റിലയൻസി​െൻറ റേറ്റിങ്​ ഉയർത്തി ഫിച്ച്​

17:24 PM
27/06/2020
relaince-23

മുംബൈ: മുകേഷ്​ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ്​ ഇൻഡസ്​ട്രീസി​​െൻറ റേറ്റിങ്​ ഉയർത്തി ഫിച്ച്​. ദീർഘകാല ലോക്കൽ കറൻസി ഇഷ്യു റേറ്റിങ്ങാണ്​ ഉയർത്തിയത്​. ബി.ബി.ബി കാറ്റഗറിയിൽ നിന്ന്​ ബി.ബി.ബി പ്ലസിലേക്കാണ്​ റേറ്റിങ്​ ഉയർത്തിയത്​.

ജിയോയിലെ ഓഹരി വിൽപനയിലൂടേയും അവകാശ ഓഹരി വിൽപനയിലൂടേയും കടമില്ലാത്ത അവസ്ഥയിലേക്ക്​ എത്തിയ​താണ്​ റിലയൻസിന്​ ഗുണമായത്​. എണ്ണയിൽ തുടങ്ങി ടെലികോം വരെ നീളുന്ന റിലയൻസി​​െൻറ വ്യത്യസ്​തമായ ബിസിനസുകൾ കമ്പനിക്ക് ഈ സാമ്പത്തിക വർഷവും​ ഗുണകരമാവുമെന്നാണ്​ ഫിച്ചി​​െൻറ വിലയിരുത്തൽ.

അടുത്ത 12 മാസത്തിനുള്ളിൽ റിലയൻസി​​െൻറ കറൻസി എക്​സ്​റ്റേണൽ ഡെബ്​റ്റ്​ സർവീസ്​ റേഷ്യോ മെച്ചപ്പെടുമെന്നാണ്​ ഫിച്ച്​ അറിയിക്കുന്നത്​. അതേസമയം, റിലയൻസി​​െൻറ എണ്ണ, രാസവസ്​തു ബിസിനസുകളിൽ ഈ വർഷം പ്രതിസന്ധി നേരി​ട്ടേക്കാമെന്നും ഫിച്ച്​ വ്യക്​തമാക്കുന്നുണ്ട്​. 

Loading...
COMMENTS