Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightസാമ്പത്തിക വളർച്ച...

സാമ്പത്തിക വളർച്ച കുറഞ്ഞെന്ന്​ അരുൺ ജെയ്​റ്റ്​ലി

text_fields
bookmark_border
jaitily
cancel

ന്യൂഡൽഹി: 2016-2017 വർഷത്തിൽ രാജ്യത്തെ സാമ്പത്തിക വളർച്ച കുറഞ്ഞെന്ന്​ കേന്ദ്രധനമന്ത്രി അരുൺ ജെയ്​റ്റ്​ലി. ഇൗ സാമ്പത്തിക വർഷത്തിലെ  ജി.ഡി.പി നിരക്ക്​ എട്ട്​ ശതമാനത്തിൽ നിന്ന്​ 7.1 ശതമാനമായി കുറഞ്ഞെന്നാണ്​ കേന്ദ്രസർക്കാർ പാർലമ​​െൻറിൽ വ്യക്​തമാക്കിയത്​​.

വ്യവസായ, സേവന മേഖലകളിലെ കുറഞ്ഞ വളർച്ച നിരക്കാണ്​ സമ്പദ്​വ്യവസ്ഥക്ക്​ തിരിച്ചടിയായാത്​. ആഗോള സാമ്പത്തിക രംഗത്ത്​ വളർച്ച കുറവാണ്​. ഇത്​ രാജ്യത്തെ നിക്ഷേപത്തെ ബാധിച്ചു. ഇതും ജി.ഡി.പി നിരക്ക്​  കുറയുന്നതിനും കാരണമായി. നിലവിലെ സാഹചര്യത്തിൽ കോർപ്പറേറ്റുകൾക്കും​ ഇത്​ പ്രതിസന്ധി സൃഷ്​ടിക്കുന്നുണ്ടെന്നും ജെയ്​റ്റ്​ലി വ്യക്​തമാക്കി.

ലോക്​സഭയിൽ ശൂന്യവേളയിലാണ്​​ വളർച്ച നിരക്ക്​ കുറയുന്നതിനെ സംബന്ധിച്ച്​ ജെയ്​റ്റ്​ലി പ്രസ്​താവന നടത്തിയത്​. അതേ സമയം, ​െഎ.എം.എഫി​​​െൻറ കണക്കുകളനുസരിച്ച്​ ലോകത്തിൽ അതിവേഗത്തിൽ വളരുന്ന സമ്പദ്​വ്യവസ്ഥയാണ്​ ഇന്ത്യയെന്നും ജെയ്​റ്റ്​ലി അവകാശപ്പെട്ടു. 2017ലെ കണക്കുകൾ പുറത്തു വ​രു​േമ്പാൾ ഇന്ത്യ ഇക്കാര്യത്തിൽ ഒന്നാം സ്ഥാനം കൈവരിക്കുമെന്നും ജെയ്​റ്റ്​ലി വ്യക്​തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arun jaitilyecnomic growthmalayalam newsIndia News
News Summary - Economic Growth Slowed Down In 2016-17, Says Arun Jaitley-Business news
Next Story