Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightനിർമിത ബുദ്ധി അഞ്ച്​...

നിർമിത ബുദ്ധി അഞ്ച്​ വർഷം കൊണ്ട്​ മനുഷ്യനെ മറികടക്കും; മുന്നറിയിപ്പുമായി ഇലോൺ മസ്​ക്​

text_fields
bookmark_border
നിർമിത ബുദ്ധി അഞ്ച്​ വർഷം കൊണ്ട്​ മനുഷ്യനെ മറികടക്കും; മുന്നറിയിപ്പുമായി ഇലോൺ മസ്​ക്​
cancel

ന്യൂയോർക്​: ആർട്ടിഫിഷൽ ഇൻറലിജൻസ് (AI)​ അഥവാ നിർമിത ബുദ്ധിയുടെ കാലത്താണ്​ നാം ജീവിക്കുന്നത്​. മനുഷ്യ​​െൻറ കണ്ടെത്തലിൽ ഏറ്റവും വലിയ വഴിത്തിരിവായി മാറിയ നിർമിത ബുദ്ധി വൈകാതെ മനുഷ്യനേയും മറികടന്ന്​ മുന്നേറുമെന്ന മുന്നറിയിപ്പ്​ നൽകിയിരിക്കുകയാണ്​ ടെസ്ല, സ്‌പെയ്‌സ് എക്‌സ് സ്ഥാപനങ്ങളുടെ സി.ഇ.ഒ ഇലോണ്‍ മസ്‌ക്. മനുഷ്യനെക്കാള്‍ സ്മാര്‍ട്ടാകാൻ പോവുകയാണ്​ നിർമിത ബുദ്ധിയെന്നും 2025ഓടെ അവ നമ്മെ മറികടന്നേക്കുമെന്നും ഇലോൺ മസ്​ക്​ പറഞ്ഞു. ന്യൂയോർക്​ ടൈംസിന്​ നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

”നിര്‍മിതബുദ്ധി മനുഷ്യനെക്കാള്‍ കൂടുതല്‍ സ്മാര്‍ട്ട് ആകാൻ പോവുകയാണ്​. അഞ്ച് വര്‍ഷത്തിനുള്ളിൽ അത്​ സംഭവിച്ചേക്കാം. എന്നാൽ, അഞ്ചുവര്‍ഷം കൊണ്ട് എല്ലാം നരകമാകുമെന്ന് ഞാൻ അര്‍ത്ഥമാക്കുന്നില്ല. പക്ഷെ കാര്യങ്ങള്‍ അസ്ഥിരമോ വിചിത്രമോ ആയേക്കാം. കംപ്യൂട്ടറുകൾ മനുഷ്യരേക്കാൾ സ്​മാർട്ടായാൽ കാര്യങ്ങളെല്ലാം കുഴഞ്ഞുമറിഞ്ഞേക്കും” -അഭിമുഖത്തില്‍ ഇലോണ്‍ മസ്‌ക് വ്യക്​തമാക്കി.

ഗൂഗ്​ളി​​െൻറ ആർട്ടിഫിഷൽ ഇൻറലിജൻസ്​ കമ്പനിയും ഗവേഷണ ലാബുമായ ഡീപ്​ മൈൻറിനെ കുറിച്ചും അദ്ദേഹം ആശങ്ക പങ്കുവെച്ചു. ‘എല്ലാ മേഖലയിലും മനുഷ്യർക്കുള്ള ആധിപത്യം തകർക്കുന്ന നിർമിത ബുദ്ധിയെയാണ്​ അവർ നിർമിക്കാൻ പോകുന്നത്’ -മസ്​ക്​ പറഞ്ഞു​.

നിര്‍മിതബുദ്ധിയെ കുറിച്ച്​ ഇതാദ്യമല്ല ഇലോൺ മസ്​ക്​ മുന്നറിയിപ്പ്​ നൽകുന്നത്​. എ.​െഎ മനുഷ്യ​​െൻറ നിലനിൽപ്പിനെ തന്നെ ഇല്ലാതാക്കും. മനുഷ്യന്​ മരണമുണ്ട്​. എന്നാൽ നിർമിത ബുദ്ധി എന്നും നിലനിൽക്കും. അത്​, നിങ്ങൾക്ക്​ ഒരിക്കലും രക്ഷപ്പെടാൻ പറ്റാത്ത, മരണമില്ലാത്ത സ്വേച്ഛാധിപതിയായി മാറുമെന്നും മുമ്പ്​ അദ്ദേഹം പറഞ്ഞിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:artificial intelligenceelon musk
News Summary - elon musk about ai
Next Story