അടുത്ത വർഷം 6 മുതൽ 6.5 ശതമാനം വരെ വളർച്ചയുണ്ടാകുമെന്ന് സാമ്പത്തിക സർവേ
text_fieldsന്യൂഡൽഹി: അടുത്ത സാമ്പത്തിക വർഷം 6 മുതൽ 6.5 ശതമാനം വരെ ജി.ഡി.പി വളർച്ചയുണ്ടാകുമെന്ന് സാമ്പത്തിക സർവേ റിപ്പോർട്ട്. മുതിർന്ന സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് കൃഷ്ണമൂർത്തിയാണ് രാജ്യത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ സാമ്പത്തിക സർവേ റിപ്പോർട്ട് തയാറാക്കിയത്.
ഈ സാമ്പത്തിക വർഷം അഞ്ച് ശതമാനം വരെ വളർച്ചയുണ്ടാകും. അടുത്ത വർഷത്തിൽ ധനകമ്മി കുറയുമെന്നും പ്രവചനമുണ്ട്.ധനകമ്മി കുറച്ചാൽ മാത്രമേ രാജ്യത്ത് വളർച്ചയുണ്ടാകുവെന്ന് സാമ്പത്തിക സർവേ വ്യക്തമാക്കുന്നു.
ഉപഭോഗം വർധിപ്പിക്കാനുള്ള നടപടികൾ അടിയന്തിരമായി സ്വീകരിക്കണമെന്നും റിപ്പോർട്ട് ആവശ്യപ്പെടുന്നു. ആഗോളസാമ്പത്തിക രംഗത്ത് ഉണ്ടാകുന്ന സംഭവങ്ങൾ ഇന്ത്യൻ സമ്പദ്വ്യവസ്ഥയെ സ്വാധീനിക്കുന്നുണ്ടെന്നും സാമ്പത്തിക സർവേ പറയുന്നു.
സാമ്പത്തിക സർവേയിലെ പ്രധാന പരാമർശങ്ങൾ
- സർക്കാറിെൻറ അമിതമായ വിപണി ഇടപെടൽ തിരിച്ചടിയാവുമെന്ന് സാമ്പത്തിക സർവേ പ്രവചനം
- നിത്യോപയോക സാധനങ്ങളുടെ വില നിയന്ത്രിക്കുന്നതിനായി സർക്കാറിെൻറ ഫലപ്രദമായ ഇടപെടൽ വേണം
- ഉൽപന്നങ്ങളുടെ അസംബ്ലിങ് കേന്ദ്രങ്ങൾ ഇന്ത്യയിൽ തുടങ്ങണം. അതുവഴി രാജ്യത്ത് തൊഴിൽ വർധിപ്പിക്കാം
- ഇന്ത്യയിൽ വ്യവസായം സൗഹാർദ അന്തരീക്ഷം മെച്ചപ്പെടുത്തണം. ബാങ്കുകളുടെ പ്രവർത്തനങ്ങളിലും പുനഃപരിശോധനയുണ്ടാവണം
- 2020ൽ നികുതി പിരിവ് ലക്ഷ്യം കൈവരിക്കില്ല
- നികുതിയിതര വരുമാനം സുസ്ഥിരമല്ല
- അടിസ്ഥാന സൗകര്യ വികസനമേഖലയിൽ സർക്കാറിനൊപ്പം സ്വകാര്യമേഖലയുടെ നിക്ഷേപവും വേണം
- റിയൽഎസ്റ്റേറ്റ് സെക്ടർ മെച്ചപ്പെടുത്താൻ ബാങ്കുകളുടെ ശുദ്ധീകരണം, എൻ.ബി.എഫ്.സികളുടെ പ്രശ്നം എന്നി പരിഹരിക്കണം. വീടുകളുടെ വില കുറക്കാനും കമ്പനികൾ തയാറാവണം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
