വിദ്യാഭ്യാസ  വായ്​പപരിധി ഉയർത്തുന്നു

22:45 PM
28/03/2018
eduloan

ന്യൂ​ഡ​ൽ​ഹി: ഇൗ​ടി​ല്ലാ​തെ ബാ​ങ്കു​ക​ൾ ന​ൽ​കു​ന്ന പ്ര​ഫ​ഷ​ന​ൽ വി​ദ്യാ​ഭ്യാ​സ വാ​യ്​​പ​യു​ടെ പ​രി​ധി ഏ​ഴ​ര ല​ക്ഷ​മാ​യി ഉ​യ​ർ​ത്തു​ന്നു. മാ​തൃ​കാ വി​ദ്യാ​ഭ്യാ​സ വാ​യ്​​പ​പ​ദ്ധ​തി​ക്ക്​ കീ​ഴി​ൽ ക്രെ​ഡി​റ്റ്​ ഗാ​ര​ൻ​റി ഫ​ണ്ടി​ൽ നി​ന്നു​ള്ള വി​ദ്യാ​ഭ്യാ​സ വാ​യ്​​പ​യു​ടെ കാ​ര്യ​ത്തി​ലാ​ണി​ത്. വി​ദ്യാ​ഭ്യാ​സ വാ​യ്​​പ​പ​ദ്ധ​തി പ്ര​കാ​ര​മു​ള്ള ​െക്ര​ഡി​റ്റ്​ ഗാ​ര​ൻ​റി ഫ​ണ്ടി​​െൻറ പ​ലി​ശ സ​ബ്​​സി​ഡി പ​ദ്ധ​തി 2019-20 വ​ർ​ഷം​വ​രെ തു​ട​രാ​ൻ കേ​ന്ദ്ര​മ​ന്ത്രി​സ​ഭ തീ​രു​മാ​നി​ച്ചു.

ഇൗ ​പ​ദ്ധ​തി പ്ര​കാ​രം ശ​രാ​ശ​രി നാ​ലു​ല​ക്ഷം രൂ​പ വ​രെ മാ​ത്ര​മാ​ണ്​ ഇ​പ്പോ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ കി​ട്ടു​ന്ന​ത്. വാ​യ്​​പാ​ഗ​ഡു ആ​ദ്യ​ത്തെ ഒ​രു വ​ർ​ഷം തി​രി​ച്ച​ട​ക്കേ​ണ്ട​തി​ല്ല. പ്ര​ഫ​ഷ​ന​ൽ, ​സാ​േ​ങ്ക​തി​ക വി​ദ്യാ​ഭ്യാ​സ കോ​ഴ്​​സു​ക​ളി​ൽ പ​ഠി​ക്കു​ന്ന​വ​ർ​ക്ക്​ വാ​യ്​​പ ല​ഭി​ക്കും. 2009 മു​ത​ൽ പ്ര​തി​വ​ർ​ഷം 2.78 ല​ക്ഷം പേ​ർ വാ​യ്​​പ പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്നു​ണ്ട്. ഗു​ണ​ഭോ​ക്​​താ​ക്ക​ളു​ടെ എ​ണ്ണം 3.3 ല​ക്ഷ​മാ​ക്കി ഉ​യ​ർ​ത്താ​നാ​ണ്​ ഉ​ദ്ദേ​ശ്യം.

സ​ർ​വ​ശി​ക്ഷ അ​ഭി​യാ​ൻ, രാ​ഷ്​​ട്രീ​യ മ​ധ്യ​മി​ക്​ ശി​ക്ഷ അ​ഭി​യാ​ൻ, ടീ​ച്ചേ​ഴ്​​സ്​ എ​ജു​ക്കേ​ഷ​ൻ എ​ന്നി​വ സം​യോ​ജി​പ്പി​ക്കു​ന്ന​തി​ന്​ മ​ന്ത്രി​സ​ഭ തീ​രു​മാ​നി​ച്ചു. ഏ​പ്രി​ൽ ഒ​ന്നു​മു​ത​ൽ ന​ട​പ്പാ​ക്കും.

Loading...
COMMENTS