അനിൽ അംബാനിയെ ജയിലിൽ അടക്കണമെന്ന്​ എറിക്​സൺ

22:34 PM
04/01/2019
anil amban

മും​ബൈ: റി​ല​യ​ൻ​സ്​ ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ്​ ചെ​യ​ർ​മാ​ൻ അ​നി​ൽ അം​ബാ​നി​ക്കെ​തി​രെ സ്വീ​ഡി​ഷ്​ ക​മ്പ​നി​യാ​യ എ​റി​ക്​​സ​ൺ വീ​ണ്ടും കോ​ട​തി അ​ല​ക്ഷ്യ ഹ​ര​ജി ന​ൽ​കി.  ത​ങ്ങ​ൾ​ക്ക്​ ല​ഭി​ക്കാ​നു​ള്ള 550 കോ​ടി ന​ൽ​കാ​തെ അ​നി​ലി​നെ രാ​ജ്യം വി​ടാ​ൻ അ​നു​വ​ദി​ക്ക​രു​തെ​ന്നും അ​തു​വ​രെ ജ​യി​ലി​ൽ പാ​ർ​പ്പി​ക്ക​ണ​മെ​ന്നു​മാ​ണ്​ ആ​വ​ശ്യം. കേ​സി​ൽ അ​നി​ൽ അം​ബാ​നി​യാ​ണ്​ റി​ല​യ​ൻ​സി​നു​വേ​ണ്ടി 550 കോ​ടി രൂ​പ​യു​ടെ ജാ​മ്യം ന​ൽ​കി​യ​ത്. 

എ​റി​ക്​​സ​ൺ ഉ​ൾ​പ്പെ​ടെ ക​മ്പ​നി​ക​ൾ​ക്കു​ള്ള കു​ടി​ശ്ശി​ക കൊ​ടു​ക്കാ​ൻ സ​ഹാ​യ​ക​മാ​കു​മാ​യി​രു​ന്ന സ്​​പെ​ക്​​ട്രം ലേ​ലം വൈ​കു​ന്ന​ത്​ ചൂ​ണ്ടി​ക്കാ​ട്ടി ടെ​ലി​കോം മ​ന്ത്രാ​ല​യ​ത്തി​നെ​തി​രെ റി​ല​യ​ൻ​സും കോ​ട​തി​യെ സ​മീ​പി​ച്ചി​ട്ട​ു​ണ്ട്. ര​ണ്ടു കേ​സു​ക​ളും മും​ബൈ ഹൈ​േ​കാ​ട​തി തി​ങ്ക​ളാ​ഴ്​​ച പ​രി​ഗ​ണി​ക്കും. 

റി​ല​യ​ൻ​സി​​​െൻറ ദേ​ശീ​യ നെ​റ്റ്​​വ​ർ​ക്കി​​​െൻറ ന​ട​ത്തി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട​താ​ണ്​ എ​റി​ക്​​സ​ണു​മാ​യു​ള്ള കേ​സ്. ഏ​ഴു വ​ർ​ഷ​ത്തെ ക​രാ​ർ ല​ഭി​ച്ച ത​ങ്ങ​ൾ​ക്ക്​ അ​തു​പ്ര​കാ​ര​മു​ള്ള പ​ണം ന​ൽ​കി​യി​ല്ലെ​ന്ന്​ അ​വ​ർ വാ​ദി​ക്കു​ന്നു. കു​ടി​ശ്ശി​ക തീ​ർ​ക്കാ​ൻ ര​ണ്ടു ത​വ​ണ റി​ല​യ​ൻ​സി​ന്​ കോ​ട​തി സ​മ​യം അ​നു​വ​ദി​ച്ചി​രു​ന്നു.

Loading...
COMMENTS