Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightസാമ്പത്തിക രംഗം...

സാമ്പത്തിക രംഗം തകർന്നു; എങ്ങും മ്ലാനത

text_fields
bookmark_border
modi-sad
cancel

ബിസിനസ്​ രംഗത്ത്​ ദിവസങ്ങളായി നിലനിൽക്കുന്നത്​ മ്ലാനത; ഒപ്പം ആശങ്കയും. വിദേശ നിക്ഷേപവും സ്വദേശി നിക്ഷേപവും ഒരുപോലെ കുറഞ്ഞു. നിർമാണ രംഗം മന്ദഗതിയിലായി. ദീപാവലിക്ക്​ മുന്നോടിയായി വൻ ബിസിനസ്​ പ്രതീക്ഷിച്ചിരുന്നവർപോലു​ം നിരാശയിലാണ്​. നോട്ട്​ നിരോധവും ജി.എസ്​.ടിയും പ്രതീക്ഷിച്ച ഫലം തന്നില്ലെന്ന്​ ഭരണകൂടംതന്നെ പരോക്ഷമായി സമ്മതിച്ചതോടെ വാണിജ്യ ലോകവും നിരാശയിലായി. പത്ത്​ വർഷം മുമ്പ്​ ആഗോള സാമ്പത്തിക രംഗം കടുത്ത പ്രതിസന്ധി നേരിട്ടപ്പോഴും കുലുങ്ങാതെ നിന്ന ഇന്ത്യൻ സമ്പദ്​ രംഗത്തെ മ്ലാനത വാണിജ്യലോകത്തെ ആശങ്കയിലാഴ്​ത്തുകയാണ്​. ബിസിനസ്​ ലോകത്തെ മ്ലാനതയുടെ ചില നഖചിത്രങ്ങൾ:

Modi-Arun-Jaitley

സർക്കാറിനുമില്ല സന്തോഷം
ജി.എസ്.ടി വന്നപ്പോൾ വലിയ സന്തോഷത്തിലായിരുന്നു സംസ്​ഥാന ധനമന്ത്രി. ഉപഭോക്​തൃ സംസ്​ഥാനമായ കേരളത്തിനാകും ജി.എസ്​.ടികൊണ്ട്​ ഏറ്റവുമധികം ഗുണമുണ്ടാവുക എന്നും വരുമാനം വർധിക്കു​െമന്നുമൊക്കെ അദ്ദേഹം സ്വപ്​നം കണ്ടു. 

എന്നാൽ, ജി.എസ്​.ടി നടപ്പിലായി മൂന്നുമാസം പൂർത്തിയാകു​േമ്പാൾ, ധനമന്ത്രിയുടെ ചിരിയും മായുകയാണ്​. ജി.എസ്​.ടി നടപ്പായതോടെ സംസ്​ഥാനത്തി​​െൻറ നികുതി വരുമാനം ഗണ്യമായി ഇടിഞ്ഞതാണ്​ കാരണം. ജൂലൈയിൽ നികുതി വരുമാനം ഇടിഞ്ഞപ്പോൾ ആഗസ്​റ്റിൽ നേരെയാകുമെന്ന്​ പ്രതീക്ഷിച്ചു. 
ഇപ്പോൾ ആഗസ്​റ്റിലും കുറഞ്ഞിരിക്കുകയാണ്​. ജൂലൈയിൽ കേന്ദ്രവിഹിതം ഉൾപ്പെടെ 1250 കോടി രൂപയാണ്​ സംസ്​ഥാനത്തിന്​ കിട്ടിയത്​. ജി.എസ്​.ടി വരുന്നതിന്​ മുമ്പ്​ 1400 കോടിവരെ കിട്ടിയിരുന്ന സ്​ഥാനത്താണിത്​. ആഗസ്​റ്റിൽ സംസ്​ഥാന വരുമാനം 755 കോടിയാണ്​. കേ​ന്ദ്ര വിഹിതം ഇനിയും വന്നിട്ടുവേണം. 

ജി.എസ്​.ടിയിലെ വരുമാന വർധന സ്വപ്​നംകണ്ട്​ സംസ്​ഥാനം നിരവധി പദ്ധതികൾ ആവിഷ്​കരിച്ചിരുന്നു. ഇനി ഇൗ പദ്ധതികൾ നടപ്പാകണമെങ്കിൽ വായ്​പയെടുക്കണം. എന്നാൽ, ഡിസംബർവരെ വായ്​പയെടുക്കാൻ കഴിയാത്ത വിധത്തിൽ എല്ലാം മുൻകൂർ കൈപ്പറ്റിക്കഴിഞ്ഞു. ഇപ്പോഴത്തെ അവസ്​ഥയിൽ നികുതി വരുമാനം​െകാണ്ട്​ സർക്കാർ ജീവനക്കാർക്ക്​ ശമ്പളം നൽകുക മാത്രമേ നടപ്പാകൂ എന്നാണ്​ ധനമന്ത്രിയുടെ വിലാപം.

farmer-crisis

കർഷകർക്കുമില്ല സന്തോഷം
കേരളത്തിലെ സുഗന്​ധ വ്യഞ്​ജന കർഷകരുടെ യഥാർഥ കൊയ്​ത്തുകാലം ദീപാവലിയാണ്​. കുരുമുളകിനും ഏലത്തിനുമൊക്കെ ഉത്തരേന്ത്യയിൽ ഏറ്റവുമധികം ഡിമാൻറ്​​​ ഉണ്ടാകുന്ന കാലം. എന്നാൽ, ഇക്കുറി ഉത്തരേന്ത്യയിൽനിന്ന്​ പ്രതീക്ഷിച്ച ഡിമാൻറ്​  ഉണ്ടായിട്ടില്ലെന്നാണ്​ കൊച്ചിയിലെ വ്യാപാരികൾ പറയുന്നത്​. കാലവർഷം തിമർത്തുപെയ്ത​േപ്പാൾ റബർ തോട്ടങ്ങളിൽ ടാപ്പിങ്​ നിലച്ചിരുന്നു. ഉൽപാദനവും കുറഞ്ഞു. സ്വാഭാവികമായും വില ഉയരണം. എന്നാൽ, റബർ ഷീറ്റിനുമാത്രം വില ഉയർന്നില്ല. സാമ്പത്തിക മാന്ദ്യത്തി​​െൻറ മറവിൽ വൻകിട കമ്പനികൾ വില ഉയർത്താൻ മടിക്കുകയായിരുന്നു.

ഇത്​ കർഷകന്​ തിരിച്ചടിയായി. ദീപാവലി വിപണിയിലും കുരുമുളകിന്​വില ഉയരാത്ത്​ ആ മേഖലയിലെ കർഷകരെയും നിരാശരാക്കി. വിദേശ കുരുകമുളകി​​െൻറ ഇന്ത്യയിലേക്കുള്ള കുത്തൊഴുക്കും തിരിച്ചടിയായി. നിലവാരം കുറഞ്ഞ വിയറ്റ്​നാം കുരുമുളക്​ ഇന്ത്യയിലേക്ക്​ വൻതോതിലാണ്​ ഏത്തുന്നത്​. പതിനായിരം ടൺ വിയറ്റ്​നാം കുരുമുളക്​ എത്തിയതോടെ, ഇന്ത്യൻ കുരുമുളകി​​െൻറ വില 35 ശതമാനത്തോളം ഇടിഞ്ഞു. ഇൗ വർഷമാദ്യം ക്വിൻറലിന്​ 70,000 രൂപയുണ്ടായിരുന്ന കുരുമുളകിന്​ 44700 രൂപയായാണ്​ ഇടിഞ്ഞത്​. 

share market loss

നെടുവീർപ്പിട്ട്​ ഒാഹരി നിക്ഷേപകർ

ഭരണകക്ഷിയായ ബി.​െജ.പിയുടെ നേതാക്കൾതന്നെ സാമ്പത്തിക പരാജയം ഏറ്റുപറയാൻ തുടങ്ങിയതോടെ ഒാഹരി വിപണി കൂപ്പുകുത്തുന്നതു​ കണ്ട്​ നെടുവീർപ്പിടുകയാണ്​ ഒാഹരി നിക്ഷേപകർ. 

സ്വർണവില ഏറിയും കുറഞ്ഞുമിരിക്കുകയും നിക്ഷേപമായി വാങ്ങിവെക്കുന്ന സ്വർണം വിൽക്കുന്നതിന്​ പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ടായിത്തുടങ്ങുകയും ചെയ്​തതോടെ ഒാഹരിയിൽ നിക്ഷേപിക്കുന്നവരുടെ എണ്ണം വർധിച്ചിരുന്നു. അതിനിടെയാണ്​, സാമ്പത്തികമാന്ദ്യവാർത്തകൾക്കി​െട കഴിഞ്ഞയാഴ്​ച ഒാഹരി വിപണിയിൽ തുടർച്ചയായി തകർച്ചയുണ്ടായത്​. അമേരിക്ക^കൊ​​​റി​​​യ യു​​​ദ്ധ​​​ഭീ​​​തി​​​യാണ്​ തുടർച്ചയായ തകർച്ചക്ക്​ കാരണമെ​െന്നാക്കെ​ വ്യാഖ്യാനിക്കാൻ ശ്രമമുണ്ടായെങ്കിലും വിലപ്പോയില്ല. അമേരിക്കയും കൊറിയയും തമ്മിലുള്ള സംഘർഷ സാധ്യതക്ക്​ അയവുവന്നിട്ടും ഒാഹരി തിരിച്ചുകയറിയില്ല. 

അതോടെയാണ്​ ഇന്ത്യൻ സാമ്പത്തിക രംഗത്തുള്ള മാന്ദ്യ ഭീതിയാണ്​ ഒാഹരി വിപണിയുടെ തകർച്ചക്ക്​ വഴിയൊരുക്കിയതെന്ന്​ സാധാരണക്കാർക്കും വ്യക്​തമായത്​. ബാങ്കുകൾ, റിയാൽറ്റി കമ്പനികൾ, സ്​റ്റീൽ കമ്പനികൾ, ഉൗർജ മേഖല തുടങ്ങിയവയുടെയെല്ലാം ഒാഹരി വില കുറഞ്ഞത്​ നിക്ഷേപകർക്ക്​ തിരിച്ചടിയായി. ഒപ്പം വിദേശനിക്ഷേപകരുടെ പിന്മാറ്റവും പ്രശ്​നമായി. വി​​​ദേ​​​ശ​​​നി​​​ക്ഷേ​​​പ​​​ക​​​ർ ഇ​​​ന്ത്യ​​​ൻ വി​​​പ​​​ണി​​​യി​​​ൽ​​​നി​​​ന്നും പ​​​ണം വ​​​ൻ​​​തോ​​​തി​​​ൽ പി​​​ൻ​​​വ​​​ലി​​​ക്കു​​​ക​​​യാ​​​ണെന്ന വാർത്തകളും പുറത്തുവന്നു. ആഗസ്​റ്റ്​, സെപ്​റ്റംബർ മാസങ്ങളിലായി വിദേശ നിക്ഷേപകർ 22,000 കോടി രൂപയുടെ നിക്ഷേപം പിൻവലിച്ചെന്നാണ്​ കണക്ക്​​. ഇതോടെ ഒാഹരി വിപണിയിൽ തുടർ ചലനങ്ങളുമുണ്ടായി. മഹാനവമി അവധിക്കുശേഷം വിപണി വീണ്ടും പ്രവർത്തനം തുടങ്ങു​േമ്പാൾ എന്തായിരിക്കും സ്​ഥിതിയെന്ന ആശങ്കയിലാണ്​ നിക്ഷേപകർ. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:narendra modiarun jaitilymalayalam newsecnomic crisisbusines news
News Summary - Ecnomic crisis in india-Business news
Next Story