Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightവാഹന വിപണി...

വാഹന വിപണി നേരിടുന്നത്​ 16 വർഷത്തിനിടയിലെ വലിയ തകർച്ച

text_fields
bookmark_border
വാഹന വിപണി നേരിടുന്നത്​ 16 വർഷത്തിനിടയിലെ വലിയ തകർച്ച
cancel

മുംബൈ: നോട്ട്​ പിൻവലിക്കൽ മൂലം രാജ്യത്തെ വാഹന വിപണി നേരിടുന്നത്​ 16 വർഷത്തിനി​ടയിലെ ഏറ്റവും വലിയ തകർച്ച. ഡിസംബർ മാസത്തിൽ കാർ വിൽപനയിൽ 18.66 ശതമാനത്തി​െൻറ കുറവാണ്​ ഉണ്ടായത്​. 2000ന്​ ശേഷം ഡിസംബർ മാസത്തിൽ കാർ വിപണിയിലുണ്ടാവുന്ന ഏറ്റവും വലിയ ഇടിവാണ്​ ഇപ്പോൾ രേഖപ്പെടുത്തിയിരിക്കുന്നത്​. സോസൈറ്റി ഒാഫ്​ ഇന്ത്യ മാനുഫാക്​ടച്ചറിങാണ്​ ഇതുസംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്​.
 
ഡിസംബറിൽ 1.2 മില്യൺ കാറുകളാണ്​ ഇന്ത്യയിൽ വിറ്റഴിച്ചത്​.​ ഗ്രാമീണ മേഖലയിലെ കാർ വിൽപനയിൽ വൻ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്​​. ​ഗ്രാമീണ മേഖലയിലെ ഇരുചക്ര വാഹനങ്ങളുടെ വിൽപനയിലും കുറവ്​ സംഭവിച്ചിട്ടുണ്ടെന്നും കണക്കുകൾ പറയുന്നു. ഇരുചക്ര വാഹന വിപണിയിൽ 22 ശതമാനത്തി​െൻറ കുറവാണ്​ ഉള്ളത്​​.

നോട്ട്​ പിൻവലിക്കലിന്​ പുറമെ ഉൽപ്പന്ന സേവന നികുതി സംബന്ധിച്ച ആശങ്കകളും വിപണിയിൽ വാഹനങ്ങളുടെ വിൽപന കുറയുന്നതിന്​ കാരണമായെന്നാണ്​ വിലയിരുത്തൽ. പണം അനിശ്​ചിതാവസ്​ഥ നീങ്ങിയതിന്​ ശേഷം വാഹനം വാങ്ങിയാൽ മതിയെന്ന നിലപാടിലാണ്​ ഉപഭോക്​താക്കൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:currency demonitization
News Summary - demonitization hit vehicle industry
Next Story