Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightദുബൈ മാതൃകയിൽ...

ദുബൈ മാതൃകയിൽ ഷോപ്പിങ്​ ഫെസ്​റ്റിവൽ; ഉത്തേജക പാക്കേജിൽ കയറ്റുമതിക്കും ഭവനമേഖലക്കും ഊന്നൽ

text_fields
bookmark_border
nirmala-sitaraman
cancel

ന്യൂഡൽഹി: രാജ്യം നേരിടുന്ന കടുത്ത പ്രതിസന്ധി മറികടക്കാൻ മൂന്നാം ഉത്തേജകപാക്കേജ്​ അവതരിപ്പിച്ച്​ ധനമന്ത്രി നിർമലാ സീതാരാമൻ. കയറ്റുമതിക്ക​ും ഭവന​നിർമാണ​ മേഖലക്കുമാണ്​ ഇക്കുറി ധനമന്ത്രി ഊന്നൽ നൽകുന്നത്​. രാജ്യത്തെ സമ് പദ്​വ്യവസ്ഥ തിരിച്ച്​ വരവിൻെറ പാതയിലാണെന്ന്​ അവർ പറഞ്ഞു. പണപ്പെരുപ്പം നാല് ശതമാനത്തിൽ നിലനിർത്താൻ സാധിച്ചിട ്ടുണ്ട്​. വ്യാവസായിക ഉൽപാദനം മെച്ചപ്പെട്ടു. ഈ മാസം 19ന്​ പൊതുമേഖല ബാങ്ക്​ മേധാവികളുമായി ചർച്ച നടത്തുമെന്നും ന ിർമലാ സീതാരാമൻ വ്യക്​തമാക്കി.

കയറ്റുമതി മേഖല

  • ക​യ​റ്റു​മ​തി മേ​ഖ​ല​യെ പു​ന​രു​ജ്ജീ​വി​പ്പി ​ക്കാ​ൻ മു​ൻ​ഗ​ണ​ന മേ​ഖ​ല വാ​യ്​​പ മാ​ന​ദ​ണ്ഡ​ങ്ങ​ൾ (പി.​എ​സ്.​എ​ൽ) പ​രി​ഷ്​​ക​രി​ക്കും. ഇ​തി​ലൂ​ടെ മേ​ഖ​ല​ക്ക്​ 36000 മു​ത​ൽ 68000 കോ​ടി രൂ​പ​വ​രെ വാ​യ്​​പ.
  • ക​യ​റ്റു​മ​തി വാ​യ്​​പ ഇ​ൻ​ഷു​റ​ൻ​സ്​ പ​ദ്ധ​തി വി​പു​ലീ​ക​രി​ക്കും. പ്ര​തി​വ​ർ​ഷം 1700 കോ​ടി ചെ​ല​വു​വ​രു​ന്ന പ​ദ്ധ​തി​വ​ഴി ക​യ​റ്റു​മ​തി വാ​യ്​​പ​ക്കു​ള്ള ചെ​ല​വു കു​റ​യും. ഇ​ത്​​ ഇ​ട​ത്ത​രം-​ചെ​റു​കി​ട വ്യ​വ​സാ​യ സ്​​ഥാ​പ​ന​ങ്ങ​ൾ​ക്ക്​ നേ​ട്ടം.
  • സ്വ​ത​ന്ത്ര വ്യാ​പാ​ര​ക്ക​രാ​ർ മു​ഖേ​ന രാ​ജ്യ​ത്തെ ക​യ​റ്റു​മ​തി​ക്കാ​ർ​ക്കുള്ള ഗുണങ്ങൾ​ നേ​ടി​യെ​ടു​ക്കാ​ൻ സംവിധാനം.
  • ക​യ​റ്റു​മ​തി ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ ഗു​ണ​നി​ല​വാ​രം സാ​ക്ഷ്യ​പ്പെ​ടു​ത്താ​ൻ പു​തി​യ സം​വി​ധാ​ന​മൊ​രു​ക്കും.
  • ക​യ​റ്റു​മ​തി​ക്ക്​ എ​ടു​ക്കു​ന്ന സ​മ​യ​ന​ഷ്​​ടം ഒ​ഴി​വാ​ക്കാ​ൻ സാ​േ​ങ്ക​തി​ക വി​ദ്യ ഉ​പ​യോ​ഗി​ക്കും.
  • എ.​ഇ.​ഐ.​എ​സി​ന് പ​ക​രം റെ​മി​ഷ​ന്‍ ഓ​ഫ് ഡ്യൂ​ട്ടീ​സ് ഓ​ര്‍ ടാ​ക്‌​സ​സ് ഓ​ണ്‍ എ​ക്‌​സ്‌​പോ​ര്‍ട്ട്(​ആ​ര്‍.​ഒ.​ഡി.​ടി.​ഇ.​പി.) എ​ന്ന പു​തി​യ പ​ദ്ധ​തി.
  • ക​യ​റ്റു​മ​തി വാ​യ്​​പ​ക​ൾ കാ​ര്യ​ക്ഷ​മ​മാ​യി നി​രീ​ക്ഷി​ക്കാ​ൻ വി​വി​ധ മ​ന്ത്രാ​ല​യ​ങ്ങ​ൾ ചേ​ർ​ന്നു​ള്ള വ​ർ​ക്കി​ങ്​ ഗ്രൂ​പ്​​.

ഭവന നിർമാണ മേഖല

  • ഇ​ട​ത്ത​രം വ​രു​മാ​ന​ക്കാ​ർ​ക്ക്​ പ്രാ​പ്യ​മാ​യ ഭ​വ​ന​നി​ർ​മാ​ണ പ​ദ്ധ​തി​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തി​നാ​യി പ്ര​ത്യേ​ക ജാ​ല​കം ആ​രം​ഭി​ക്കാ​ൻ 10,000 കോ​ടി രൂ​പ. ഇ​ത്ര​യും തു​ക പു​റ​ത്തു​നി​ന്നു​ള്ള നി​ക്ഷേ​പ​ക​രി​ൽ​നി​ന്നും പ്ര​തീ​ക്ഷി​ക്കു​ന്നു. സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്ക്​ ഭ​വ​ന​നി​ർ​മാ​ണ​ത്തി​നു​ള്ള അ​ഡ്വാ​ൻ​സ്​ തു​ക​യു​ടെ പ​ലി​ശ കു​റ​ക്കും.
  • ഭ​വ​ന​നി​ർ​മാ​താ​ക്ക​ൾ​ക്ക്​ വി​ദേ​ശ ഫ​ണ്ട്​ സ്വീ​ക​രി​ക്കു​ന്ന​തി​നു​ള്ള മാ​ന​ദ​ണ്ഡ​ങ്ങ​ൾ കു​റ​​ക്കും.
  • പ്ര​ധാ​ന​മ​ന്ത്രി ആ​വാ​സ്​ യോ​ജ​നക്കാർക്ക്​ പു​റ​ം വാ​യ്​​പ സ്വീ​ക​രി​ക്കു​ന്ന​തി​നു​ള്ള മാ​ന​ദ​ണ്ഡ​ങ്ങ​ൾ ല​ഘു​വാ​ക്കും

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:business newsfinance ministernirmala sitharamanecnomic crisis
News Summary - Finance Minister Nirmala Sitharaman Announces Steps To Promote Exports-Business news
Next Story