കോബ്രയുടെ വെളിപ്പെടുത്തൽ നിഷേധിച്ച് ഡി.എച്ച്.എഫ്.എൽ
text_fieldsന്യൂഡൽഹി: കടലാസ് കമ്പനികളെ ഉപയോഗിച്ച് 31,000 കോടിയുടെ തട്ടിപ്പ് നടത്തിെയന്ന കോബ്ര പോസ്റ്റിെൻറ വാർത്ത നിഷേധിച്ച് ഡി.എച്ച്.എഫ്.എൽ. കമ്പനിക്കെതിരെ പരാതി നൽകിയ വികാസ് ശേഖർ ഒാഹരി ഉടമയല്ലെന്ന് ഡി.എച്ച്.എഫ്.എൽ വ്യക്തമാക്കിയിട്ടുണ്ട്. ഇയാൾക്ക് കമ്പനിയുമായി സാമ്പത്തിക ബന്ധങ്ങളില്ലെന്നും ഡി.എച്ച്.എഫ്.എൽ ബി.എസ്.ഇയെ അറിയിച്ചു.
വിജയ് ശേഖറിനെതിരെ പരാതി നൽകിയിട്ടുണ്ടെന്നും നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും ഡി.എച്ച്.എഫ്.എൽ വ്യക്തമാക്കിയിട്ടുണ്ട്. കമ്പനിയുടെ പ്രവർത്തനങ്ങൾ പോരായ്മകളുണ്ടായിട്ടുണ്ടെങ്കിൽ പരിശോധിക്കുമെന്നും ഡി.എച്ച്.എഫ്.എൽ അറിയിച്ചു.
അതേ സമയം ആരോപണങ്ങളെ തുടർന്ന് കമ്പനിയുടെ ഒാഹരി വിലയിൽ ഇടിവുണ്ടായി. സെൻസെക്സിൽ 7.73 ശതമാനം നഷ്ടത്തോടെ 153.50 രൂപക്കാണ് ഡി.എച്ച്.എഫ്.എല്ലിെൻറ ഒാഹരികൾ വ്യാപാരം ആരംഭിച്ചത്. ഒരു ഘട്ടത്തിൽ കമ്പനിയുടെ ഒാഹരി വിലയിൽ 9.73 ശതമാനം വരെ നഷ്ടം രേഖപ്പെടുത്തി.
