സ്വർണ ഇറക്കുമതിയിൽ 80 ശതമാനം ഇടിവ്
text_fieldsകൊച്ചി: ഉപഭോക്താക്കളുടെ എണ്ണത്തിൽ മുന്നിൽ നിൽക്കുന്ന ഇന്ത്യയിലും ചൈനയിലും സ്വർണത്തിെൻറ ഇറക്കുമതി 80 ശതമാനം ഇടിഞ്ഞു. കഴിഞ്ഞ വർഷത്തിെൻറ നാലാം ത്രൈമാസത്തിലാണ് ഈ ഇടിവുണ്ടായതെന്ന് ആഗോള ഗോള്‍ഡ് കൗണ്‍സിലിെൻറ കണക്കുകൾ വ്യക്തമാക്കുന്നു. 2019 ജനുവരി ഒന്ന് മുതൽ ഡിസംബർ 31വരെയുള്ള കാലയളവിൽ ഇന്ത്യയിലെ ഇറക്കുമതിയിൽ 17 ശതമാനമാണ് കുറവ്. ഇരുരാജ്യങ്ങളിലെയും സാമ്പത്തിക മാന്ദ്യവും വിലയിലെ ചാഞ്ചാട്ടവുമാണ് ഇറക്കുമതി കുറയാൻ കാരണമായി പറയുന്നത്.
ആഭരണങ്ങളുടെ ആവശ്യകത പത്തുശതമാനവും ചെറുകിട നിക്ഷേപങ്ങളുടെ ആവശ്യകത 33 ശതമാനവും താഴ്ന്നു. ആഗോള തലത്തിലും സ്വര്‍ണ ആവശ്യകത കുറഞ്ഞു. 2018നെ അപേക്ഷിച്ച് കഴിഞ്ഞവർഷം ആവശ്യകത ഒരു ശതമാനം ഇടിഞ്ഞ് 4355.7 ടണ്ണായി. 2019െൻറ അവസാന മൂന്നു മാസങ്ങളിൽ ആവശ്യകത മുൻ വർഷത്തേക്കാൾ പത്തുശതമാനം ഇടിഞ്ഞ് 584.5 ടണ്ണായി കുറഞ്ഞു.
സ്വർണ വിനിമയ വ്യാപാര ഫണ്ടുകളിൽ (ഇ.ടി.എഫ്) കഴിഞ്ഞവർഷം ആദ്യ ഒമ്പത് മാസങ്ങളില്‍ ഉയര്‍ച്ചയുണ്ടായെങ്കിലും അവസാന മൂന്നുമാസത്തിൽ താഴ്ന്നു. അതേസമയം, സ്വര്ണത്തിെൻറ വാര്‍ഷിക വരവ് രണ്ടുശതമാനം വര്‍ധിച്ച് 4,776 ടണ്ണാകുകയും ചെയ്തു. ഉല്പാദനം ഇടിഞ്ഞെങ്കിലും പുനഃസംസ്കരണവും മറ്റുമാണ് ഈ വര്‍ധനക്ക് കാരണമായത്. 2019ലെ നാലാം ത്രൈമാസത്തിൽ മുന്‍ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ആവശ്യകത 19 ശതമാനം കുറഞ്ഞു. മൂന്നാം ത്രൈമാസത്തിൽ ഡോളര്‍ അടിസ്ഥാനത്തിലുള്ള സ്വര്‍ണ വില ആറു വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
