Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightസാമ്പത്തിക പ്രതിസന്ധി...

സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ആർ.ബി.ഐയുടെ മുന്നിൽ അഞ്ച്​ വഴികൾ

text_fields
bookmark_border
rbi
cancel

കോവിഡ്​ 19 വൈറസ്​ ബാധമൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി ഇന്ത്യൻ സമ്പദ്​വ്യവസ്ഥയിലും കടുത്ത ആഘാതമുണ്ടാക്കുകയ ാണ്​. സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള ചില നടപടികൾ കേന്ദ്രബാങ്കായ റിസർവ്​ ബാങ്ക്​ സ്വീകരിച്ചിട്ടുണ്ട്​. വായ്​പ പലിശ നിരക്കുകളിൽ 75 ബേസിക്​ പോയിൻറിൻെറ കുറവ്​ വരുത്തുകയും 50 ബില്യൺ ഡോളർ ബാങ്കിങ്​ സംവിധാനത്തിലേക്ക്​ അധികമായി നൽകുകയും ചെയ്​തു. ഇതിനൊപ്പം മൂന്ന്​ മാസത്തേക്ക്​ മൊറ​ട്ടോറിയവും ഏർപ്പെടുത്തി. എന്നാൽ, ഇതുകൊണ്ട് ​ മാത്രം ഉടലെടുത്ത പ്രതിസന്ധി മറികടക്കാനാവില്ലെന്നാണ്​ വിലയിരുത്തൽ. പ്രധാനമായും അഞ്ച്​ വഴികളിലൂടെ സമ്പദ്​വ്യവസ്ഥയിൽ ഇടപെടാനാവും ആർ.ബി.ഐ ശ്രമിക്കുക.

നിരക്ക്​ കുറക്കൽ
വായ്​പ പലിശ നിരക്കുകൾ കുറക്കുകയെന്നതാണ്​ സമ്പദ്​വ്യവസ്ഥയെ പിടിച്ച്​ നിർത്താനുള്ള ആർ.ബി.ഐയുടെ മുന്നിലുള്ള പ്രധാന പോംവഴി. 75 ബേസിക്​ പോയിൻെറ കുറവ്​ വായ്​പ പലിശ നിരക്കുകളിൽ ആർ.ബി.ഐ ഇനിയും വരുത്തുമെന്നാണ്​ സൂചന.

കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്കായുള്ള നടപടികൾ
കോവിഡ്​ 19 വൈറസ്​ ബാധയെ തുടർന്ന്​ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ബജറ്റ് കമ്മി അഭിമുഖീകരിക്കുകയാണ്​. വരുമാനം കുറയുന്നതാണ്​ സർക്കാറുകളെ പ്രതിസന്ധിയിലാക്കുന്നത്​. ഇത്​ മറികടക്കാനുള്ള ചില നടപടികൾ ആർ.ബി.ഐയിൽ നിന്ന്​ പ്രതീക്ഷിക്കുന്നുണ്ട്​. സർക്കാർ ബോണ്ടുകൾ നേരിട്ട്​ വാങ്ങി പ്രതിസന്ധി മറികടക്കാൻ ആർ.ബി.ഐക്ക്​ ഇടപെടാം.

ബോണ്ട്​ വാങ്ങൽ
വിപണി ഇടപെടലിൻെറ ഭാഗമായി ആർ.ബി.ഐ കൂടുതൽ ബോണ്ടുകൾ വാങ്ങാനുള്ള സാധ്യത നില നിൽക്കുന്നുണ്ട്​. ഇതുവരെ ഓപ്പൺ മാർക്കറ്റിലൂടെ 400 ബില്യൺ രൂപയുടെ ബോണ്ടുകൾ ആർ.ബി.ഐ വാങ്ങിയിട്ടുണ്ട്​. അഞ്ച്​ ട്രില്യൺ രൂപയുടെ ബോണ്ടുകൾ കൂടി ആർ.ബി.ഐ വാങ്ങുമെന്നാണ്​ വിപണി വിദഗ്​ധരുടെ വിലയിരുത്തൽ

കോർപ്പറേറ്റ്​ കടം
ബാങ്കുകൾക്ക്​ കോർപ്പറേറ്റ്​ മേഖലയിലുള്ള ബോണ്ടുകൾ കൂടുതലായി വാങ്ങാനുള്ള അനുമതി ആർ.ബി.ഐ നൽകിയേക്കും. ഇതോടെ കോർപ്പറേറ്റ്​ മേഖലയിലുണ്ടായ പ്രതിസന്ധി ഒരു പരിധി വരെ കുറക്കാൻ ​ സാധിക്കുമെന്നാണ്​ വിലയിരുത്തൽ. ഇതിനുള്ള നടപടികൾ വരും ദിവസങ്ങളിൽ ഉണ്ടായേക്കും.

മൊറ​ട്ടോറിയം
മൊറ​ട്ടോറിയം കാലാവധി ആർ.ബി.ഐ ദീർഘിപ്പിക്കാനുള്ള സാധ്യതയും കാണുന്നുണ്ട്​. നിലവിൽ മൂന്ന്​ മാസമാണ്​ മൊറ​ട്ടോറിയം കാലാവധി. ഇത്​ ആറ്​ മാസത്തേക്കാവും ദീർഘിപ്പിക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:business newsmalayalam newsecnomic crisiscorona viruscovid 19
News Summary - Ecnomic crisis and rbi-Business news
Next Story