Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightജി.എസ്​.ടി വന്നാലും...

ജി.എസ്​.ടി വന്നാലും പെട്രോൾ-ഡീസൽ വില കുറയില്ല

text_fields
bookmark_border
petrol - business news
cancel

ന്യൂഡൽഹി: പെ​ട്രോളും ഡീസലും ചരക്ക്​ സേവന നികുതിയുടെ (ജി.എസ്​.ടി) പരിധിയിൽ വന്നാലും ജനത്തിന്​ നേട്ടമുണ്ടാകില്ല. ജി.എസ്​.ടിയിലെ ഏറ്റവും ഉയർന്ന നികുതിനിരക്കായ 28 ശതമാനവും കൂടാതെ സംസ്​ഥാന നികുതിയിൽ ഏതെങ്കിലും (എക്​സൈസ്​/വിൽപന) അല്ലെങ്കിൽ വാറ്റും ചേർന്ന നികുതി ചുമത്തി നിലവിലെ നിരക്കിനൊപ്പം ഏകീകരിക്കാനാണ്​ സർക്കാർ നീക്കം. ഇതുമൂലം ഇന്ധനങ്ങളെ ജി.എസ്​.ടി പരിധിയിൽ കൊണ്ടുവന്നാൽ ഉണ്ടാകുമെന്ന്​​ കരുതിയ നേട്ടം ജനങ്ങൾക്ക്​ ലഭ്യമാകില്ല. 28 ശതമാനം ജി.എസ്​.ടിയും വാറ്റും ചേർന്നാൽ നിലവിലെ നികുതിനിരക്കിൽതന്നെ എത്തുമെന്നാണ്​ കണക്ക്​​. പെട്രോൾ, ഡീസൽ, പ്രകൃതിവാതകം, വ്യോമയാന ഇന്ധനം, ക്രൂഡ്​ ഒായിൽ എ​ന്നിവയിൽനിന്നും​ നിലവിൽ നികുതിയിനത്തിൽ കേന്ദ്രത്തിന്​ ലഭിക്കുന്നത്​ 20,000 കോടി രൂപയാണ്​. ജി.എസ്​.ടി പരിധിയിലേക്ക്​ ഇന്ധനങ്ങളെ മാറ്റിയാൽ ഇത്​ നഷ്​ടമാകും. ഇതുകൂടി കണക്കിലെടുത്താകും കേന്ദ്രത്തി​​െൻറ തീരുമാനം. 

ലോകത്തെവിടെയും ഇന്ധനങ്ങൾക്ക്​ ജി.എസ്​.ടി മാത്രമായി ചുമത്തുന്നില്ലെന്നും അതിനാൽ ഇന്ത്യയിലും ജി.എസ്​.ടിക്കൊപ്പം വാറ്റും ചേർന്ന നികുതി രീതിയായിരിക്കും ഉണ്ടാവുകയെന്ന്​ ഉന്നത ഉദ്യോഗസ്​ഥൻ പറഞ്ഞു. ഇന്ധനങ്ങളെ ജി.എസ്​.ടിയിൽ ഉൾപ്പെടുത്തുന്നത്​ സംബന്ധിച്ച്​ രാഷ്​ട്രീയ തീരുമാനമാണ്​ ഉണ്ടാകേണ്ടത്​. സംസ്​ഥാനങ്ങളും കേന്ദ്രവും ചേർന്നാണ്​ അത്​ തീരുമാനിക്കേണ്ടതെന്നും അദ്ദേഹം വ്യക്​തമാക്കി. 

നിലവിൽ ഒരു ലിറ്റർ പെട്രോളി​​െൻറ കേന്ദ്ര എക്​സൈസ്​ നികുതി 19.48 രൂപയും ഡീസലി​േൻറത്​​​ 15.33 രൂപയുമാണ്​. ഇതുകൂടാതെ സംസ്​ഥാനങ്ങളുടെ വക വാറ്റും ചുമത്തുന്നുണ്ട്​. അന്തമാൻ-നികോബാറിലാണ്​ ഏറ്റവും കുറഞ്ഞ വിൽപന നികുതി- ആറു ശതമാനം. മുംബൈയിലാണ്​ പെട്രോളിന്​ ഏറ്റവും ഉയർന്ന വാറ്റ്​- 39.12 ശതമാനം. ഡീസലിന്​ ഏറ്റവും കൂടിയ വാറ്റ്​ ചുമത്തുന്നത്​ തെലങ്കാനയാണ്- 26 ശതമാനം. പെട്രോൾ വിലയുടെ 45-50 ശതമാനമാണ്​ ആകെ നികുതി. 

ഡീസലിനാക​െട്ട 35-40 ശതമാനവും. ഇന്ധനങ്ങൾക്ക്​ 28 ശതമാനം ജി.എസ്​.ടി ഏർപ്പെടുത്തിയാലും സംസ്​ഥാനങ്ങൾക്കും കേന്ദ്രത്തിനും വൻ വരുമാനനഷ്​ടമുണ്ടാകുമെന്ന്​ കേന്ദ്രം പറയുന്നു. ജി.എസ്​.ടി നടപ്പാക്കു​േമ്പാൾ സംസ്​ഥാനങ്ങൾക്കുണ്ടാകുന്ന നികുതിനഷ്​ടം നികത്തിനൽകാനും കേന്ദ്രത്തിന്​ പണമുണ്ടാകില്ല. അതിനാൽ ഉയർന്ന ജി.എസ്​.ടി നികുതിക്കൊപ്പം വാറ്റും ചേർത്ത്​ നിലവിലെ നികുതിയിൽതന്നെ എത്തിക്കാനാണ്​ സർക്കാർ ആലോചന. അതേസമയം, നിലവിലെ നിരക്കിൽനിന്ന്​ ഇന്ധനത്തിന്​ വിലവർധനയുണ്ടാകില്ലെന്നും കേന്ദ്ര ഉദ്യോഗസ്​ഥൻ വ്യക്​തമാക്കി. 

നവംബർ 2014നും ജനുവരി 2016നും ഇടക്ക്​  കേന്ദ്രം ഒമ്പതുവട്ടം എക്​സൈസ്​​ നികുതി വർധിപ്പിച്ചിട്ടുണ്ട്​. പെട്രോളിന്​ ഇൗ കാലയളവിൽ 11.77 രൂപ കൂട്ടിയപ്പോൾ ഡീസലിന്​ കൂട്ടിയത്​ 13.47 രൂപയാണ്​. ഇതിനിടക്ക്​ കഴിഞ്ഞ വർഷം ഒക്​ടോബറിൽ മാത്രം രണ്ടുരൂപ കുറച്ചു. കഴിഞ്ഞ നാലുവർഷത്തിനിടെ ഇന്ധനത്തിൽനിന്നുള്ള കേന്ദ്ര എക്​സൈസ്​ വരുമാനത്തിൽ നാലിരട്ടിയാണ്​ വർധനയുണ്ടായത്​.2014ൽ 99,184 കോടി ലഭിച്ചിരുന്നിടത്ത്​ 2017-18ൽ എത്തു​േമ്പാൾ 2,29,019 കോടിയായാണ്​ വർധിച്ചത്​. സംസ്​ഥാനങ്ങളുടെ വാറ്റ്​ വരുമാനത്തിലും ഇൗ കാലയളവിൽ വൻ വർധനയുണ്ടായി. 2014ൽ 137,157 കോടിയായിരുന്നത്​ 2018ൽ എത്തിയപ്പോൾ 184,091 കോടി രൂപയായി വർധിച്ചു. 
2017 ജൂലൈ ഒന്നിന്​ രാജ്യമാകെ ജി.എസ്​.ടി നിലവിൽ വന്നെങ്കിലും ഇന്ധനങ്ങളെ അതിൽ ഉൾപ്പെടുത്തിയിരുന്നില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gstmalayalam newsPetrol disel price
News Summary - Even if petrol comes under GST, it may not exclude VAT-Business news
Next Story