പണസഞ്ചി ചോർത്തുന്ന വോട്ടവകാശം
text_fieldsലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം, ഏറ്റവും കൂടുതൽ ആളുകൾ വോട്ടവകാശം വിനിയോഗിക്കുന്ന രാജ്യം അവിടെ തെരഞ് ഞെടുപ്പ് വരുന്നത് ഒരു വലിയ ഉത്സവം തന്നെയായിരിക്കും. കോടിക്കണക്കിന് ആളുകളെ വോട്ടവകാശം വിനിയോഗിക്കുന്നതിന് അന ുയോജ്യമായ ഇടത്ത് എത്തിച്ചു സ്വതന്ത്രവും യുക്തിസഹവുമായ രീതിയിൽ വോട്ടവകാശം വിനിയോഗിക്കുന്നതിനുള്ള സൗകര്യങ്ങ ൾ ഒരേസമയം ഒരുക്കേണ്ടതുണ്ട്.
മാത്രമല്ല, കൃത്യമായ രീതിയിൽ സുരക്ഷ ഉറപ്പുവരുത്തി ഫലം പ്രഖ്യാപിക്കേണ്ടതുമുണ്ട ്. അതിനാൽ, തന്നെ വളരെ ആയാസകരവും ചെലവേറിയതുമായ ഒരു പ്രക്രിയയാണ് ഇന്ത്യയിൽ വോട്ടവകാശം. ഏകദേശം 90 കോടിയിലധികം ആളുക ൾക്കാണ് വരുന്ന പൊതു തെരഞ്ഞെടുപ്പിൽ വോട്ട് വിനിയോഗിക്കുന്നതിന് വേണ്ട സൗകര്യങ്ങൾ ഒരുക്കേണ്ടത്.
1979 ഒക്ടോബറ ിൽ കേന്ദ്ര നിയമാകാര്യ മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപന പ്രകാരം ലോകസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ ചെലവുകളും വഹിക്കുന്നത് കേന്ദ്രസർക്കാർ ആയിരിക്കും. അതേസമയം നിയമസഭ തെരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട ചെലവുകൾ അതാതു സംസ്ഥാനങ്ങളാണ് വഹിക്കേണ്ടത്. ലോകസഭ-നിയമസഭ ഒരേസമയം നടത്തേണ്ട സാഹചര്യം വരുമ്പോൾ കേന്ദ്ര -സംസ്ഥാന സർക്കാ രുകൾ ചെലവുകൾ പങ്കിടുന്നതാണ്.

- പോളിങ് സ്റ്റേഷനുകളും വോട്ടെണ്ണൽ കേന്ദ്രങ്ങളും ഒരുക്കുന്നതിന് വരുന്ന ചെലവുകൾ.
- പോളിങ് ഉദ്യോഗസ്ഥരുടെയും വോട്ടെണ്ണൽ ഉദ്യോഗസ്ഥരുടെയും യാത്ര, ക്ഷാമബത്ത തുടങ്ങിയ മറ്റു ചെലവുകൾ.
- പോളിങ്, വോട്ടെണ്ണൽ ഉപകരണങ്ങൾ പോളിങ് -വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ എത്തിക്കുന്നതിനും സൂക്ഷിക്കുന്നതിനും വരുന്ന ചെലവുകൾ.
- പോളിങ്- വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ ഒരുക്കുന്ന ടെലിഫോൺ, വൈദ്യുതി പോലുള്ള പ്രാഥമിക
- സംവിധാനങ്ങൾക്ക് വരുന്ന ചെലവുകൾ.
- അതാത് തെരഞ്ഞെടുപ്പുകൾക്ക് വേണ്ടി മാത്രം ഉപയോഗിക്കുന്ന മഷി, അമോണിയം പേപ്പർ തുടങ്ങിയവക്ക് വരുന്ന ചെലവുകൾ.
- തെരഞ്ഞെടുപ്പിന്‍റെ സുഗമമായ നടത്തിപ്പിന് വരുന്ന മറ്റെല്ലാ ചെലവുകളും.
ഇതിന് പുറമെ തെരഞ്ഞെടുപ്പിന്‍റെ നടത്തിപ്പിന് നിർബന്ധമായും വാഹിക്കേണ്ടി വരുന്ന അപ്രതീക്ഷിത ചെലവുകൾ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ പങ്കിട്ടെടുക്കും. അതേസമയം, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കെട്ടിടങ്ങളുടെയോ ഗാരേജ് നിർമാണമോ കേന്ദ്ര സർക്കാറിന്‍റെ അനുമതിയില്ലാതെ വാഹങ്ങളോ മറ്റോ വാങ്ങുന്നതിന്‍റെയോ ചെലവുകൾ സർക്കാർ വാഹിക്കുന്നതല്ല.
10 കോടിയിൽ നിന്നും 3900 കോടിയിലേക്കൊരു കുതിപ്പ്:
ഇന്ത്യയിലെ ആദ്യത്തെ ലോകസഭ തെരഞ്ഞെടുപ്പ് നടത്തി ഫലം പ്രഖ്യാപിക്കുന്നതിനു വെറും 10 കോടിയിൽ താഴെ മാത്രമേ ചെലവ് വന്നിട്ടുള്ളൂ. തുടർന്ന് വന്ന രണ്ട് ലോകസഭ തെരഞ്ഞെടുപ്പുകളും ഇതിലും കുറഞ്ഞ ചെലവിലാണ് പൂർത്തിയാക്കിയത്. അതായത് ആദ്യത്തെ മൂന്ന് തെരഞ്ഞെടുപ്പുകളിലും ഒരു വോട്ടർക്ക് ശരാശരി ഒരു രൂപക്ക് താഴെ മാത്രമാണ് ചെലവ് വന്നിട്ടുള്ളത്. നാലു മുതൽ എട്ട് വരെയുള്ള െതരഞ്ഞെടുപ്പുകളിൽ ഓരോന്നിന്‍റെയും ചെലവ് 100 കോടിയിൽ താഴെ മാത്രമായിരുന്നു. 1996ൽ നടന്ന 11ാം തെരഞ്ഞെടുപ്പിലാണ് ഈ ഇനത്തിൽ ചെലവ് 500 കോടിയും കവിയുന്നത്. ഇതോടെ തെരഞ്ഞെടുപ്പിന്‍റെ ആളോഹരി ചെലവ് 10 രൂപയിൽ കൂടുതലായി.

2004ലെ 14ാമത് തെരഞ്ഞെടുപ്പ് മുതൽ ഈ ചെലവുകൾ ആയിരം കോടിക്ക് മുകളിൽ എത്തി. തുടർന്ന് വന്ന 2009ലെ തെരഞ്ഞെടുപ്പും ആയിരം കോടിക്ക് മുകളിൽ തന്നെ ചെലവ് നിന്നു. ഇത് ആളോഹരി ചെലവ് 15 രൂപയിൽ എത്തിച്ചു. എന്നാൽ, 2014ലെ 16ാമത്തെയും ഏറ്റവും അവസാനത്തെയും തെരഞ്ഞെടുപ്പിന്‍റെ ചെലവുകൾ മൂന്നിരട്ടിയിൽ അധികമാണ് വർധിച്ചത്. ഇത് തെരഞ്ഞെടുപ്പ് ചെലവ് 3900 കോടി എന്ന സർവകാല റെക്കോർഡിൽ എത്തിച്ചു. ആളോഹരി ചെലവ് 45 രൂപക്ക് മുകളിലാണ്.
വരുന്ന ലോകസഭാ തെരഞ്ഞെടുപ്പിൽ വോട്ടവകാശം വിനിയോഗിക്കുന്ന 90 കോടി ജനങ്ങൾക്ക് വേണ്ടി 4.35 ലക്ഷം കേന്ദ്രങ്ങളിലായി 10.36 ലക്ഷം പോളിങ് സ്റ്റേഷനുകളാണ് ഒരുക്കുന്നത്. ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തെ കുറിച്ചു നിരന്തരം പരാതികൾ വന്നതിനാൽ, ഓരോ ബൂത്തുകളിലും വിവിപാറ്റ് പോലുള്ള സംവിധാനങ്ങൾ ഏർപെടുത്തിയിട്ടുണ്ട്. അതുകൊണ്ടു തന്നെ മുൻ തെരഞ്ഞെടുപ്പുകളേക്കാൾ ചെലവേറിയതായിരിക്കും ഇത്തവണത്തേത്.

ചെലവ് കുറക്കാനായി ലോകസഭ - നിയമസഭ തെരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്താനാണ് രാഷ്ട്രതന്ത്രജ്ഞരും തെരഞ്ഞെടുപ്പ് വിദഗ്ദ്ധരും അഭിപ്രായപെടുന്നത്. എന്നാൽ, ഇക്കാര്യത്തിൽ ഒരു അഭിപ്രായ ഐക്യം രാഷ്ട്രീയ പാർട്ടികളുടെ ഇടയിൽ ഇതുവരെ ഉണ്ടായിട്ടില്ല. 2016ലെ അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പാണ് നിലവിലെ ലോകത്തിലെ ഏറ്റവും ചെലവേറിയത്. 4,800 കോടി രൂപയാണ് മൊത്തം ചെലവ്. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ഈ റെക്കോർഡ് മറികടക്കാനാണ് സാധ്യത. 2019ലെ തെരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാകുന്നതോടെ മൊത്തം ചെലവ് എത്ര കോടി വരുമെന്ന് അറിയാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
