യു.എസിൽ വൈറസിെൻറ രണ്ടാം വ്യാപനമോ?; വിപണികളിൽ നഷ്ടം
text_fieldsവാഷിങ്ടൺ: യു.എസിൽ കോവിഡ് 19 വൈറസിെൻറ രണ്ടാം വ്യാപനമുണ്ടാകുമെന്ന് ആശങ്ക. ഇതുമൂലം രാജ്യത്തെ രണ്ട് ഓഹരി സൂചികകളും നഷ്ടത്തോടെ വ്യാപാരം തുടങ്ങി. നാസ്ഡാക്, ഡൗജോൺസ് എന്നീ രണ്ട് സൂചികകളും നഷ്ടത്തിലാണ്.
സാമ്പത്തിക സ്ഥിതി സംബന്ധിച്ച ഫെഡറൽ റിസർവിെൻറ പ്രഖ്യാപനവും ഓഹരി വിപണിക്ക് തിരിച്ചടിയായി. യു.എസ് വിപണികളിലെ തകർച്ച വെള്ളിയാഴ്ച ഇന്ത്യൻ ഓഹരി വിപണിയേയും സ്വാധീനിച്ചേക്കാം. 707.48 പോയിൻറിെൻറ നഷ്ടത്തോടെയാണ് ഡൗജോൺസ് വ്യാപാരം തുടങ്ങിയത്. 2.62 ശതമാനത്തിെൻറ നഷ്ടമാണ് രേഖപ്പെടുത്തിയത്. നാസ്ഡാക് 229.11 പോയിൻറ് നഷ്ടത്തോടെയും വ്യാപാരം ആരംഭിച്ചു.
കോവിഡ് അമേരിക്കയിൽ പടരുന്നതാണ് വിപണികളേയും സ്വാധീനിക്കുന്നത്. ഇതുമൂലമുണ്ടാകുന്ന സാമ്പത്തിക ആഘാതം പ്രതീക്ഷിച്ചതിലും കൂടുതലായിരിക്കുമെന്ന നിക്ഷേപകരുടെ വിലയിരുത്തലുകളും വിപണിയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.
