എണ്ണവില വർധന​ നീട്ടിവെക്കാൻ നിർദേശം നൽകിയിട്ടില്ലെന്ന്​ മന്ത്രി ധർമേന്ദ്ര പ്രധാൻ

23:25 PM
12/04/2018

ന്യൂ​ഡ​ൽ​ഹി: ക​ർ​ണാ​ട​ക തെ​ര​ഞ്ഞെ​ടു​പ്പി​ന്​ മു​ന്നോ​ടി​യാ​യി എ​ണ്ണ​വി​ല വ​ർ​ധ​ന​ നീ​ട്ടി​വെ​ക്കാ​ൻ ക​മ്പ​നി​ക​ൾ​ക്ക്​ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടി​ല്ലെ​ന്ന്​ കേ​ന്ദ്ര പെ​​ട്രോ​ളി​യം മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ. തെ​ര​​ഞ്ഞെ​ടു​പ്പി​ൽ തി​രി​ച്ച​ടി ഭ​യ​ന്ന്​ കേ​ന്ദ്ര​സ​ർ​ക്കാ​ർ എ​ണ്ണ​ക്ക​മ്പ​നി​ക​ൾ​ക്ക്​ വി​ല വ​ർ​ധി​പ്പി​ക്ക​രു​തെ​ന്ന്​ നി​ർ​ദേ​ശം ന​ൽ​കി​യ​താ​യ വാ​ർ​ത്ത​ക​ളോ​ട്​ പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

അ​ന്താ​രാ​ഷ്​​ട്ര വി​പ​ണി​യി​ലെ വി​ല​മാ​റ്റ​മ​നു​സ​രി​ച്ച്​ എ​ണ്ണ​വി​ല മാ​റ്റു​ന്ന​തി​നു​ള്ള അ​ധി​കാ​രം ക​മ്പ​നി​ക​ൾ​ക്ക്​ ന​ൽ​കി​യ​ത്​​ സ​ർ​ക്കാ​റി​​​െൻറ വ​ള​രെ ആ​സൂ​ത്രി​ത​മാ​യ തീ​രു​മാ​ന​മാ​യി​രു​ന്നു. ഇ​ക്കാ​ര്യ​ത്തി​ൽ ഇ​നി​യൊ​രു തി​രി​ച്ചു​പോ​ക്കി​ല്ല. ഇ​തി​ലൂ​ടെ മ​ത്സ​രം ശ​ക്​​തി​പ്പെ​ടു​മെ​ന്നാ​ണ്​ സ​ർ​ക്കാ​ർ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. അ​ങ്ങ​നെ സം​ഭ​വി​ച്ചി​ല്ലെ​ങ്കി​ൽ പ്ര​ശ്​​ന​ത്തി​ന്​ മ​റ്റൊ​രു പ​രി​ഹാ​ര​വു​മി​ല്ല- മ​ന്ത്രി മാ​ധ്യ​മ​ങ്ങ​ളോ​ട്​ പ​റ​ഞ്ഞു.

COMMENTS