Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightനോട്ട്​ പിൻവലിക്കൽ:...

നോട്ട്​ പിൻവലിക്കൽ: ചരിത്രത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക പരിഷ്​കാരം–രത്തൻ ടാറ്റ

text_fields
bookmark_border
നോട്ട്​ പിൻവലിക്കൽ: ചരിത്രത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക പരിഷ്​കാരം–രത്തൻ ടാറ്റ
cancel

മുംബൈ: 500, 1000 രൂപയുടെ നോട്ടുകൾ പിൻവലിച്ച സർക്കാർ തീരുമാനം ഇന്ത്യ​യിലെ  ചരിത്രത്തി​ലെ മൂന്നാമത്തെ വലിയ  സാമ്പത്തിക പരിഷ്​കരണമാണെന്ന്​ പ്രമുഖ വ്യവസായി രത്തൻ ടാറ്റ. നോട്ട്​ പിൻവലിക്കലി​െൻറ പശ്​ചാത്തലത്തിൽ ജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനായി സർക്കാർ പ്രത്യേക നടപടികളെടുക്കണമെന്ന്​ രത്തൻ ടാറ്റ നേരത്തെ നിലപാടെടുത്തിരുന്ന​ു. ഇതിന്​ പിന്നാലെയാണ്​ രത്തൻ ടാറ്റ പുതിയ നിലപാടുമായി ട്വിറ്ററിൽ രംഗത്തെത്തിയത്​.

നോട്ട്​ പിൻവലിക്കൽ ലൈസൻസ്​ രാജ്​ ഇല്ലാതാക്കയതും ജി.എസ്​.ടിയും കഴിഞ്ഞാൽ  ഇന്ത്യൻ സാമ്പത്തിക ചരി​ത്രത്തിലെ മൂന്നാ​മത്തെ വലിയ തീരുമാനമാണ്​.  ഡിജിറ്റൽ ​ഇടപാടുകൾ പ്രോൽസാഹിപ്പിക്കുന്ന പ്രധാനമന്ത്രിയുടെ നയം പണം കൂടുതലായി ഉപയോഗിക്കുന്ന സമ്പദ്​​വ്യവസ്​ഥയിൽ നിന്ന്​ പണം  ഉപയോഗിക്കാത്ത സമ്പദ്​​വ്യവസ്​ഥയിലേക്കുള്ള പരിവർത്തനത്തിന്​ കാരണമാകുമെന്നും അദേഹം ട്വിറ്ററിൽ കുറിച്ചു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ratan tatacurrecy demonetization
News Summary - Demonetisation is among 3 most important economic reforms: Ratan Tata
Next Story