Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightആഗോള സമ്പദ്​വ്യവസ്ഥ...

ആഗോള സമ്പദ്​വ്യവസ്ഥ പ്രതിസന്ധിയിൽ; ഇന്ത്യയിൽ പ്രകടം-ഐ.എം.എഫ്

text_fields
bookmark_border
cristalina
cancel

വാഷിങ്​ടൺ: ലോകത്തെ 90 ശതമാനം രാജ്യങ്ങളും സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണെന്ന്​ ഐ.എം.എഫ്​. ഇന്ത്യ പോലെ വളർന്ന്​ വരുന്ന സമ്പദ്​വ്യവസ്ഥകളിൽ ഇത്​ പ്രകടമാണെന്ന്​ ഐ.എം.എഫ്​ മാനേജിങ്​ ഡയറക്​ടർ ക്രിസ്​റ്റലീന​ ജോർജിയേവ പറഞ്ഞു. സമ്പദ്​വ്യവസ്ഥയെ കുറിച്ചുള്ള ഐ.എം.എഫ്​ പ്രവചനം അടുത്തയാഴ്​ച പ്രസിദ്ധീകരിക്കുമെന്നും അവർ വ്യക്​തമാക്കി.

വ്യാപാര യുദ്ധം മൂലം ലോകത്തിൻെറ ജി.ഡി.പിയിൽ 0.8 ശതമാനത്തിൻെറ കുറവുണ്ടാക​ും. എല്ലാ രാജ്യങ്ങൾക്കും വ്യാപാര യുദ്ധം മൂലം നഷ്​ടങ്ങളുണ്ടാവും. ദീർഘകാലത്തേക്ക്​ ഇതിൻെറ ഫലം സമ്പദ്​വ്യവസ്ഥയിൽ നിലനിൽക്കുമെന്നും ക്രിസ്​റ്റലീന വ്യക്തമാക്കി. താരിഫുകളുടെ പേരിൽ യുദ്ധം നടത്താതെ ഒരുമിച്ച്​ പ്രവർത്തിക്കാൻ രാജ്യങ്ങൾ തയാറാവണമെന്നും അവർ ആവശ്യപ്പെട്ടു.

ഇന്ത്യയുടെ സാമ്പത്തിക വളർച്ചാ നിരക്ക്​ 0.3 ശതമാനം കുറഞ്ഞ്​ 7 ശതമാനത്തിലേക്ക്​ എത്തുമെന്നും ഐ.എം.എഫ്​ പ്രവചിക്കുന്നു. അഭ്യന്തര വിപണിയിൽ സാധനങ്ങൾക്കുള്ള ഡിമാൻഡ്​ കുറയുന്നതാണ്​ ഇന്ത്യക്ക്​ തിരിച്ചടിയാവുന്നത്​. ​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:business newsIMFmalayalam newsKristalina Georgieva
News Summary - Effects Of Global Economic Slowdown-india news
Next Story