ഓൺലൈൻ വ്യാപാരത്തിന് പ്രത്യേക ഇ-കൊമേഴ്സ് പാക്കേജുമായി ഇ.സി.എച്ച് 

19:02 PM
26/03/2020

യു.എ.ഇയിൽ ഏറ്റവും കൂടുതൽ ഗവൺമ​​െൻറ്​ സേവനങ്ങൾ നൽകുന്ന ഇ.സി.എച്ച് എന്ന പ്രസ്ഥാനം നിലവിലെ പ്രത്യേക സാഹചര്യത്തിൽ എല്ലാ ചെറുകിട -മധ്യനില റീറ്റെയ്ൽ സ്ഥാപനങ്ങൾക്കും ഓൺലൈൻ വ്യാപാരം നടത്താൻ ഏറ്റവും കുറഞ്ഞ ചിലവിൽ, ഏതാനും ദിവസങ്ങൾക്കുള്ളിൽ പ്രത്യേക ഇ-കൊമേഴ്സ് പാക്കേജ് ഒരുക്കുന്നു. 

ഗ്രോസറികൾ, റെസ്​റ്ററൻറുകൾ, കഫ്റ്റീരിയകൾ എന്നിവക്ക് പ്രാദേശികമായി ഡെലിവറി നടത്താൻ ഉതകുന്ന വിധത്തിൽ ഓൺലൈൻ സജ്ജീകരണ വെബ്സൈറ്റ് പേയ്മ​​െൻറ്​ ഗേറ്റ് വേ അടക്കം തയ്യാറാക്കി നൽകുകയാണ് ഇ.സി.എച്ച് ഡിജിറ്റൽ സർവിസ്. ഇ-കൊമേഴ്സ് മേഖലയിൽ 20 വർഷത്തിൽ അധികം പരിചയമുള്ള പ്രഗത്ഭരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. ഏതു സമയത്തും സർവിസ് ലഭ്യമാണ്. 

ചെറിയ പേയ്മ​​െൻറ്​ ആണെങ്കിലും ഇൻസ്​റ്റാൾമ​​െൻറ്​ ആയി നൽകാനുള്ള സൗകര്യവുമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് വാട്സാപ്പ് ചെയ്യാം. ഷിറാസ്: +971 56 997 2539.

Loading...
COMMENTS