Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightട്രംപ്​ കാണുന്നത്​...

ട്രംപ്​ കാണുന്നത്​ ക്ലിൻറണും ഒബാമയും കാണാത്ത ഇന്ത്യ -മുകേഷ്​ അംബാനി

text_fields
bookmark_border
ambani
cancel

ന്യൂഡൽഹി: മുൻ അമേരിക്കൻ പ്രസിഡൻറുമാരായ ജോൺ കാർട്ടർ, ബിൽ ക്ലിൻറൻ, ബറാക്​ ഒബാമ എന്നിവരെല്ലാം കണ്ട ഇന്ത്യയായിരി ക്കില്ല ഡോണൾഡ്​ ട്രംപ്​ കാണുകയെന്ന്​ റിലയൻസ്​ ചെയർമാനും മാനേജിങ്​ ഡയറക്​ടറുമായ മുകേഷ്​ അംബാനി. മൈക്രോസോഫ ്റ്റ്​ സി.ഇ.ഒ സത്യ നാദെല്ലയുമായി നടത്തിയ ചാറ്റ്​ ഷോക്കിടെയായിരുന്നു അംബാനിയുടെ പ്രസ്​താവന. ​ൈമക്രോസോഫ്റ്റ്​ ഫ്യൂചർ ഡീകോഡഡ്​ സി.ഇ.ഒ സമ്മിറ്റിലായിരുന്നു ഇരുവരും സംസാരിച്ചത്​.

‘ഞങ്ങളിവിടെ സംസാരിച്ചുകൊണ്ടിരിക്കു​​േമ്പാൾ അമേരിക്കൻ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപ്​ അഹമ്മദാബാദിൽ എത്തിയിരിക്കുകയാണ്​. മുൻ അമേരിക്കൻ പ്രസിഡൻറുമാരായ ജോൺ കാർട്ടർ, ബിൽ ക്ലിൻറൻ, ബറാക്​ ഒബാമ എന്നിവരെല്ലാം കണ്ട ഇന്ത്യയായിരിക്കില്ല ട്രംപ്​ കാണുന്ന 2020ലെ ഇന്ത്യ. അത്​ പൂർണമായും നവീനമായിരിക്കും. ഇന്ന്​​ കോടിക്കണക്കിന്​ ഇന്ത്യക്കാരിൽ ഓരോരുത്തരും ​സ്വന്തമായി ഫോണുള്ളവരാണ്​. ഇപ്പോൾ ഇന്ത്യയിലെ മൊബൈൽ നെറ്റ്​വർക്​ വളരെ സ്​ട്രോങ്ങാണ്​. അത്​ ലോക രാജ്യങ്ങളുമായി കിടപിടിക്കുന്നതാണെന്നും’ അംബാനി പറഞ്ഞു.

ambani-satya-nadella
അംബാനിയും സത്യ നാദെല്ലയും സമ്മിറ്റിനിടെ

കഴിഞ്ഞ കുറച്ച്​ വർഷങ്ങളിലായി മൈക്രോസോഫ്റ്റി​​െൻറ വലിയ മുന്നേറ്റത്തിലും അതിൽ പ്രധാനപങ്കുവഹിച്ച സത്യ നാദെല്ലയുടെ നേതൃപാടവത്തിലും അദ്ദേഹത്തെ അഭിനന്ദിച്ച അംബാനി എല്ലാ ഇന്ത്യക്കാരും അതിൽ അഭിമാനം കൊള്ളുന്നുവെന്നും പറഞ്ഞു. ‘റിലയൻസ്​ ഒരു സ്റ്റാർട്ട്​അപ്പായി തുടങ്ങിയതാണ്​. അമ്പത്​ വർഷങ്ങൾക്ക്​ മുമ്പ്​ ഒരു കസേരയും മേശയും ആയിരം രൂപയുമായി എ​​െൻറ പിതാവ്​ ധീരുഭായ്​ അംബാനി ആരംഭിച്ചതാണ്​ ഈ സ്ഥാപനം. പിന്നീട്​ അത്​ മൈക്രോ ഇൻഡസ്​ട്രിയായി. പിന്നെ സ്​മാൾ, മീഡിയം ഇൻഡസ്​ട്രിയായി ഇപ്പോൾ ഞങ്ങൾ ഒരു വലിയ ഇൻഡസ്​ട്രിയായി വളർന്നു. ഇന്ത്യയിലെ ഓരോ ചെറുകിട ബിസിനസുകാരനും ധിരുഭായി അംബാനിയോ ബിൽഗേറ്റ്​സോ ആവാൻ സാധിക്കുമെന്നും’ അദ്ദേഹം സമ്മിറ്റിൽ കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mukesh ambanitrump india visit
News Summary - Donald Trump Will See A Different India Than Clinton Or Obama: Mukesh Ambani
Next Story