Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightഎച്ച്​–1ബി വിസ...

എച്ച്​–1ബി വിസ പരിഷ്​കരണം; ഇന്ത്യൻ ​​െഎ.ടി കമ്പനികൾക്ക്​ കനത്ത നഷ്​ടം

text_fields
bookmark_border
എച്ച്​–1ബി വിസ പരിഷ്​കരണം; ഇന്ത്യൻ ​​െഎ.ടി  കമ്പനികൾക്ക്​ കനത്ത നഷ്​ടം
cancel

വാഷിങ്​ടൺ: യാത്ര വിലക്കിന്​ പിന്നാലെ എച്ച്​–1ബി വിസയിലും അമേരിക്ക നിയന്ത്രണമേർപ്പെടുത്തുന്നു.    ഇ​ൻഫോസിസ്​, വിപ്രോ പോലുള്ള ഇന്ത്യൻ ​െഎ.ടി കമ്പനികൾക്കാവും ഇൗ തീരുമാനം കടുത്ത  വെല്ലുവിളി ഉയർത്തുക. തിങ്കളാഴ്​ചയാണ്​ ഇതു സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്ത്​ വന്നത്​. ഇതിലൂടെ എകദേശം 4000 കോടി രൂപയാണ്​ ​ഇന്ത്യൻ ​​െഎ.ടി മേഖലക്ക്​ നഷ്​ടമാവുക. നഷ്​ടം നികത്താൻ ചൈനീസ്​ വിപണിയാണ്​ കമ്പനികൾ ലക്ഷ്യം വെക്കുന്നത്​. മറ്റ്​ രാജ്യങ്ങളിൽ നിന്നുള്ള പ്രൊഫഷണലുകൾക്ക്​ അമേരിക്കയിൽ ​​ജോലി ചെയ്യുന്നതിനായി നൽകുന്ന വിസയാണ്​ എച്ച്​–1ബി. 

അമേരിക്കയിലേക്കുള്ള കുടി​യേറ്റത്തിനുള്ള വലിയൊരു മാർഗമാണ്​ എച്ച്​-1ബി വിസ. ഇതിൽ നിയന്ത്രണമേർപ്പെടുത്തുന്നതിലൂടെ അമേരിക്കയിലേക്കുള്ള പ്രൊഫഷണലുകളുടെ കുടി​യേറ്റത്തെ നിയന്ത്രിക്കാമെന്നും ട്രംപ്​ കണക്കുകൂട്ടുന്നു. വൈകാതെ തന്നെ ഇതിനുള്ള എക്​സിക്യൂട്ടിവ്​ ഒാർഡറിൽ ട്രംപ്​ ഒപ്പു വെക്കുമെന്നാണ്​ സൂചന. എച്ച്​–1ബി വിസയിൽ നിയന്ത്രണമേർപ്പെടുത്തുന്നതിന്​ മുമ്പായി അമേരിക്കയിലെ തൊഴിൽ വകുപ്പ്​ വിസ നിയമങ്ങൾ ദുരുപയോഗം ചെയ്​തോ എന്നും കർശനമായി പരിശോധിക്കും. ഇതിന്​ ശേഷമാവും ട്രംപ്​ പുതിയ ഉത്തരവിൽ ഒപ്പു വെക്കുക. 


എച്ച്-1 ബി വിസ: ഇന്ത്യ അമേരിക്കയെ ആശങ്ക അറിയിച്ചു 
ന്യൂഡല്‍ഹി: എച്ച്-1 ബി വിസ വ്യവസ്ഥകള്‍ പുന:പരിശോധിക്കാനുള്ള  യു.എസ് നീക്കത്തില്‍  ഇന്ത്യക്ക്  കടുത്ത  ആശങ്ക. പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍െറ പുതിയ എക്സിക്യൂട്ടിവ് ഉത്തരവില്‍  എച്ച്-1 ബി വിസയടക്കം തൊഴില്‍ വിസകളില്‍ പരിഷ്കാരം കൊണ്ടുവരുമെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് ഇന്ത്യയുടെ ഉത്കണ്ഠ. യു.എസ് ഭരണകൂടത്തെയും യു.എസ് കോണ്‍ഗ്രസിനെയും ഇക്കാര്യം അറിയിച്ചതായി വിദേശകാര്യ  മന്ത്രാലയ വക്താവ് വികാസ് സ്വരൂപ്  പറഞ്ഞു. 
ട്രംപ്  വീണ്ടും കൊണ്ടുവരുന്ന  എക്സിക്യൂട്ടിവ് ഉത്തരവില്‍ ഐ.ടി മേഖലയിലടക്കം ഇന്ത്യന്‍ കമ്പനികളെ പ്രതികൂലമായി ബാധിക്കുന്ന നിര്‍ദേശങ്ങള്‍ ഉണ്ട്. കുടിയേറ്റക്കാരുടെ കാര്യത്തില്‍ സമ്പൂര്‍ണ നിയന്ത്രണമാണ്  ട്രംപ് ലക്ഷ്യമിടുന്നത്. ഇത് ഇന്ത്യക്കാര്‍ക്ക് പ്രത്യേകിച്ച് ഐ.ടി മേഖലയിലെ കമ്പനികളെ  പ്രതികൂലമായി ബാധിക്കുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇതേകുറിച്ച് സ്വരൂപ് കൂടുതലൊന്നും പറഞ്ഞില്ല. 

എച്ച്-1 ബി വിസക്കുള്ള തുക ഇരട്ടിയാക്കുമെന്ന ആശങ്കയും ഉണ്ട്. പുതുതായി തയാറാക്കുന്ന എക്സിക്യൂട്ടിവ് ഉത്തരവിന്‍െറ കരട് ചില വാര്‍ത്താവെബ്സൈറ്റുകള്‍ക്ക് കഴിഞ്ഞ ദിവസം ചോര്‍ന്നു കിട്ടിയിരുന്നു. വിദ്യാര്‍ഥികള്‍ക്കും മറ്റും മുന്‍ പ്രസിഡന്‍റ് ഒബാമ നല്‍കിയ  വിസ ആനുകൂല്യങ്ങളും അമേരിക്കയില്‍ തങ്ങാനുള്ള ഇളവുകളും എടുത്തു കളയുന്നതാണ് കരട് രേഖ. എച്ച്-1 ബി വിസ അപേക്ഷകരില്‍ മൂന്നിലൊന്ന് ഇന്ത്യക്കാരാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:H-1BDonald Trump
News Summary - Donald Trump likely to issue executive order to limit H1-B visas
Next Story