​െഎ.ബി.എമ്മിൽ കൂട്ട പിരിച്ചുവിടൽ

22:19 PM
08/06/2019
ibm

ബം​ഗ​ളൂ​രു: വ​ൻ​കി​ട ​െഎ.​ടി ക​മ്പ​നി​യാ​യ ​ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ബി​സി​ന​സ്​ മെ​ഷീ​ൻ​സ്​ കോ​ർ​പ​റേ​ഷ​നി​ൽ (െഎ.​ബി.​എം) കൂ​ട്ട പി​രി​ച്ചു​വി​ട​ൽ. ജോ​ലി​യി​ലെ മോ​ശം പ്ര​ക​ട​ന​ത്തി​​െൻറ ​േപ​രി​ലാ​ണ്​ 2000ത്തോ​ളം ജീ​വ​ന​ക്കാ​രെ ഒ​റ്റ​യ​ടി​ച്ച്​ ക​മ്പ​നി പി​രി​ച്ചു​വി​ടു​ന്ന​ത്. ത​ങ്ങ​ളു​ടെ ജീ​വ​ന​ക്കാ​രി​ൽ ചെ​റി​യൊ​രു ശ​ത​മാ​നം ക​മ്പ​നി വി​ടു​ന്ന​താ​യി​ ​െഎ.​ബി.​എം സ്​​ഥി​രീ​ക​രി​ച്ചു.

ക​ഴി​ഞ്ഞ​വ​ർ​ഷം 3,50,600 ജീ​വ​ന​ക്കാ​രു​ണ്ടാ​യി​രു​ന്ന ക​മ്പ​നി​യി​ലെ ഏ​ക​ദേ​ശം ഒ​രു ശ​ത​മാ​ന​ത്തോ​ളം പേ​രെ​യാ​ണ്​ ജോ​ലി​യി​ൽ​നി​ന്ന്​ പി​രി​ച്ചു​വി​ടു​ന്ന​ത്. ക​ഴി​ഞ്ഞ​വ​ർ​ഷം ഒ​രു​ശ​ത​മാ​നം വ​രു​മാ​ന വ​ള​ർ​ച്ച ​െഎ.​ബി.​എം കൈ​വ​രി​ച്ചി​രു​ന്നു. അ​തേ​സ​മ​യം, മാ​ന​ദ​ണ്ഡ​മി​ല്ലാ​തെ​യു​ള്ള കൂ​ട്ട​പി​രി​ച്ചു​വി​ട​ലു​ക​ളും തൊ​ഴി​ൽ മേ​ഖ​ല​യി​ലെ ക​ടു​ത്ത അ​ര​ക്ഷി​താ​വ​സ്ഥ​യും ചൂ​ണ്ടി​ക്കാ​ട്ടി ഇ​ന്ത്യ​യി​ലെ പ്ര​ധാ​ന ​െഎ.​ടി ഹ​ബാ​യ ബം​ഗ​ളൂ​രു​വി​ൽ ​െഎ.​ടി-​െ​എ.​ടി ഇ​ത​ര ജീ​വ​ന​ക്കാ​ർ പ്ര​ക്ഷോ​ഭ​ത്തി​നൊ​രു​ങ്ങു​ക​യാ​ണ്. 

ക​ർ​ണാ​ട​ക​യി​ലെ ഐ.​ടി, ഐ.​ടി അ​ധി​ഷ്ഠി​ത വ്യ​വ​സാ​യ​ങ്ങ​ൾ​ക്ക്​ തൊ​ഴി​ൽ​നി​യ​മ​ങ്ങ​ളി​ൽ​നി​ന്ന്​ ഇ​ള​വ്​ ന​ൽ​കു​ന്ന ന​ട​പ​ടി അ​ഞ്ചു​വ​ർ​ഷ​ത്തേ​ക്കു കൂ​ടി ദീ​ർ​ഘി​പ്പി​ച്ച​തി​നെ​തി​രെ ക​ർ​ണാ​ട​ക സ്​​റ്റേ​റ്റ് ഐ.​ടി/​ഐ.​ടി.​ഇ.​എ​സ് എം​പ്ലോ​യി​സ് യൂ​നി​യ​ൻ(​കെ.​ഐ.​ടി.​യു) സ​മ​രം പ്ര​ഖ്യാ​പി​ച്ചു​ക​ഴി​ഞ്ഞു. 

Loading...
COMMENTS