ഇ.​പി.​എ​ഫി​ൽ ഇ​ര​ട്ട ന​ഷ്​​ടം

  • പ​​ലി​​ശ​​കു​​റ​​ച്ചു; ഒാ​​ഹ​​രി​​യും വി​​റ്റു•10 തൊ​​ഴി​​ലാ​​ളി​​ക​​ളു​​ള്ള സ്​​​ഥാ​​പ​​നം  ഇ.​​പി.​​എ​​ഫ്​ പ​​രി​​ധി​​യി​​ൽ

EPF.

ന്യൂ​​ഡ​​ൽ​​ഹി: എം​​പ്ലോ​​യീ​​സ്​ പ്രോ​​വി​​ഡ​​ൻ​​റ്​ ഫ​​ണ്ട്​ (ഇ.​​പി.​​എ​​ഫ്) വ​​രി​​ക്കാ​​രാ​​യ ജീ​​വ​​ന​​ക്കാ​​ർ​​ക്ക്​ ഇ​​ര​​ട്ട ന​​ഷ്​​​ടം. നി​​ക്ഷേ​​പ​​ത്തി​െ​ൻ​റ പ​​ലി​​ശ​​നി​​ര​​ക്ക്​ 8.65 ശ​​ത​​മാ​​ന​​ത്തി​​ൽ​​നി​​ന്ന്​ 8.55 ശ​​ത​​മാ​​ന​​മാ​​യി വെ​​ട്ടി​​ക്കു​​റി​​ച്ച​​തി​​നൊ​​പ്പം, കൂ​​ടു​​ത​​ൽ ആ​​ദാ​​യ​​മു​​ണ്ടാ​​ക്കാ​​ൻ ഇ.​​പി.​​എ​​ഫ്​ ഒാ​​ർ​​ഗ​​നൈ​​സേ​​ഷ​​ൻ ന​​ട​​ത്തി​​യ ഒാ​​ഹ​​രി വി​​പ​​ണി നി​​ക്ഷേ​​പം ന​​ഷ്​​​ട​​ത്തി​​ൽ ക​​ലാ​​ശി​​ച്ചു. വ​​രി​​ക്കാ​​ർ​​ക്കു പു​​തു​​ക്കി നി​​ശ്ച​​യി​​ച്ച കു​​റ​​ഞ്ഞ പ​​ലി​​ശ​​നി​​ര​​ക്ക്​ ന​​ൽ​​കാ​​ൻ 3,700 കോ​​ടി​​യു​​ടെ ഒാ​​ഹ​​രി​​ക​​ൾ വി​​റ്റ്​ 1,011 കോ​​ടി സ​​മാ​​ഹ​​രി​​ച്ചു.

വ​​രി​​ക്കാ​​ർ​​ക്ക്​ കൂ​​ടു​​ത​​ൽ വ​​രു​​മാ​​നം വാ​​ഗ്​​​ദാ​​നം ചെ​​യ്​​​താ​​ണ്​ ഒാ​​ഹ​​രി വി​​പ​​ണി​​യി​​ൽ മു​​ത​​ലി​​റ​​ക്കി​​യ​​തെ​​ങ്കി​​ലും, നി​​ല​​വി​​ലെ വ​​രു​​മാ​​നം പോ​​ലും നി​​ല​​നി​​ർ​​ത്തി​​ക്കൊ​​ടു​​ക്കാ​​ൻ ഇ.​​പി.​​എ​​ഫ്​ ഒാ​​ർ​​ഗ​​നൈ​​സേ​​ഷ​​ന്​ സാ​​ധി​​ച്ചി​​ല്ല. 2015ൽ ​​എ​​ടു​​ത്ത തീ​​രു​​മാ​​നം അ​​നു​​സ​​രി​​ച്ച്​ 44,000 കോ​​ടി​​യി​​ൽ​​പ​​രം രൂ​​പ​​യാ​​ണ്​ ഒാ​​ഹ​​രി​​ക്ക​​േ​​മ്പാ​​ള​​ത്തി​​ൽ നി​​ക്ഷേ​​പി​​ച്ച​​ത്. ഇ​​തി​​ൽ ഒ​​രു പ​​ങ്കാ​​ണ്​ വി​​റ്റ​​ത്. വ​​രി​​ക്കാ​​രു​​ടെ സ​​ഞ്ചി​​ത നി​​ധി​​യി​​ൽ ഇൗ ​​കു​​റ​​വു​ വ​​രും. അ​​ഞ്ചു വ​​ർ​​ഷ​​ത്തി​​നി​​ട​​യി​​ൽ ഇ​​തു ര​​ണ്ടാം ത​​വ​​ണ​​യാ​​ണ്​ ഇ.​​പി.​​എ​​ഫ്​ പ​​ലി​​ശ​​നി​​ര​​ക്കു കു​​റ​​ക്കേ​​ണ്ടി വ​​രു​​ന്ന​​ത്. 

ഇ.​​പി.​​എ​​ഫി​​ൽ കൂ​​ടു​​ത​​ൽ വ​​രി​​ക്കാ​​രെ ചേ​​ർ​​ക്കാ​​ൻ നി​​യ​​മ​​ഭേ​​ദ​​ഗ​​തി ഉ​​ട​​ന​​ടി ന​​ട​​പ്പാ​​ക്കാ​​നും ക​​ഴി​​ഞ്ഞ ദി​​വ​​സം ന​​ട​​ന്ന ട്ര​​സ്​​​റ്റി ബോ​​ർ​​ഡ്​ യോ​​ഗം തീ​​രു​​മാ​​നി​​ച്ചി​​ട്ടു​​ണ്ട്. 20 ജീ​​വ​​ന​​ക്കാ​​രു​​ള്ള തൊ​​ഴി​​ൽ സ്​​​ഥാ​​പ​​നം ഇ.​​പി.​​എ​​ഫ്​ പ​​ദ്ധ​​തി​​യി​​ൽ നി​​ർ​​ബ​​ന്ധ​​മാ​​യും ചേ​​ർ​​ന്നി​​രി​​ക്ക​​ണ​​മെ​​ന്നാ​​ണ്​ നി​​ല​​വി​​ലെ വ്യ​​വ​​സ്​​​ഥ. ഇ​​നി ജീ​​വ​​ന​​ക്കാ​​രു​​ടെ എ​​ണ്ണം 10 ആ​​യി ചു​​രു​​ക്കു​​ക​​യാ​​ണ്. ഇ​​തു​​വ​​ഴി വ​​രി​​ക്കാ​​രു​​ടെ എ​​ണ്ണം മൂ​​ന്നി​​ലൊ​​ന്നു ക​​ണ്ട്​ വ​​ർ​​ധി​​ക്കും. ഒാ​​ഹ​​രി​​ക്ക​േ​​മ്പാ​​ള​​ത്തി​​ൽ എ​​റി​​യാ​​വു​​ന്ന സ​​ഞ്ചി​​ത​​നി​​ധി​​യു​​ടെ വ​​ലി​​പ്പ​​വും ഉ​​യ​​രും.സ​​ഞ്ചി​​ത​​നി​​ധി​​യി​​ൽ​​നി​​ന്ന്​ 15 ശ​​ത​​മാ​​നം തു​​ക​​യാ​​ണ്​ ഒാ​​ഹ​​രി വി​​പ​​ണി​​യി​​ൽ നി​​ക്ഷേ​​പി​​ച്ച​​ത്. ബാ​​ക്കി 85 ശ​​ത​​മാ​​നം ബോ​​ണ്ട്​ നി​​ക്ഷേ​​പ​​വും സ്​​​ഥി​​ര​​നി​​ക്ഷേ​​പ​​വു​​മാ​​ണ്. ബോ​​ണ്ടി​​ൽ​​നി​​ന്നു​​ള്ള പ്ര​​തി​​വ​​ർ​​ഷ വ​​രു​​മാ​​നം എ​​ട്ടു ശ​​ത​​മാ​​ന​​മാ​​ണെ​​ന്ന്​ സ​​ർ​​ക്കാ​​ർ വി​​ശ​​ദീ​​ക​​രി​​ക്കു​​ന്നു. ഒാ​​ഹ​​രി​​യി​​ൽ മു​​ട​​ക്കി​​യ​​തി​​ന്​ ശ​​രാ​​ശ​​രി 16 ശ​​ത​​മാ​​നം വ​​രു​​മാ​​ന​​മു​​ണ്ട്. എ​​ന്നാ​​ൽ, അ​​തി​​ലൊ​​രു പ​​ങ്ക്​  വി​​റ്റ​​പ്പോ​​ൾ സ​​ഞ്ചി​​ത​​നി​​ധി കു​​റ​​ഞ്ഞു.

ഇ​​പ്പോ​​ൾ നി​​ശ്ച​​യി​​ച്ച പ​​ലി​​ശ​​നി​​ര​​ക്ക്​ ഉ​​റ​​പ്പു വ​​രു​​ത്താ​​നാ​​ണ്​ ഒാ​​ഹ​​രി​​യി​​ൽ ഒ​​രു പ​​ങ്ക്​ വി​​റ്റ​​തെ​​ന്ന്​ സ​​ർ​​ക്കാ​​ർ വി​​ശ​​ദീ​​ക​​രി​​ക്കു​​ന്നു​​ണ്ടെ​​ങ്കി​​ലും, മ​​റ്റൊ​​ന്നാ​​ണ്​ ക​​ണ​​ക്കു​​ക​​ൾ പ​​റ​​യു​​ന്ന​​ത്. ക​​ഴി​​ഞ്ഞ വ​​ർ​​ഷം 8.65 ശ​​ത​​മാ​​നം പ​​ലി​​ശ ന​​ൽ​​കി​​യി​​യി​​ട്ടും 695 കോ​​ടി​​യു​​ടെ മി​​ച്ചം ഇ.​​പി.​​എ​​ഫ്​ ഒാ​​ർ​​ഗ​​നൈ​​സേ​​ഷ​​ന്​ ഉ​​ണ്ടാ​​യി​​രു​​ന്നു. പ​​ലി​​ശ കു​​റ​​ക്കു​​ക​​യും ഒാ​​ഹ​​രി വി​​ൽ​​ക്കു​​ക​​യൂം ചെ​​യ്​​​ത​ ശേ​​ഷം പ്ര​​തീ​​ക്ഷി​​ക്കു​​ന്ന മി​​ച്ചം 586 കോ​​ടി​​യാ​​ണ്. ക​​ഴി​​ഞ്ഞ സാ​​മ്പ​​ത്തി​​ക വ​​ർ​​ഷ​​ത്തെ പ​​ലി​​ശ​​നി​​ര​​ക്ക്​ നി​​ല​​നി​​ർ​​ത്തി​​യാ​​ൽ​​പോ​​ലും 50 കോ​​ടി​​യോ​​ളം രൂ​​പ​​യു​​ടെ മി​​ച്ചം ഉ​​ണ്ടാ​​കു​​മെ​​ന്നാ​​ണ്​ ചൂ​​ണ്ടി​​ക്കാ​​ണി​​ക്ക​​പ്പെ​​ടു​​ന്ന​​ത്. എ​​ന്നി​​ട്ടും പ​​ലി​​ശ കു​​റ​​ക്കു​​ക​​യാ​​ണ്​ ചെ​​യ്​​​ത​​ത്.  നി​​ല​​വി​​ലെ സാ​​മ്പ​​ത്തി​​ക വി​​പ​​ണി സാ​​ഹ​​ച​​ര്യ​​ങ്ങ​​ളി​​ൽ പ​​ലി​​ശ കു​​റ​​ച്ചേ മ​​തി​​യാ​​വൂ എ​​ന്നാ​​ണ്​ വി​​ശ​​ദീ​​ക​​ര​​ണം. സ​​ർ​​ക്കാ​​ർ ന​​ട​​പ്പാ​​ക്കി​​യ നോ​​ട്ടു നി​​രോ​​ധ​​ന​​വും കോ​​ർ​​പ​​റേ​​റ്റു​​ക​​ളു​​ടെ വാ​​യ്​​​പ ത​​ട്ടി​​പ്പും ധ​​ന​​കാ​​ര്യ സ്​​​ഥാ​​പ​​ന​​ങ്ങ​​ളു​​ടെ പ്ര​​വ​​ർ​​ത്ത​​നം താ​​ളം തെ​​റ്റി​​ച്ചി​​ട്ടു​​ണ്ട്. ബാ​​ങ്കു​​ക​​ളും ചെ​​റു​​കി​​ട സ​​മ്പാ​​ദ്യ പ​​ദ്ധ​​തി​​ക​​ളും നി​​ക്ഷേ​​പ​​ത്തി​​ന്​ പ​​ലി​​ശ കു​​റ​​ച്ചു​​കൊ​​ണ്ടു വ​​രു​​ന്ന​​തി​​നു പു​​റ​​മെ​​യാ​​ണ്​ ഇ.​​പി.​​എ​​ഫ്​ നി​​ക്ഷേ​​പ​​ത്തി​െ​ൻ​റ വ​​രു​​മാ​​ന​​വും ഇ​​ടി​​യു​​ന്ന​​ത്. ​ബാ​​ങ്ക്​ ചാ​​ർ​​ജു​​ക​​ൾ പ​​ല വി​​ധ​​ത്തി​​ൽ ചു​​മ​​ത്തു​​ക​​യും ചെ​​യ്യു​​ന്നു. ഉ​​ദ്യോ​​ഗ​​സ്​​​ഥ​​ര​​ട​​ക്കം മ​​ധ്യ​​വ​​ർ​​ഗ​​ക്കാ​​ർ​​ക്ക്​ സ​​ർ​​ക്കാ​​റി​​നോ​​ടു​​ള്ള അ​​തൃ​​പ്​​​തി വ​​ർ​​ധി​​ക്കു​​ന്ന​​ത്​ ബി.​​ജെ.​​പി​​ക്ക്​ രാ​​ഷ്​​​ട്രീ​​യ​​മാ​​യി ന​​ഷ്​​​ട​​ക്ക​​ച്ച​​വ​​ടം കൂ​​ടി​​യാ​​ണ്. കോ​​ർ​​പ​​റ​​റ്റു കൊ​​ള്ള​​ക്ക്​ വ​​ഴി​​യൊ​​രു​​ക്കു​​ന്ന​​തി​​നൊ​​പ്പം സാ​​ധാ​​ര​​ണ​​ക്കാ​​ര​​നെ പോ​​ക്ക​​റ്റ​​ടി​​ക്കു​​ന്നു​​വെ​​ന്ന ആ​​ക്ഷേ​​പ​​മാ​​ണ്​ സ​​ർ​​ക്കാ​​റി​​നെ​​തി​​രെ ഉ​​യ​​രു​​ന്ന​​ത്.  

Loading...
COMMENTS