Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പൊതുമേഖല ഇൻഷുറൻസ് കമ്പനികളുടെ ഒാഹരി വിൽക്കുന്നു
text_fieldsbookmark_border
ന്യൂഡൽഹി: രാജ്യത്തെ അഞ്ച് പൊതുമേഖല ഇൻഷുറൻസ് കമ്പനികൾ ഒാഹരി വിപണിയിൽ ലിസ്റ്റ് ചെയ്യുമെന്ന് ധനമന്ത്രി അരുൺ ജെയ്റ്റ്ലി. കേന്ദ്ര മന്ത്രി സഭ തീരുമാനങ്ങൾ വിശദീകരിക്കുകയായിരുന്നു അദ്ദേഹം. ന്യൂ ഇന്ത്യ അഷ്യൂറൻസ്, യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ്, ഒാറിയൻറൽ ഇൻഷുറൻസ്, ജനറൽ ഇൻഷുറൻസ് എന്നിവയാണ്പുതുതായി ഒാഹരി വിപണിയിൽ എത്തുക.
ഒാഹരി വിപണിയിൽ ലിസറ്റ് ചെയ്യുക വഴി കമ്പനികൾക്ക് കൂടൂതൽ മുലധനം സ്വരൂപിക്കാൻ സാധിക്കുമെന്നും ജെയ്റ്റ്ലി പറഞ്ഞു. നിലവിൽ ഇൗ പൊതുമേഖല ഇൻഷൂറൻസ് കമ്പനികളുടെ 100 ശതമാനം ഒാഹരികളും സർക്കാറിെൻറ കൈയിലാണ്. ഒാഹരി വിപണിയിൽ എത്തുന്നതോടെ സർക്കാറിെൻറ ഒാഹരി പങ്കാളിത്തം 75 ശതമാനമായി കുറയുമെന്നും അദ്ദേഹം അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
