സ്വിസ്​ നി​േക്ഷപം: ആദ്യഘട്ടത്തിൽ ലഭിച്ചത്​ നിർത്തലാക്കിയ അക്കൗണ്ട്​ വിവരങ്ങൾ

22:51 PM
08/09/2019

ന്യൂ​ഡ​ൽ​ഹി/​ബേ​ൺ: ഇ​ന്ത്യ​ക്ക്​ കൈ​മാ​റി​യ സ്വി​സ്​ ബാ​ങ്ക്​ നി​േ​ക്ഷ​പ​ക​രു​ടെ ആ​ദ്യ​ഭാ​ഗ​ത്തി​ലു​ള്ള​ത്​ നി​ർ​ത്ത​ലാ​ക്കി​യ അ​ക്കൗ​ണ്ട്​ വി​വ​ര​ങ്ങ​ൾ.  ന​ട​പ​ടി ഭ​യ​ന്നാ​ണ്​ ഇ​വ​ർ​ പ​ണം പി​ൻ​വ​ലി​ച്ച്​ അ​ക്കൗ​ണ്ട്​ നി​ർ​ത്തി​യ​തെ​ന്ന്​ ബാ​ങ്കു​ക​ളും ഉ​ദ്യോ​ഗ​സ്​​ഥ​രും സൂ​ചി​പ്പി​ച്ചു. സ്വി​സ്​ സ​ർ​ക്കാ​റാ​ണ്​ സ്വി​റ്റ്​​സ​ർ​ല​ൻ​ഡ്​​ ആ​സ്​​ഥാ​ന​മാ​യു​ള്ള ബാ​ങ്കു​ക​ളോ​ട്​ 2018ൽ  ​ഇ​ന്ത്യ​ക്കാ​രു​ടെ  നി​േ​ക്ഷ​പ​ങ്ങ​ളു​ടെ​യും മ​റ്റു​മു​ള്ള വി​വ​രം ന​ൽ​കാ​ൻ നി​ർ​ദേ​ശി​ച്ച​ത്. ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ക​രാ​റി​​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ലാ​യി​രു​ന്നു തീ​രു​മാ​നം.  

ക​ണ​ക്കി​ൽ കാ​ണി​ച്ചി​ട്ടി​ല്ലാ​ത്ത പ​ണം സ്വി​സ്​ ബാ​ങ്കി​ൽ നി​േ​ക്ഷ​പി​ച്ച​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ക്കാ​ൻ ഈ ​വി​വ​ര​ങ്ങ​ൾ ഇ​ന്ത്യ​ൻ അ​ധി​കൃ​ത​ർ​ക്ക്​ ഉ​പ​കാ​ര​പ്പെ​ടും. എ​ന്നാ​ൽ, തെ​ക്കു​കി​ഴ​ക്ക​ൻ ഏ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലും യു.​എ​സ്, ബ്രി​ട്ട​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​മു​ള്ള വി​ദേ​ശ ഇ​ന്ത്യ​ക്കാ​രാ​യ ബി​സി​ന​സു​കാ​രു​ടെ വി​വ​ര​ങ്ങ​ളാ​ണ്​ ഇ​പ്പോ​ൾ കൈ​മാ​റി​യി​ട്ടു​ള്ള​തെ​ന്ന്​​​ സ്വി​സ്​ ബാ​ങ്ക്​ ഉ​ദ്യോ​ഗ​സ്​​ഥ​ർ സൂ​ചി​പ്പി​ച്ചു. ര​ഹ​സ്യ നി​േ​ക്ഷ​പം ന​ട​ത്തി​യ​വ​ർ​ക്കെ​തി​രെ ന​ട​പ​ടി ഭ​യ​ന്ന്​ പ​ല​രും കു​റ​ച്ചു വ​ർ​ഷ​ങ്ങ​ൾ​ക്കി​ടെ പ​ണം പി​ൻ​വ​ലി​ച്ച്​ അ​ക്കൗ​ണ്ടു​ക​ൾ നി​ർ​ത്തി​യി​രു​ന്നു. ഇ​ന്ത്യ​ക്കാ​ർ 2018നു ​മു​മ്പ്​ നി​േ​ക്ഷ​പി​ക്കു​ക​യും പി​ന്നീ​ട്​ അ​വ​സാ​നി​പ്പി​ക്കു​ക​യും ചെ​യ്​​ത ഏ​ക​ദേ​ശം നൂ​റി​ലേ​റെ അ​ക്കൗ​ണ്ട്​ വി​വ​ര​ങ്ങ​ളും ​ ഇ​ന്ത്യ​ക്ക്​ കൈ​മാ​റാ​നു​ള്ള ന​ട​പ​ടി​ക്ര​മ​ത്തി​ലാ​ണ് സ്വി​സ്​ ബാ​ങ്കു​ക​ൾ. ഇ​വ​ർ നി​കു​തി​വെ​ട്ടി​ച്ചു​വെ​ന്ന്​ ഇ​ന്ത്യ അ​റി​യി​ച്ചി​രു​ന്നു. വ​ർ​ഷം​തോ​റും സ്വി​സ്​ ബാ​ങ്കു​ക​ൾ വി​വ​ര​ങ്ങ​ൾ കൈ​മാ​റും. 

നി​കു​തി വെ​ട്ടി​പ്പ്​ ത​ട​യാ​നു​ള്ള ഇ​ന്ത്യ​യു​ടെ ശ്ര​മ​ങ്ങ​ൾ​ക്ക്​ പി​ന്തു​ണ ന​ൽ​കു​മെ​ന്ന്​  ഫെ​ഡ​റ​ൽ ഡി​പ്പാ​ർ​ട്​​​മ​െൻറ്​ ഓ​ഫ്​ ഫി​നാ​ൻ​സ്​ വ്യ​ക്​​ത​മാ​ക്കി. 

Loading...
COMMENTS