ഫേ​സ്​​ബു​ക്ക്​​ ചെ​യ​ർ​മാ​നാ​യി സ​ക്ക​ർ​ബ​ർ​ഗ്​ തു​ട​രും

22:16 PM
01/06/2019
mark-zukerberg

ന്യൂയോർക്​: മാ​ർ​ക്​ സ​ക്ക​ർ​ബ​ർ​ഗ്​ ഫേ​സ്​​ബു​ക്കി​​​െൻറ ചെ​യ​ര്‍മാ​ന്‍ സ്ഥാ​ന​ത്ത് തു​ട​രും. അ​ദ്ദേ​ഹ​ത്തെ താ​ഴെ​യി​റ​ക്കാ​നു​ള്ള ഓ​ഹ​രി ഉ​ട​മ​ക​ളു​ടെ നീ​ക്കം പ​രാ​ജ​യ​പ്പെ​ട്ടു. ചെ​യ​ര്‍മാ​നെ നി​ശ്ച​യി​ക്കു​ന്ന​തി​ന്  ക​മ്പ​നി​യു​ടെ വാ​ര്‍ഷി​ക ജ​ന​റ​ല്‍ മീ​റ്റി​ങ്ങി​ല്‍ ന​ട​ന്ന വോ​ട്ടെ​ടു​പ്പ് സ​ക്ക​ര്‍ബ​ര്‍ഗ് അ​തി​ജീ​വി​ച്ചു.

നി​ല​വി​ല്‍ ഫേ​സ്​​ബു​ക്കി​​​െൻറ ചെ​യ​ര്‍മാ​ന്‍ സ്ഥാ​ന​വും  ചീ​ഫ് എ​ക്‌​സി​ക്യൂ​ട്ടി​വ് ഓ​ഫി​സ​ര്‍ സ്ഥാ​ന​വും വ​ഹി​ക്കു​ന്ന​ത് സ​ക്ക​ര്‍ബ​ര്‍ഗാ​ണ്.  ഓ​ഹ​രി ഉ​ട​മ​ക​ളി​ല്‍ ആ​രെ​ല്ലാം സ​ക്ക​ര്‍ബ​ര്‍ഗി​നെ​തി​രെ​നി​ന്നു എ​ന്ന് വ്യ​ക്ത​മ​ല്ല. മ​റ്റ് ഓ​ഹ​രി ഉ​ട​മ​ക​ള്‍ എ​തി​ര്‍ത്താ​ലും സ​ക്ക​ര്‍ബ​ര്‍ഗി​ന് വോ​ട്ടെ​ടു​പ്പ് അ​തി​ജീ​വി​ക്കാ​നാ​വു​മെ​ന്ന് വ്യ​ക്ത​മാ​യി​രു​ന്നു.                                    

Loading...
COMMENTS