Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightവിമാനയാത്രക്ക്​ ചിലവ്​...

വിമാനയാത്രക്ക്​ ചിലവ്​ കുറയും

text_fields
bookmark_border
delhi-airport
cancel

ന്യൂഡൽഹി: ഡൽഹിയിലേക്കുള്ള വിമാന യാത്രക്ക്​ ഇനി ചിലവ്​ കുറയും. വിമാനത്താവളം ഉപയോഗിക്കുന്നതിനായി ചുമത്തുന്ന നിരക്കിൽ വ്യോമയാന മന്ത്രാലയം കുറവ്​ വരുത്തിയതോടെയാണ്​ യാത്രക്കൂലി കുറയുക. ഡൽഹിയിൽ നിന്ന്​ തിരിച്ചുമുള്ള യാത്രക്കും ഇൗ ആനുകൂല്യം ലഭിക്കും.

 ഡൽഹിയിൽ പുറപ്പെടുന്ന ​ അഭ്യന്തര വിമാന യാത്രികർക്ക്​ 10 രൂപയും അന്താരാഷ്​ട്ര സർവീസുകൾക്ക്​ 45 രൂപയുമാണ്​ ഇനി ചുമത്തുക.

ജൂലൈ 7ന്​ മുമ്പ്​ ഡൽഹിയിൽ നിന്ന്​ പുറപ്പെടുന്ന  അന്താരാഷ്​ട്ര വിമാനങ്ങളിലെ  യാത്രികർക്ക്​ 566-1,131 രൂപയും അഭ്യന്തര വിമാന യാത്രികർക്ക്​ 245- രൂപ മുതൽ 490 രൂപയും യു.ഡി.എഫ്​ ചാർജായി ചുമത്തിയിരുന്നു. ഇൗ നിരക്കുകളാണ്​ യഥാക്രമം 10-45 രൂപയുമായി കുറച്ചിരിക്കുന്നത്​. ഡൽഹിയിലേക്ക്​ എത്തുന്ന വിമാന സർവീസുകളിൽ ചുമത്തുന്ന നിരക്ക്​ പൂർണമായും എടുത്ത്​ കളയുകയും ചെയ്​തിട്ടുണ്ട്​. ഇതാണ്​ വിമാന യാത്ര നിരക്ക്​ കുറയാനുള്ള കാരണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:international flightdehi airportUDF Chargesdomestic flight
News Summary - flights from delhi become cheaper
Next Story