Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightനോട്ടു നിരോധനം:...

നോട്ടു നിരോധനം: ക്രെഡിറ്റ്​ കാർഡ്​ ഉപയോഗം വർധിച്ചു; കടക്കെണിയിലായവരും ഏറെ

text_fields
bookmark_border
creditcards
cancel

മും​ബൈ: നോ​ട്ടു നി​രോ​ധ​ന​ത്തി​ന്​ ന​വം​ബ​ർ എ​ട്ടി​ന്​ ഒ​രു​വ​ർ​ഷ​മാ​കു​ന്ന​തി​നി​ടെ ക്രെ​ഡി​റ്റ്​ കാ​ർ​ഡ്​ ഉ​പ​യോ​ഗി​ച്ച്​ പ​ണം തി​രി​ച്ച​ട​ക്കാ​ത്ത​വ​രു​ടെ എ​ണ്ണം വ​ർ​ധി​ച്ചു.  
ക്രെ​ഡി​റ്റ്​ കാ​ർ​ഡ്​ കു​ടി​ശ്ശി​ക 38.7 ശ​ത​മാ​നം വ​ർ​ധി​ച്ച​താ​യി റി​സ​ർ​വ്​ ബാ​ങ്കി​​െൻറ ക​ണ​ക്കു​ക​ൾ വ്യ​ക്​​ത​മാ​ക്കു​ന്നു. ക്രെ​ഡി​റ്റ്​ കാ​ർ​ഡ്​ ഉ​പ​യോ​ഗി​ച്ച​തി​ന്​ 2017 സെ​പ്​​റ്റം​ബ​ർ വ​രെ ഉ​പ​യോ​ക്​​താ​ക്ക​ൾ ബാ​ങ്കു​ക​ൾ​ക്കും ക്രെ​ഡി​റ്റ്​ കാ​ർ​ഡ്​ ക​മ്പ​നി​ക​ൾ​ക്കും ന​ൽ​കേ​ണ്ട തു​ക 59,900 കോ​ടി​യാ​ണ്.

ക​ഴി​ഞ്ഞ​വ​ർ​ഷം ഇ​തേ​സ​മ​യം പി​രി​ഞ്ഞു​കി​ട്ടാ​നു​ണ്ടാ​യി​രു​ന്ന​ത്​ 43,200 കോ​ടി​യാ​യി​രു​ന്നു. ര​ണ്ടു​വ​ർ​ഷ​ത്തി​നി​ടെ ക്രെ​ഡി​റ്റ്​ കാ​ർ​ഡ്​ കു​ടി​ശ്ശി​ക  77.74 ശ​ത​മാ​ന​മാ​യാ​ണ്​ ഉ​യ​ർ​ന്ന​ത്. 2015 സെ​പ്​​റ്റം​ബ​റി​ൽ 33,700 കോ​ടി​യാ​യി​രു​ന്നു തി​രി​ച്ച​ട​ക്കാ​നു​ണ്ടാ​യി​രു​ന്ന​ത്. ക്രെ​ഡി​റ്റ്​ കാ​ർ​ഡ്​ ഉ​പ​യോ​ഗി​ച്ച്​ കു​ടി​ശ്ശി​ക വ​രു​ത്തി​യാ​ൽ ബാ​ങ്കു​ക​ൾ സാ​ധാ​ര​ണ ഒ​രു മാ​സം 3.49 ശ​ത​മാ​ന​മാ​ണ്​ പ​ലി​ശ ചു​മ​ത്തു​ന്ന​ത്.  ഒ​രു​വ​ർ​ഷം 41.88 ശ​ത​മാ​ന​മാ​ണ്​ പ​ലി​ശ. 59,900 കോ​ടി​യു​ടെ കു​ടി​ശ്ശി​ക​ക്ക്​ ബാ​ങ്കു​ക​ൾ​ക്ക്​ പ​ലി​ശ​മാ​ത്രം ഏ​ക​ദേ​ശം 2090 കോ​ടി ല​ഭി​ക്കും. ഇ​തു​കൂ​ടാ​തെ, ച​ര​ക്കു​സേ​വ​ന നി​കു​തി​യാ​യി 18 ശ​ത​മാ​ന​വും ചു​മ​ത്തും. 

മോ​ദി സ​ർ​ക്കാ​ർ 500, 1000 രൂ​പ നോ​ട്ടു​ക​ൾ അ​സാ​ധു​വാ​ക്കി​യ​പ്പോ​ൾ 2016-2017 ന​വം​ബ​ർ, ഡി​സം​ബ​ർ, ജ​നു​വ​രി മാ​സ​ങ്ങ​ളി​ൽ ക​റ​ൻ​സി ക്ഷാ​മം രൂ​ക്ഷ​മാ​യി​രു​ന്നു. ഇൗ ​സ​മ​യ​ത്താ​യി​രു​ന്നു ക്രെ​ഡി​റ്റ്​ കാ​ർ​ഡ്​ ഉ​പ​യോ​ഗം കു​ത്ത​നെ കൂ​ടി​യ​ത്. റി​സ​ർ​വ്​ ബാ​ങ്ക്​ ക​ണ​ക്കു​പ്ര​കാ​രം ക്രെ​ഡി​റ്റ്​ കാ​ർ​ഡ്​ ഉ​പ​യോ​ക്​​താ​ക്ക​ളു​ടെ എ​ണ്ണം 26.39 ദ​ശ​ല​ക്ഷ​ത്തി​ൽ നി​ന്ന്​ 2017ൽ 32.65 ​ദ​ശ​ല​ക്ഷ​മാ​യാ​ണ്​ ഉ​യ​ർ​ന്ന​ത്.

Show Full Article
TAGS:demonitisation credit card banks business news malayalam news 
News Summary - Demonitision: Credit Card Usage Increased-Business news
Next Story