന്ന മുഴുവൻ തൊഴിലുകളും അമേരിക്കയിലേക്ക് തിരിച്ചെത്തിക്കുക എന്നതാണ് ട്രംപിെൻറ ലക്ഷ്യം. കർശനമായി അദ്ദേഹം ഇത് നടപ്പിലാക്കാൻ തുടങ്ങിയാൽ ഇന്ത്യയുൾപ്പടെയുള്ള പല രാജ്യങ്ങളെയും അത് ബാധിക്കും. അമേരിക്കയിലെ കമ്പനികൾ അവരുടെ സോഫ്റ്റ്വെയർ ഒാർഡറുകൾ നൽകുന്നത് ഇന്ത്യയിലെ സോഫ്റ്റ്വെയർ കമ്പനികൾക്കാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
