പെട്രോൾ, ഡീസൽ വില കൂടി
text_fieldsന്യൂഡൽഹി: തുടർച്ചയായ രണ്ടാം ദിവസവും രാജ്യത്ത് പെട്രോൾ ഡീസൽ വില കൂടി. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ്ഒായിൽ വ ില ഉയർന്നതോടെയാണ് രാജ്യത്തും വില വർധനയുണ്ടായത്. പെട്രോൾ വില ലിറ്ററിന് 8 പൈസയുമാണ് ഡീസലിന് 20 പൈസയുമാണ് വർധിച്ചത്.
പുതുക്കിയ നിരക്കുകൾ പ്രകാരം കോഴിക്കോട് ഒരു ലിറ്റർ പെട്രോളിന് 72.59 രൂപയും ഡീസലിന് 68.76 രൂപയുമാണ് വില. ഡൽഹി, മുംബൈ, ചെന്നൈ, ബംഗളൂരു തുടങ്ങിയ രാജ്യത്തിെൻറ വിവിധ നഗരങ്ങളിലും ഇന്ധനവില വർധിച്ചിട്ടുണ്ട്. കൊച്ചിയിൽ പെട്രോൾ വില ലിറ്ററിന് 72.501രൂപയും ഡീസലിന് 68.541 രൂപയുമാണ് വില. തിരുവനന്തപുരത്ത് പെട്രോളിന് 73.78 രൂപയും ഡീസലിന് 69.86 രൂപയുമാണ് വില.
അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ്ഒായിൽ വില കഴിഞ്ഞ ദിവസം ഉയർന്നിരുന്നു. ഒപെക് ഉൽപാദനം വെട്ടിക്കുറക്കുമെന്ന വാർത്തകളാണ് അന്താരാഷ്ട്ര വിപണിയിലെ എണ്ണവിലയെ സ്വാധീനിച്ചത്. ഇത് ഇന്ത്യൻ വിപണിയിലും പ്രതിഫലിക്കുകയായിരുന്നു.
