വീണ്ടുമെത്തി ഇ-വേ ബിൽ
text_fieldsതീയതി നീട്ടലുകൾക്കും സാേങ്കതിക പ്രശ്നങ്ങൾ കാരണമായുള്ള അനിശ്ചിതത്വത്തിനും ശേഷം ചരക്കുകടത്തിനുള്ള ഇ^വേ ബിൽ ഏപ്രിൽ ഒന്നുമുതൽ വീണ്ടും പ്രാബല്യത്തിലായിരിക്കുകയാണ്. കേരളമുൾപ്പെടെ രാജ്യത്തെ 14 സംസ്ഥാനങ്ങളിൽ കഴിഞ്ഞ ജനുവരി 16 മുതൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുകയും ഫെബ്രുവരി ഒന്നിന് നിലവിൽവരുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തശേഷം സാേങ്കതികപ്രശ്നങ്ങൾ കാരണമായി വീണ്ടും നീട്ടിയിരുന്നു.
രണ്ടുമാസം സമയമെടുത്ത് സാേങ്കതിക പ്രശ്നങ്ങൾ പരിഹരിച്ചതിനെ തുടർന്ന് അന്തർസംസ്ഥാന ചരക്കുനീക്കത്തിന് ഏപ്രിൽ ഒന്നുമുതൽ ഇ-വേ ബിൽ വീണ്ടും നിർബന്ധമാക്കിയിരിക്കുകയാണ്.
50,000 രൂപയിലധികം മൂല്യമുള്ള അന്തർസംസ്ഥാന ചരക്ക് നീക്കത്തിനാണ് ഇ-വേ ബിൽ നിർബന്ധമാക്കിയത്. ഇ^വേ ബിൽ നടപ്പാകുന്നതോടെ അതിർത്തികളിലെ കാത്തുകിടപ്പും ചരക്ക് കടത്തിവിടുന്നതിനുള്ള മാമൂലുകളും ഒഴിവാകുമെന്നതാണ് വ്യാപാരികൾക്കുള്ള മുഖ്യ പ്രയോജനം. ഇ^വേ ബിൽ യാഥാർഥ്യമായതോടെ ഇനിയെങ്കിലും നികുതി നഷ്ടം കുറയുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാന സർക്കാറും.
ഇ-വേ ബിൽ തയാറാക്കാൻ
നാഷനൽ ഇൻഫർമാറ്റിക്സ് സെൻറർ (എൻ.െഎ.സി) ആണ് ഇ^വേ ബിൽ പോർട്ടൽ വികസിപ്പിച്ചെടുത്തത്. നേരത്തെ, പ്രതിദിനം 40 ലക്ഷം ഇ^വേ ബില്ലുകൾവരെ തയാറാക്കാൻ ശേഷിയുള്ള പോർട്ടലാണ് ഒരുക്കിയിരുന്നതെങ്കിൽ, ഇപ്പോൾ പ്രതിദിനം 75 ലക്ഷം ഇ^വേ ബില്ലുകൾ തയാറാക്കാനുള്ള സജ്ജീകരണമാണ് ഒരുക്കിയിരിക്കുന്നതെന്ന് ജി.എസ്.ടി അധികൃതർ വിശദീകരിക്കുന്നു. ചരക്ക് ഗതാഗതം ഏറ്റവുമധികം അനുഭവപ്പെടുന്ന വൈകുന്നേരം നാലുമുതൽ രാത്രി ഒമ്പതുവരെയുള്ള സമയത്താണ് ഏറ്റവുമധികം ഇ-വേ ബില്ലുകൾ തയാറാക്കേണ്ടിവരുന്നത്. ഇൗ സമയത്തെ തിരക്ക് കാരണം സർവർ പണിമുടക്കാതിരിക്കുന്നതിനുള്ള സംവിധാനങ്ങളും കുറ്റമറ്റതാക്കിയിട്ടുണ്ട്.
ewaybill.nic.in എന്ന വെബ്പോർട്ടൽ സന്ദർശിച്ച് ജി.എസ്.ടി രജിസ്ട്രേഷൻ നമ്പർ നൽകിയാണ് ഇ^വേ ബില്ലുകൾ തയാറാക്കേണ്ടത്. ഇനിയും ജി.എസ്.ടി രജിസ്ട്രേഷൻ എടുക്കാത്തവർക്ക് പാൻ നമ്പർ, ആധാർ നമ്പർ എന്നിവയിൽ ഏതെങ്കിലും ഒന്ന് ഉപയോഗിച്ചും ഇൗ പോർട്ടലിൽ രജിസ്റ്റർ ചെയ്യാം.
ഒരു സംസ്ഥാനത്തുനിന്ന് മറ്റൊന്നിലേക്ക് അയക്കുന്ന വസ്തുക്കളുടെ ഇൻവോയ്സ് വിശദാംശങ്ങൾ, ചരക്ക് കൊണ്ടുപോകുന്ന വാഹനത്തിെൻറ വിശദാംശങ്ങൾ, ജി.എസ്.ടിയുൾപ്പെടെ നികുതിനിരക്ക് തുടങ്ങിയ വിവരങ്ങൾ പോർട്ടലിൽ നൽകിയാണ് ഇ^വേ ബിൽ തയാറാേക്കണ്ടത്. ഇ^വേ ബിൽ രൂപപ്പെടുന്നതോടെ ഇതിെൻറ വിവരങ്ങൾ വെബ് പോർട്ടലിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് സന്ദേശമായും എത്തും. ഒാരോ വിതരണക്കാരനും ചരക്കുകടത്തിന് ഇ^വേ ബിൽ പോർട്ടലിൽ പ്രേത്യക ഒാൺലൈൻ രജിസ്ട്രേഷൻ നടത്തണം. രജിസ്റ്റർ ചെയ്യുന്നതോടെ ഇ^വേ ബിൽ നമ്പറും (ഇ.ബി.എൻ) ക്യു.ആർ കോഡും ലഭിക്കും. 100 കി.മീറ്റർ പരിധിയിലുള്ള ചരക്ക് കടത്തിന് എടുക്കുന്ന ഇ^വേ ബില്ലിെൻറ സമയപരിധി ഒരുദിവസമായിരിക്കും.
ആകസ്മിക കാരണത്താൽ ചരക്കുനീക്കം നടക്കാെത പോയാൽ 24 മണിക്കൂറിനകം ഇ^വേ ബിൽ റദ്ദാക്കാനുള്ള സൗകര്യവുമുണ്ട്. മത്സ്യം, മാംസം, ഗാർഹികാവശ്യത്തിനുള്ള എൽ.പി.ജി തുടങ്ങി 154 ഉൽപന്നങ്ങളെ ഇതിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ഇതോടെ ചരക്കുമായി ഒാരോ സംസ്ഥാന അതിർത്തി കടക്കുേമ്പാഴും പ്രത്യേക ട്രാൻസിറ്റ് പാസ് വേണ്ടിവരില്ല. ഒാരോ ഇ^വേ ബില്ലിനും രാജ്യം മുഴുവൻ പ്രാബല്യമുണ്ടാകും. നികുതിവെട്ടിപ്പ് തടയുന്നതിനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ഇ^േവ ബിൽ പരിശോധിക്കാനുള്ള അധികാരവുമുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
