Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightഫെഡറൽ റിസർവ്​ പലിശ...

ഫെഡറൽ റിസർവ്​ പലിശ നിരക്കുകൾ ഉയർത്തി

text_fields
bookmark_border
ഫെഡറൽ റിസർവ്​ പലിശ നിരക്കുകൾ ഉയർത്തി
cancel

വാഷിങ്​ടൺ: അമേരിക്കൻ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ്​ പലിശ നിരക്കുകൾ ഉയർത്തി. .25 വർധനയാണ്​ വരുത്തിയിരിക്ക​ുന്നത്​.  0.5 മുതൽ 0.75 ശതമാനമായിരിക്കും ഇനി പലിശ നിരക്ക്​. പത്ത്​ വർഷത്തിനിടെ ഇത്​ രണ്ടാം തവണയാണ്​ ​ ഫെഡറൽ റിസർവ്​ പലിശ നിരക്കുകൾ വർധിപ്പിക്കുന്നത്​.

പലിശ നിരക്ക്​ സംബന്ധിച്ച്​ തീരുമാനമെടുക്കുന്നതിനായി രണ്ട്​ ദിവസങ്ങളിലായി ചേർന്ന ഫെഡറൽ റിസർവ്​ യോഗത്തിനൊടുവിലാണ്​ തീരുമാനം.ട്രംപ്​ അധികാരത്തിലെത്തിയപ്പോൾ  തന്നെ ഫെഡറൽ റിസർവ്​ പലിശ നിരക്കുകളിൽ മാറ്റം വരുത്തു​െമന്ന്​ സൂചനയുണ്ടായിരുന്നു. പണപെരുപ്പവും ​അമേരിക്കൻ തൊഴിൽ വിപണിയിലെ സംഭവവികാസങ്ങളും പലിശ നിരക്ക്​ വർധിപ്പിക്കാൻ കാരണമായതായാണ്​ വിവരം.

തീരുമാനം ഇന്ത്യൻ ഒാഹരി വിപണിക്ക്​ തിരിച്ചടയാവുമെന്നാണ്​ സൂചന. ഫെഡറൽ റിസർവ്​ പലിശ നിരക്കുകൾ വർധിപ്പിക്കുന്നത്​ സംബന്ധിച്ച ആശങ്കകൾ കാരണം കഴിഞ്ഞ കുറച്ച്​ ദിവസങ്ങളായി ഒാഹരി വിപണിയിൽ തകർച്ചയുണ്ടായിരുന്നു. 2017ലും ഫെഡറൽ റിസർവ്​ നിരക്ക്​ വർധിപ്പിക്കാനുള്ള സാധ്യതയുണ്ട്​ ഇതും ഇന്ത്യൻ ഒാഹരി വിപണിക്ക്​ തിരിച്ചടിയാവും.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Federal Reserve
News Summary - Fed raises rates, signals faster pace of increases in 2017
Next Story