Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നീരവ് മോദിയുെട ബന്ധുക്കൾക്ക് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് നോട്ടീസ്
text_fieldsbookmark_border
മുംബൈ: പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് കോടികളുെട വായ്പാ തട്ടിപ്പ് നടത്തി മുങ്ങിയ വജ്ര വ്യാപാരി നീരവ് മോദിയുടെ ബന്ധുക്കൾക്ക് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിെൻറ നോട്ടീസ്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ടാണ് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് നോട്ടീസ് അയച്ചത്.
നിരവധി തവണ നീരവ് മോദിക്ക് നോട്ടീസ് അയച്ചിട്ടും ചോദ്യം ചെയ്യലിന് ഹാജരാകാത്തതിനെ തുടർന്നാണ് ബന്ധുക്കൾക്ക് നോട്ടീസ് അയച്ചത്. നീരവ് മോദിയുടെ പിതാവ് ദീപക് മോദി, സഹോദരൻ നിഷാൽ മോദി, സഹോദരി പർവി മേത്ത, സഹോദരീ ഭർത്താവ് മായങ്ക് മേത്ത, യു.എസിലെ ഫയർസ്റ്റാർ ഡയമണ്ട് ഇൻറർനാഷണൽ ഡയറക്ടർ മിഹിർ ബൻസാലി എന്നിവർക്കാണ് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് നോട്ടീസ് അയച്ചത്.
Next Story
