Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightഇന്ത്യൻ ​െഎ.ടി...

ഇന്ത്യൻ ​െഎ.ടി കമ്പനികൾ അമേരിക്കകാരെ റിക്രൂട്ട്​ ചെയ്യാനൊരുങ്ങുന്നു

text_fields
bookmark_border
ഇന്ത്യൻ ​െഎ.ടി കമ്പനികൾ അമേരിക്കകാരെ റിക്രൂട്ട്​ ചെയ്യാനൊരുങ്ങുന്നു
cancel

​മുംബൈ: ട്രംപി​െൻറ വിസനയത്തെ കുറിച്ച്​ ആശങ്കകൾ നിലനിൽക്കേ ഇന്ത്യൻ ​െഎ.ടി  കമ്പനികൾ കൂടുതൽ അമേരിക്കൻ പൗരൻമാരെ  പ്രൊജക്​ടുകൾക്കായി റിക്രൂട്ട്​ ചെയ്യുന്നു. എച്ച്​1-ബി വിസയിൽ ട്രംപ്​ മാറ്റം വരുത്താനുള്ള സാധ്യതകൾ നിലനിൽക്കേയാണ്​ പുതിയ നീക്കവുമായി ​െഎ.ടി കമ്പനികൾ രംഗത്തെത്തുന്നത്​.

ഇന്ത്യൻ ​െഎ.ടി കമ്പനികളിൽ ടാറ്റ കൺസൾട്ടൻസി സർവീസിനും വിപ്രോക്കും ഇൻഫോസിസിനുമാണ്​ അമേരിക്കയിൽ ഏറ്റവും കൂടുതൽ ​െഎ.ടി പ്രൊഫഷണലുകളുള്ളത്​​. 2005 മുതൽ 2014 വരെയുളള കാലയളവിൽ എകദേശം 86,000 ​െഎ.ടി പ്രൊഫഷണലുകളാണ്​ഇത്തരത്തിൽ അമേരിക്കയിലെത്തിയത്​. ഇവരിൽ പലരും എച്ച്1 ബി വിസ ഉ​പയോഗിച്ചാണ്​  അമേരിക്കയിൽ താമസിക്കുന്നത്​.

 തെരഞ്ഞെടുപ്പ്​ പ്രചാരണഘട്ടത്തിൽ തന്നെ ഇൗ വിസയിൽ മാറ്റം വരുത്തുമെന്ന്​ ട്രംപ്​ സൂചന നൽകിയിരുന്നു. ഇതിനോടപ്പം  എച്ച്​1 ബി വിസയുടെ മുഖ്യവിമർശകനായ ​ജെഫ്​ സെസണെയാണ്​ ട്രംപ്​ അറ്റോണി ജനറലായി ​നിയമിച്ചിരിക്കുന്നത്​. ഇതും ​െഎ.ടി മേഖലയുടെ ആശങ്ക കൂട്ടാൻ കാരണമായി ​. പെട്ടന്നൊരു നാൾ വിസ നിയമത്തിൽ മാറ്റം വരുത്തിയാൽ അത്​ ഇന്ത്യൻ കമ്പനികളുടെ അമേരിക്കയിലെ പ്രൊജക്​ടുകളെ ഗുരുതരമായി ബാധിക്കും. ഇത്​ മുന്നിൽ കണ്ടാണ്​ അമേരിക്കയിലെ വിദ്യാഭ്യാസ സ്​ഥാപനങ്ങളിൽ നിന്ന്​ കൂടുതൽ പേരെ റിക്രൂട്ട്​ ചെയ്യാൻ ​െഎ.ടി കമ്പനികളെ പ്രേ​രിപ്പിക്കുന്നത്​.

കൂടുതൽ അമേരിക്കൻ പൗരൻമാരെ തങ്ങൾ റിക്രൂട്ട്​ ചെയ്യാൻ ആരംഭിച്ച്​ കഴിഞ്ഞു. തുടക്കകാരെയും ഇത്തരത്തിൽ റിക്രൂട്ട്​ ചെയ്യുന്നു​െണ്ടന്നും​ ഇൻഫോസിസ്​ ചീഫ്​ ഒാപ്പറേറ്റിങ്​ ഒാഫീസർ പ്രവീൺ റാവു പറഞ്ഞു.  തുടക്കകാരെ റിക്രൂട്ട്​ ചെയ്​ത്​ അവർക്ക്​ പരിശീലനം നൽകുന്നത്​ ഞങ്ങൾക്ക്​ കൂടുതൽ ചിലവേറിയ കാര്യമാണ്​ റാവു പറഞ്ഞു.

ട്രംപ്​ അധികാരത്തിലെത്തയതോടെ വിദേശ ​പ്രൊഫഷണലുകൾക്കുള്ള മിനിമം വേതനത്തിൽ വർധന വരുത്തുമെന്നാണ്​ അറിയുന്നത്​. ഇത്​ ​െഎ.ടി കമ്പനികൾക്ക്​ തിരിച്ചടിയാണ്​​​. ഇത്​ മറികടക്കാനായി അമേരിക്കയിലെ ചെറിയ ​െഎ.ടി കമ്പനിക​​ളെ ഏറ്റെടുക്കാൻ ഒരുങ്ങുകയാണ്​ ഇന്ത്യയിലെ ​െഎ.ടി കമ്പനികൾ. ഇത്തരത്തിൽ ഇൻഫോസിസ്​ അമേരിക്കൻ കമ്പനിയായ നോഹ കൺസൾട്ടൻസി സർവീസിനെ ഏറ്റെടുത്തു കഴിഞ്ഞു. ടെക്​ മഹീന്ദ്രയും ഇത്തരത്തിൽ​ ലൈറ്റ്​ ബ്രിഡ്​​​ജ്​ എന്ന കമ്പനി ഏറ്റെടുത്തിട്ടുണ്ട്​

ഇതിനൊടപ്പം   ഒാട്ടമേഷൻ, ക്​ളൗഡ്​ കമ്പ്യൂട്ടിങ്​, ആർട്ടിഫിഷ്യൽ ഇൻറലിജൻസ്​ പോലുള്ള സർവീസുകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ്​ ​​​െഎ.ടി കമ്പനികളുടെ തീരുമാനം. ഇൗ സർവീസുകൾക്ക്​ കുറഞ്ഞ ​െഎ.ടി പ്രൊഫഷണലുകളുടെ സേവനം മാത്രം മതിയാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:H1-B visaDonald Trump
News Summary - Fearing tighter US visa regime, Indian IT firms rush to hire, acquire
Next Story