മല്യയുടെ ബംഗളൂരുവിലെ സ്വത്ത്​ കണ്ടുകെട്ടാൻ ഉത്തരവ്

23:29 PM
11/10/2018

ന്യൂ​ഡ​ൽ​ഹി: കോ​ടി​ക​ളു​ടെ ബാ​ങ്ക്​ വാ​യ്​​പ തി​രി​ച്ച​ട​ക്കാ​തെ വി​ദേ​ശ​ത്തേ​ക്ക്​ ക​ട​ന്ന വി​വാ​ദ മ​ദ്യ​വ്യ​വ​സാ​യി വി​ജ​യ്​ മ​ല്യ​യു​ടെ ബം​ഗ​ളൂ​രു​വി​ലെ സ്വ​ത്ത്​ ക​ണ്ടു​കെ​ട്ടാ​ൻ ഡ​ൽ​ഹി കോ​ട​തി ഉ​ത്ത​ര​വി​ട്ടു. വി​ദേ​ശ നാ​ണ​യ വി​നി​മ​യ നി​യ​ന്ത്ര​ണ നി​യ​മം (ഫെ​റ) ലം​ഘി​ച്ചു​വെ​ന്ന കേ​സി​ലാ​ണ് ന​ട​പ​ടി. 

പ​ല​ത​വ​ണ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും മ​ല്യ ഹാ​ജ​രാ​യി​ല്ലെ​ന്ന് ചീ​ഫ്​ മെ​ട്രോ​പോ​ളി​റ്റ​ൻ മ​ജി​സ്​​ട്രേ​റ്റ് ദീ​പ​ക് ഷെ​രാ​വ​ത്ത്​ ചൂ​ണ്ടി​ക്കാ​ട്ടി. മ​ല്യ​യെ പി​ടി​കി​ട്ടാ​പ്പു​ള്ളി​യാ​യി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. 
മ​ല്യ​യു​ടെ പേ​രി​ലു​ള്ള 159 സ്വ​ത്തു​ക്ക​ൾ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ടെ​ന്ന്​ ബം​ഗ​ളൂ​രു ​െപാ​ലീ​സ് കോ​ട​തി​യെ അ​റി​യി​ച്ചു. 

Loading...
COMMENTS