Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightനീരവ്​ മോദി...

നീരവ്​ മോദി പി.എൻ​.ബിക്ക്​ 7300 കോടി രൂപ നൽകണമെന്ന്​ ട്രൈബ്യൂണൽ

text_fields
bookmark_border
nirav-modi-54.
cancel

പൂണെ: കോടികളുടെ വായ്​പയെടുത്ത്​ മുങ്ങിയ വജ്ര വ്യാപാരി നീരവ്​ മോദി പഞ്ചാബ്​ നാഷണൽ ബാങ്കിന് പലിശ സഹിതം​ 7300 കേ ാടി രൂപ നൽകണമെന്ന്​ പൂണെ ഡെബ്​റ്റ്​ റിക്കവറി ട്രൈബ്യൂണലിൻെറ(ഡി.ആർ.ടി) ഉത്തരവ്​.

പഞ്ചാബ്​ നാഷണൽ ബാങ്ക്​ മും ബൈയിൽ നൽകിയ രണ്ട്​ കേസുകളിലാണ്​ ഡി.ആർ.ടി പ്രിസൈഡിങ്​ ഓഫിസർ ദീപക്​ തക്കാർ ഉത്തരവിറക്കിയത്​. 1700 ​േകാടി രൂപയുടെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട്​ നീരവ്​ മോദിക്കെതിരെ നൽകിയ മറ്റൊരു കേസും​ ഡി.ആർ.ടിക്ക്​ മുമ്പിലുണ്ട്​.

നീരവ്​ മോദിയുടെ സഹോദരി പുർവി മോദിയുടേയും അവര​ുടെ ഭർത്താവ്​ മായങ്ക്​ മേത്തയുടേയും 44.41 കോടി രൂപയുള്ള ബാങ്ക്​ അക്കൗണ്ട്​ മരവിപ്പിക്കാൻ സിംഗപൂർ ഹൈകോടതി ഉത്തരവിട്ടത്​ ഒരാഴ്​ച മുമ്പായിരുന്നു. സിംഗപൂരിൽ ഇരുവരുടേയും ഉടമസ്ഥതയിലുള്ള പവ്​ലിയൻ പോയിൻറ്​ കോർപറേഷൻ എന്ന കമ്പനിയുടെ പേരിലുള്ളതാണ്​ അക്കൗണ്ട്​.

പഞ്ചാബ്​ നാഷണൽ ബാങ്കിൽ നിന്ന്​ കോടികളുടെ വായ്​പയെടുത്ത് തിരിച്ചടക്കാതെ​ മുങ്ങിയ കേസിൽ മാർച്ച്​ 19നാണ്​ നീരവ്​ മോദി സ്​കോട്ട്​ലാൻറ്​ യാർഡിൽ അറസ്​റ്റിലായത്​. സൗത്ത്​ വെസ്​റ്റ്​ ലണ്ടനിലെ വാണ്ട്​സ്​വർത്ത്​ ജയിലിലാണ്​ നീരവ്​ ഇപ്പോഴുള്ളത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsPNBNirav Modidrt pune
News Summary - drt pune directs nirav modi to pay rs 7300 crore with interest to pnb -india news
Next Story