പ്രളയ സെസ്​  ജൂൺ ഒന്നുമുതൽ പ്രാബല്യത്തിൽ

01:09 AM
22/05/2019

തി​രു​വ​ന​ന്ത​പു​രം: പ്ര​ള​യ പു​ന​ർ​നി​ർ​മാ​ണ ധ​ന​സ​മാ​ഹ​ര​ണ​ത്തി​ന്​ ജി.​എ​സ്.​ടി​യി​ൽ ഏ​ർ​പ്പെ​ടു​ത്തു​ന്ന സെ​സ്​ ജൂ​ൺ ഒ​ന്നു​മു​ത​ൽ നി​ല​വി​ൽ വ​രും. അ​ഞ്ചു ശ​ത​മാ​ന​ത്തി​ലേ​റെ നി​കു​​തി​യു​ള്ള സാ​ധ​ന​ങ്ങ​ൾ​ക്കും സേ​വ​ന​ങ്ങ​ൾ​ക്കും ഒ​രു ശ​ത​മാ​നം സെ​സാ​ണ്​ ചു​മ​ത്തു​ക. സം​സ്ഥാ​ന​ത്തി​ന്​ അ​ക​ത്തു​ള്ള സേ​വ​ന​ങ്ങ​ളു​ടെ​യും ച​ര​ക്കു​ക​ളു​ടെ​യും വി​ത​ര​ണ​ത്തി​നാ​ണ്​ ഇ​തു ബാ​ധ​ക​മാ​ക്കു​ക. ജി.​എ​സ്.​ടി കൗ​ൺ​സി​ൽ നേ​ര​ത്തേ ഇ​തി​ന്​ അം​ഗീ​കാ​രം ന​ൽ​കി​യി​രു​ന്നു. ര​ണ്ടു വ​ർ​ഷ​ത്തേ​ക്കാ​ണ്​ ഇ​തു​ ബാ​ധ​കം. ക​ഴി​ഞ്ഞ ബ​ജ​റ്റി​ൽ തീ​രു​മാ​നം എ​ടു​ത്തെ​ങ്കി​ലും തെ​ര​ഞ്ഞെ​ടു​പ്പി​​െൻറ സാ​ഹ​ച​ര്യ​ത്തി​ൽ ന​ട​പ്പാ​ക്കു​ന്ന​ത്​ നീ​ട്ടി ​െവ​ക്കു​ക​യാ​യി​രു​ന്നു.

പ്ര​ള​യ പു​ന​ർ​നി​ർ​മാ​ണ പ​രി​പാ​ടി അം​ഗീ​ക​രി​ച്ച മ​ന്ത്രി​സ​ഭ​യി​ൽ ജി.​എ​സ്.​ടി സെ​സ്​ നി​ർ​ദേ​ശം ധ​ന​വ​കു​പ്പ്​ കൊ​ണ്ടു​വ​രു​ക​യാ​യി​രു​ന്നു. പ്ര​ള​യ പു​ന​ർ​നി​ർ​മാ​ണ വാ​യ്​​പ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ലോ​ക ബാ​ങ്കു​മാ​യി മേ​യ്​ അ​വ​സാ​നം സം​സ്ഥാ​നം ച​ർ​ച്ച ആ​രം​ഭി​ക്കും. 

Loading...
COMMENTS