Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightനോട്ട്​ പിൻവലിക്കൽ:...

നോട്ട്​ പിൻവലിക്കൽ: നഷ്​ടം 3.75 ലക്ഷം കോടി- യശ്വന്ത്​ സിൻഹ

text_fields
bookmark_border
yashwant-sinha
cancel

ന്യൂഡൽഹി: നോട്ട്​ പിൻവലിക്കൽ തീരുമാനം മൂലം രാജ്യത്തിന്​ 3.75 ലക്ഷം കോടിയുടെ നഷ്​ടമുണ്ടായതായി ബി.ജെ.പി​ നേതാവും മുൻ ധനമന്ത്രിയുമായ യശ്വന്ത്​ സിൻഹ. മുമ്പും​ ഭരണാധികാരികൾ നോട്ട്​ പിൻവലിക്കാൻ തീരുമാനിച്ചിട്ടുണ്ട്​. 700 വർഷങ്ങൾക്ക്​ മുമ്പ്​ മുഹമ്മദ്​ ബിൻ തുഗ്ലക്കായിരുന്നു ആദ്യമായി നോട്ട്​ പിൻവലിക്കൽ നടത്തിയതെന്ന്​ മോദിയുടെ തീരുമാനത്തെ പരിഹസിച്ച്​ യശ്വന്ത്​ സിൻഹ പറഞ്ഞു.

നോട്ട്​ പിൻവലിക്കൽ തീരുമാനം എടുത്തതും പ്രഖ്യാപിച്ചതും പ്രധാനമന്ത്രി മോദിയായിരുന്നു. ആർ.ബി.​െഎ ഗവർണറേയോ, ധനമന്ത്രിയേയോ തീരുമാനം പ്രഖ്യാപിക്കാൻ അനുവദിച്ചില്ല. നോട്ട്​ പിൻവലിച്ച്​  മോദി നടത്തിയ  ഒരു മണിക്കൂർ നീണ്ട പ്രസംഗത്തിൽ കള്ളപ്പണം, തീവ്രവാദം, വ്യാജനോട്ട്​ എന്നിവയെ കുറിച്ച്​ പരാമർശിച്ചിരുന്നു. എന്നാൽ ഡിജിറ്റൽ പണമിടപാടിനെ കുറിച്ചും പണരഹിത സമ്പദ്​വ്യവസ്ഥയെ കുറിച്ചും ഒന്നും പറഞ്ഞില്ലെന്നും യശ്വന്ത്​ സിൻഹ വ്യക്​തമാക്കി.

ഗുജറാത്തിൽ ലോകസാഹി ബച്ചോ അഭിയാൻ എന്ന സംഘടന നടത്തിയ പരിപാടിയിൽ സംസാരിക്കു​േമ്പാഴാണ്​ നോട്ട്​ പിൻവലിക്കൽ തീരുമാനത്തെ കളിയാക്കി യശ്വന്ത്​ സിൻഹ രംഗത്ത്​ വന്നത്​. ഗുജറാത്ത്​ മുൻ മുഖ്യമന്ത്രി സുരേഷ്​ മേത്തയും ചടങ്ങിൽ പ​െങ്കടുത്തിരുന്നു. നേരത്തെ ധനമന്ത്രി അരുൺ ജെയ്​റ്റ്​ലിക്കെതിരെയും സിൻഹ പ്രസ്​താവന നടത്തിയിരുന്നു. ജെയ്​റ്റ്​ലി ഗുജറാത്തിന്​ ബാധ്യതയാണെന്നായിരുന്നു സിൻഹയുടെ പ്രസ്​താവന. ജെയ്​റ്റ്​ലി തെരഞ്ഞെടുത്തില്ലെങ്കിൽ ഗുജറാത്തുകാരനായ മറ്റൊരാൾക്ക്​ രാജ്യസഭയിലേക്ക്​ അവസരം കിട്ടുമായിരുന്നുവെന്നും സിൻഹ പറഞ്ഞിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:yashwant sinhademonetisationmalayalam newsBJP
News Summary - Demonetisation has caused a loss of Rs 3.75 lakh crore, economy standing on one leg: Yashwant Sinha-India news
Next Story