ജെറ്റ്​ എയർവേയ്​സിൻെറ വിധി ഇന്നറിയാം

11:05 AM
17/06/2019
jet-airways

മുംബൈ: കടക്കെണി മൂലം സർവീസ്​ നിർത്തിയ ജെറ്റ്​ എയർവേയ്​സിൻെറ​ ഭാവി സംബന്ധിച്ച്​ അന്തിമ തീരുമാനം ഇന്നുണ്ടാകും. ജെറ്റ്​ എയർവേയ്​സിന്​ വായ്​പ നൽകിയ ബാങ്കുകളുടെ യോഗം തിങ്കളാഴ്​ച നടക്കുന്നുണ്ട്​. വായ്​പ ഏത്​ രീതിയിൽ തിരിച്ച്​ പിടിക്കണമെന്നത്​ സംബന്ധിച്ചാവും ബാങ്കുകൾ യോഗത്തിൽ പ്രധാനമായും ചർച്ച നടത്തുക.

കിട്ടാകടം തിരിച്ച്​ പിടിക്കാൻ എത്രയും വേഗം നടപടി സ്വീകരിക്കണമെന്ന്​ റിസർവ്​ ബാങ്ക്​ പൊതുമേഖല ബാങ്കുകൾക്ക്​ നിർദേശം നൽകിയിരുന്നു. ഇതിൻെറ അടിസ്ഥാനത്തിലാണ്​ അടിയന്തര യോഗം ചേരുന്നത്​​. നിലവിൽ 8500 കോടി രൂപയാണ്​ ജെറ്റ്​ എയർവേയ്​സ്​ വിവിധ ബാങ്കുകളിൽ നിന്ന്​ വായ്​പയായി എടുത്തിട്ടുള്ളത്​. കമ്പനിയുടെ മൊത്തം ബാധ്യത ഏകദേശം 25,000 കോടി രൂപയാണ്​.

നിലവിൽ ഇത്തിഹാദും ഹിന്ദുജയുമാണ്​ ചേർന്ന്​ ജെറ്റ്​ എയർവേയ്​സിനെ ഏറ്റെടുക്കാൻ താൽപര്യമറിയിച്ച്​ എത്തിയിട്ടുള്ളത്​​. എന്നാൽ, ഇക്കാര്യത്തിൽ അന്തിമ തീരുമാനം ആയിട്ടില്ല.  കോടതിക്ക്​ പുറ​ത്ത്​ ജെറ്റ്​ എയർവേയ്​സുമായി ബന്ധപ്പെട്ട പ്രശ്​നങ്ങൾ തീർക്കാനുള്ള ശ്രമങ്ങളാണ്​ നടക്കുന്നത്​. 

Loading...
COMMENTS