Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightകോർപ്പറേറ്റ്​...

കോർപ്പറേറ്റ്​ ലോകത്തും മീ ടു; ആരൊക്കെ തെറിക്കും ?

text_fields
bookmark_border
binny-bansal-23
cancel

ഇന്ത്യൻ സിനിമാ ലോകത്തെ പിടിച്ചുലച്ച സംഭവമായിരുന്നു മീ ടുവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ. നടി തനുശ്രീ ദത്തയാണ്​ വീണ്ടും സിനിമ ലോകത്ത്​ മീ ടുവിന്​ തുടക്കമിട്ടത്​. ഇതിന്​ പിന്നാലെ നിരവധി പേർ ​ മീ ടുവുമായി രംഗത്തെത്തി. കോർപ്പറേറ്റ്​ ലോകത്താണ്​ ഇപ്പോൾ​ മീ ടു​ ചർച്ച ചൂടുപിടിക്കുന്നത്​​. ലൈംഗികാരോപണത്തെ തുടർന്ന് ഫ്ലിപ്​കാർട്ട്​ സി.ഇ.ഒ​ ബിന്നി ബൻസാൽ രാജിവെച്ചതോടെയാണ്​ കോർപ്പറേറ്റ്​ ലോകത്തിലും മീ ടു സജീവമായത്​.

ത​​​​​െൻറ ഭാഗത്ത്​ നിന്ന്​ തെറ്റൊന്നും സംഭച്ചിട്ടില്ലെന്നും ആരോപണവുമായി ബന്ധപ്പെട്ട്​ തെളിവുകളില്ലെന്നുമായിരുന്നു ബിന്നിയുടെ വാദം. എന്നാൽ, ഇത്തരം പ്രവണതകൾ വെച്ചുപൊറുപ്പിക്കാനാവില്ലെന്ന നിലപാടിലാണ്​ ഉടമസ്ഥരായ വാൾമാർട്ട്​. മുമ്പ്​ യു.എസ്​ കോർപ്പറേറ്റ്​ ലോകത്ത്​ മീ ടു ആരോപണങ്ങൾ ഉയർന്നപ്പോൾ നിരവധി കമ്പനികളിലെ ഉന്നത ഉദ്യോഗസ്ഥർക്കാണ്​ സ്ഥാനം നഷ്​ടമായത്​. സമാന രീതിയിലേക്ക്​ തന്നെ ഇന്ത്യൻ ബിസിനസ്​ ലോകവും നീങ്ങുമെന്നാണ്​ പ്രതീക്ഷിക്കപ്പെടുന്നത്​.

അതേ സമയം, വാൾമാർട്ടി​​​​​െൻറ നടപടി ആശയകു​ഴപ്പം സൃഷ്​ടിക്കുന്നതാണെന്നും വിമർശനമുയർന്നിട്ടുണ്ട്​. പരസ്​പര സമ്മതപ്രകാരമുള്ള ബന്ധമാണ്​ യുവതിയും ബിന്നിയും തമ്മിലുണ്ടായിരുന്നതെന്ന്​ വാർത്തകളുണ്ട്​. കമ്പനിക്കകത്ത്​ ഇക്കാര്യത്തിൽ സ്വതന്ത്ര അന്വേഷണം നടത്താമെന്നും ബിന്നി ബൻസാൽ സമ്മതിച്ചിട്ടുണ്ട്​. ഇയൊരു സാഹചര്യത്തിൽ കടുത്ത നടപടിയിലേക്ക്​ നീ​​​​​​േങ്ങണ്ട ആവശ്യമുണ്ടായിരുന്നോ എന്നാണ്​ ഉയരുന്ന മറു ചോദ്യം. മീ ടു ആരോപണങ്ങളുടെ പശ്​ചാത്തലത്തിൽ അമേരിക്കയിലെ പല കോർപ്പറേറ്റ്​ കമ്പനികളും അവരുടെ സ്​ത്രീ സുരക്ഷാ നയം കൂടുതൽ ശക്​തമാക്കിയിരുന്നു. ഇന്ത്യയിലും ഇൗ രീതിയിൽ തന്നെയാവും കോർപ്പ​േററ്റ്​ ലോകം മുന്നോട്ട്​ പോവുക​യെന്ന സൂചനയാണ്​ വാൾമാർട്ട്​ നൽകുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Flipkartmalayalam newsMe TooWallmartBinny bansal
News Summary - Flipkart Billionaire Binny Bansal's Exit-Business news
Next Story