ദൈവത്തിന്​ പോലും ഇൻഫോസി​ലെ കണക്കുകൾ തിരുത്താനാവില്ല -നന്ദൻ നിലേകേനി

13:16 PM
06/11/2019
nandani-nilekani

ബംഗളൂരു: ദൈവത്തിന്​ പോലും ഇൻഫോസിസിലെ വരുമാനവുമായി ബന്ധപ്പെട്ട കണക്കുകൾ തിരുത്താനാവില്ലെന്ന്​ ചെയർമാൻ നന്ദൻ നിലേകേനി. സി.ഇ.ഒ സലിൽ പരേഖ്​, സി.എഫ്​.ഒ നിലഞ്​ജൻ റോയ്​ എന്നിവർക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

വിസിൽബ്ലോവർമാരുടെ ആരോപണങ്ങൾ അപമാനമുണ്ടാക്കുന്നതാണ്​. എങ്കിലും അന്വേഷണത്തെ സ്വാധീനിക്കാനില്ല. വിസിൽ​േ​ബ്ലാവർമാരുടെ ആരോപണങ്ങൾ ഗൗരവത്തോടെയാണ്​ പരിഗണിക്കുന്നത്​. ഇതുസംബന്ധിച്ച്​ കമ്പനിയിൽ ആഭ്യന്തര അന്വേഷണം ആരംഭിക്കുകയും ചെയ്​തതായി അദ്ദേഹം പറഞ്ഞു.

അന്വേഷണം അവസാനിച്ചാൽ അതി​​​െൻറ റിപ്പോർട്ട്​ പുറത്ത്​ വിടും. നടപടികൾ ആവശ്യമുണ്ടെങ്കിൽ അതുണ്ടാവുമെന്നും കമ്പനി ചെയർമാൻ നന്ദൻ നിലേകേനി വ്യക്​തമാക്കി.

Loading...
COMMENTS